എംആർഎഫിനായി ആഫ്രിക്കയിൽനിന്ന് 1,500 മെട്രിക് ടൺ സ്വാഭാവിക റബ്ബർ; 60 കണ്ടെയ്നറുകൾ കോട്ടയം ഐസിഡിയിലെത്തും

BUSINESS100NEWS.COM / കോട്ടയം: മിഷൻ സമുദ്രയുടെ ഭാഗമായി കോട്ടയം ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോ (ഐസിഡി) വഴി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള ആദ്യ പ്രധാന ഇറക്കുമതി ചരക്കുനീക്കത്തിന് തുടക്കമായി. എംആർഎഫിനായി ആഫ്രിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഏകദേശം 1,500 മെട്രിക് ടൺ സ്വാഭാവിക റബ്ബറാണ് 60 കണ്ടെയ്നറുകളിലായി വിഴിഞ്ഞം തുറമുഖം വഴി കോട്ടയം ഐസിഡിയിലെത്തിക്കുന്നത്.

മൂന്ന് ബിൽ ഓഫ് ലേഡിങ്ങുകളിലായി 20 കണ്ടെയ്നറുകൾ വീതമാണ് ചരക്കുനീക്കം ക്രമീകരിച്ചിരിക്കുന്നത്. പുതിയ സംവിധാനം വഴി ചരക്കുഗതാഗത സമയവും പ്രവർത്തനച്ചെലവും കുറയ്ക്കുന്നതിനൊപ്പം ലോജിസ്റ്റിക്സ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും സാധിക്കും.

നിലവിൽ മുംബൈ വഴി ട്രാൻസ്ഷിപ്മെന്റ് നടത്തിയാണ് ഇത്തരം ചരക്കുകൾ എത്തിക്കുന്നത്. ഇതിന് ഏകദേശം ഒരു മാസം വരെ സമയമെടുക്കാറുണ്ട്. ഈ കാലതാമസം ഒഴിവാക്കുന്നതിനായി എംആർഎഫ് വിഴിഞ്ഞം തുറമുഖത്തെ പോർട്ട് ഓഫ് ഡെസ്റ്റിനേഷനായി (POD) തിരഞ്ഞെടുത്തിരിക്കുകയാണ്. വിഴിഞ്ഞത്തുനിന്ന് കണ്ടെയ്നറുകൾ നേരിട്ട് കോട്ടയം ഐസിഡിയിലെത്തിച്ചായിരിക്കും തുടർനടപടികൾ പൂർത്തിയാക്കുക.

കോട്ടയം ഐസിഡിയിൽ ഓരോ ബിൽ ഓഫ് ലേഡിങ്ങിന് കീഴിലുള്ള 20 കണ്ടെയ്നറുകളിലെയും ചരക്കുകൾ കസ്റ്റംസ് പരിശോധനയ്ക്കും മറ്റ് ക്ലിയറൻസ് നടപടികൾക്കും വിധേയമാക്കും. കസ്റ്റംസിന്റെ ഔട്ട് ഓഫ് ചാർജ് (OOC) അനുമതി ലഭിച്ചശേഷം അതേ ട്രക്കുകളിൽ കണ്ടെയ്നറുകൾ കൊച്ചിയിലെ എംആർഎഫിന്റെ കേന്ദ്രീകൃത വെയർഹൗസിലേക്ക് കൊണ്ടുപോകും. ഇതിലൂടെ ഉൽപ്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ വേഗത്തിൽ ലഭ്യമാക്കാനും ഫാക്ടറികളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.

ഒഴിഞ്ഞ കണ്ടെയ്നറുകൾ കയറ്റുമതിക്കും

ഇറക്കുമതി ചരക്കുനീക്കത്തിലൂടെ ലഭിക്കുന്ന ഒഴിഞ്ഞ കണ്ടെയ്നറുകൾ കയറ്റുമതി ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാകുമെന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രധാന നേട്ടം. എംആർഎഫിന്റെ വെയർഹൗസിൽ ചരക്കുകൾ ഇറക്കിയശേഷം ഒഴിഞ്ഞ കണ്ടെയ്നറുകൾ കോട്ടയം ഐസിഡിയിലെ കണ്ടെയ്നർ യാർഡിൽ സൂക്ഷിച്ച് കയറ്റുമതിക്കാർക്ക് ലഭ്യമാക്കും.

നിലവിൽ കയറ്റുമതിക്കാർ കൊച്ചിയിൽനിന്ന് ഒഴിഞ്ഞ കണ്ടെയ്നറുകൾ കോട്ടയത്തെത്തിച്ചാണ് ചരക്കുകൾ നിറയ്ക്കുന്നത്. ഇറക്കുമതിയിലൂടെ ലഭിക്കുന്ന കണ്ടെയ്നറുകൾ തന്നെ കയറ്റുമതിക്ക് ഉപയോഗിക്കുന്നതിലൂടെ അധിക ഗതാഗതച്ചെലവും സമയനഷ്ടവും കുറയ്ക്കാനാകും. കണ്ടെയ്നറുകളുടെ പുനരുപയോഗം വേഗത്തിലാക്കാനും കയറ്റുമതി പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും ഈ സംവിധാനം സഹായിക്കും.

