യാത്രാസഹായത്തിനും അടിയന്തര സേവനങ്ങൾക്കും പ്രത്യേക സംവിധാനം; ഹെൽപ്പ്ലൈൻ നമ്പർ 9846200100
business100news.com ; ശബരിമല മണ്ഡലകാല തീർത്ഥാടനത്തോടനുബന്ധിച്ച് ട്രെയിൻ മാർഗം കേരളത്തിലെത്തുന്ന അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ കേരള റെയിൽവേ പോലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തീർത്ഥാടകർ കൂടുതലായി എത്തിച്ചേരുന്ന എറണാകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, കായംകുളം എന്നീ അഞ്ച് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക പോലീസ് എയ്ഡ് പോസ്റ്റുകൾ ആരംഭിച്ചു.
ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ സഹായങ്ങളും മാർഗനിർദേശങ്ങളും ലഭ്യമാക്കുന്നതിനുള്ള പ്രധാന ഇടത്താവളങ്ങളായാണ് ഈ സ്റ്റേഷനുകളെ സജ്ജീകരിച്ചിരിക്കുന്നത്. ഭക്തരുടെ സേവനത്തിനായി എയ്ഡ് പോസ്റ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കും. യാത്രാസംബന്ധമായ സംശയങ്ങൾ, മാർഗനിർദേശങ്ങൾ, സുരക്ഷാ പ്രശ്നങ്ങൾ, അടിയന്തര സാഹചര്യങ്ങളിലെ സഹായം തുടങ്ങിയ സേവനങ്ങൾ ഇവിടെനിന്ന് ലഭ്യമാകും.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷാ നിരീക്ഷണവും ഏകോപനവും ശക്തമാക്കിയിട്ടുണ്ട്. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടുന്നതിനും ആവശ്യമായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം റെയിൽവേ പോലീസ് കമാൻഡന്റിന്റെ കൺട്രോൾ സെന്ററിന്റെ നിരീക്ഷണത്തിലും ഏകോപനത്തിലുമാണ് എയ്ഡ് പോസ്റ്റുകളുടെ പ്രവർത്തനം. തീർത്ഥാടകർക്ക് സഹായങ്ങൾക്കും വിവരങ്ങൾക്കും കൺട്രോൾ സെന്ററിന്റെ 9846200100 എന്ന നമ്പറിൽ ബന്ധപ്പെടാം.
അടിയന്തര പോലീസ് സഹായത്തിന് 112 എന്ന നമ്പറിലും റെയിൽവേ യാത്രയുമായി ബന്ധപ്പെട്ട സുരക്ഷാ സഹായങ്ങൾക്കും പരാതികൾക്കും റെയിൽവേ ഹെൽപ്പ്ലൈൻ നമ്പറായ 139 ലും ബന്ധപ്പെടാവുന്നതാണ്. കേരള പോലീസിന്റെ POL APP മുഖേനയും വിവിധ സേവനങ്ങളും സഹായങ്ങളും പ്രയോജനപ്പെടുത്താം.
ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് യാത്രാവേളയിൽ ബുദ്ധിമുട്ടുകളോ സുരക്ഷാസംബന്ധമായ പ്രശ്നങ്ങളോ നേരിടുന്ന പക്ഷം അതത് റെയിൽവേ സ്റ്റേഷനുകളിലെ പോലീസ് എയ്ഡ് പോസ്റ്റുകളുമായി ബന്ധപ്പെടണമെന്ന് റെയിൽവേ എസ്.പി. കൃഷ്ണകുമാർ അറിയിച്ചു.
Kerala Railway Police Strengthens Security for Sabarimala Pilgrimage; 24-Hour Help Desks at Five Major Railway Stations
Special assistance for Ayyappa devotees; dedicated helpline launched for travel support and emergencies
In view of the Sabarimala Mandala-Makaravilakku pilgrimage season, the Kerala Railway Police has introduced extensive security arrangements to ensure the safe and smooth journey of Ayyappa devotees arriving in Kerala by train.
As part of the initiative, special police assistance posts have been established at five major railway stations witnessing a large influx of pilgrims: Ernakulam, Chengannur, Thiruvalla, Kottayam and Kayamkulam.
These stations have been equipped to serve as key assistance centres for Sabarimala pilgrims, providing necessary support and travel guidance. The police help desks will function round the clock, offering assistance with travel-related queries, directions, security concerns and emergencies.
Security surveillance and coordination at railway stations and inside trains have also been strengthened with the support of modern technology. Necessary facilities have been put in place to ensure the safety of pilgrims and enable swift intervention during emergency situations.
The functioning of these assistance posts is being monitored and coordinated by the Railway Police Commandant’s Control Centre in Thiruvananthapuram.
Pilgrims can contact the control centre at 9846200100 for assistance and information.
For emergency police assistance, devotees can dial 112. For railway-related security assistance and complaints, they can contact the Railway Helpline at 139. Various services and assistance are also available through the Kerala Police POL APP.
Railway SP Krishnakumar has urged Sabarimala pilgrims to approach the police assistance posts at the respective railway stations if they encounter any difficulties or security-related issues during their journey.