ഇറക്കുമതിയും കയറ്റുമതിയും പരസ്പരം ബന്ധിപ്പിച്ചുള്ള ഈ മാതൃക വ്യാപാരികൾക്കും ലോജിസ്റ്റിക്സ് സേവനദാതാക്കൾക്കും ചെലവുകുറഞ്ഞ ചരക്കുഗതാഗത സംവിധാനം ഒരുക്കും. ഇതിലൂടെ കോട്ടയം ഐസിഡിയെ പ്രാദേശിക വ്യാപാര-ചരക്കുഗതാഗത മേഖലയിലെ പ്രധാന കേന്ദ്രമായി വികസിപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ദീർഘവീക്ഷണത്തിലും വിഭാവനം ചെയ്ത മിഷൻ സമുദ്രയുടെ ലക്ഷ്യങ്ങൾക്ക് കരുത്തേകുന്ന സംരംഭമാണിത്. സംസ്ഥാനത്തിന്റെ സമുദ്രവ്യാപാര-ചരക്കുഗതാഗത സാധ്യതകൾ വികസിപ്പിക്കുന്നതിനും പുതിയ വ്യാപാര അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതി സഹായകമാകും.

തുറമുഖ വകുപ്പ് സെക്രട്ടറി രത്തൻ യു. കേൽക്കർ ഐഎഎസിന്റെയും കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ലിമിറ്റഡ് (VISL) മാനേജിംഗ് ഡയറക്ടറുമായ ജെറോമിക് ജോർജ് ഐഎഎസിന്റെയും നേതൃത്വത്തിൽ കോട്ടയം ഐസിഡിയുടെ അടിസ്ഥാനസൗകര്യങ്ങളും പ്രവർത്തനശേഷിയും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

കോട്ടയം പോർട്ട് ഇറക്കുമതിക്കാർക്കും കയറ്റുമതിക്കാർക്കും സുഗമമായ പ്രവർത്തനകേന്ദ്രമാണെന്ന് ജനറൽ മാനേജർ രൂപേഷ് ബാബു വ്യക്തമാക്കി. കൂടുതൽ ഇറക്കുമതി-കയറ്റുമതി ചരക്കുനീക്കങ്ങൾക്ക് തുടക്കം കുറിക്കുന്നതിലൂടെ കേരളത്തിന്റെ വ്യാപാര-ലോജിസ്റ്റിക്സ് മേഖലയിൽ പുതിയ സാധ്യതകൾ തുറക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

 

ICD KOTTAYAM TO RECEIVE FIRST MAJOR IMPORT CONSIGNMENT THROUGH VIZHINJAM PORT

 

BUSINESS100NEWS.COM ; 60 containers of natural rubber destined for MRF; initiative to strengthen import-export operations under Mission SamudraKottayam: ICD Kottayam is set to mark a significant milestone in its developmentwith the proposed movement of its first major import consignment throughVizhinjam International Seaport. The consignment comprises 60 containers ofnatural rubber imported from Africa and destined for MRF, with an estimated totalquantity of 1,500 metric tonnes. The shipment is covered under three Bills ofLading, each comprising 20 containers.

The new logistics arrangement is expected to significantly reduce transit time andimprove operational efficiency for MRF. Under the existing arrangement,consignments routed through Mumbai via transshipment may take approximatelyone month to reach their destination. To avoid this delay, MRF has opted todesignate Vizhinjam as the Port of Destination (POD), from where the containers
will be transported to ICD Kottayam for customs clearance and onward movement.

At ICD Kottayam, the containers covered under each Bill of Lading will undergocustoms verification, examination and other mandatory clearance procedures.Following the grant of Out of Charge (OOC) by Customs, the containers will betransported directly to MRF centralised warehouse in Kochi using the sametrucks. This arrangement is expected to facilitate faster availability of raw
materials at MRFfactories, thereby supporting uninterrupted production,improved operational efficiency and business growth.The initiative also offers significant opportunities for strengthening exportoperations at ICD Kottayam through the effective utilisation of empty containersgenerated from the import movement. With adequate warehousing facilities beingarranged for MRF, the imported cargo can be unloaded at the warehouse, while theempty containers can subsequently be stored at the ICD container yard for use byexporters.

Currently, exporters often have to source empty containers from Kochi andtransport them to Kottayam for cargo stuffing. The availability of empty containersat ICD Kottayam through such import movements could reduce or eliminate thisadditional transportation requirement, helping exporters save time and logisticscosts while improving container turnaround and overall operational efficiency.The proposed triangulation of import and export container movements is expectedto create a mutually beneficial and cost-effective logistics ecosystem for importers,
exporters and logistics service providers, while enhancing the competitiveness ofICD Kottayam as a regional logistics hub.This initiative aligns with Mission Samudra, envisioned under the leadership andvision of the Honble Chief Minister of Kerala to strengthen the state maritimeand logistics potential. The efforts of Shri Rathan U Kelkar IAS, Secretary, PortsDepartment, and Shri Geromic George IAS, Chief Executive Officer, KeralaMaritime Board, and Managing Director, Vizhinjam International Seaport Limited(VISL), in strengthening infrastructure and operational capabilities at ICDKottayam are noteworthy. Their leadership and proactive initiatives to developessential facilities, enhance operational efficiency and attract more business areexpected to contribute significantly to the growth of ICD Kottayam as acompetitive logistics hub.

The proposed import movement is expected to mark the beginning of furtherimport and export activities through ICD Kottayam, opening up new possibilitiesfor Kerala logistics and trade sector and contributing to the broader objectives ofMission Samudra.