BUSINESS100NEWS.COM / കൊല്ലം,: മിഷൻ സമുദ്രയുടെ ഭാഗമായി കൊല്ലം തുറമുഖത്തിന്റെ വികസന സാധ്യതകളും നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങളും വിലയിരുത്തുന്നതിനായി തൊഴിൽ, മൃഗസംരക്ഷണം,ക്ഷീരവികസനം, ക്ഷീര സഹകരണ സംഘങ്ങൾ, വനിതാ ശിശുവികസനംതുടങ്ങിയ വകുപ്പുകളുടെ മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണ, തുറമുഖവകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. കേൽക്കർ ഐഎഎസ്, കേരളമാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ കമ്പനി മാനേജിങ് ഡയറക്ടറുമായ ശ്രീ ജെറോമിക്ജോർജ് ഐഎഎസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം
ഇന്ന് കൊല്ലം തുറമുഖം സന്ദർശിച്ചു.
കൊല്ലം ജില്ലാ കളക്ടർ ആനി ജൂല തോമസ് ഐഎഎസ്, കൊല്ലംമേയർ എ. കെ. ഹഫീസ്, കേരള മാരിടൈം ബോർഡ് ഡെപ്യൂട്ടിഡയറക്ടർ ക്യാപ്റ്റൻ അശ്വനി പ്രതാപ് കെ. എന്നിവരും വിവിധഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.തുറമുഖത്തെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ നേരിട്ട്വിലയിരുത്തുന്നതിനും ചരക്കുനീക്കവും കൈകാര്യം ചെയ്യലുംവിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനുമാണ്സന്ദർശനം നടത്തിയത്.
തുറമുഖത്തിന്റെ പ്രവർത്തനക്ഷമതവർധിപ്പിക്കൽ, ലോജിസ്റ്റിക്സ് സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, മറ്റ്തുറമുഖങ്ങളുമായും ഉൾനാടൻ ഗതാഗത ശൃംഖലയുമായും ബന്ധംശക്തിപ്പെടുത്തൽ തുടങ്ങിയ സാധ്യതകളും സംഘം വിലയിരുത്തി.കേരളത്തെ സമഗ്രമായ മാരിടൈം സാമ്പത്തിക കേന്ദ്രമാക്കി മാറ്റുകയെന്നലക്ഷ്യത്തോടെ 2026-27ലെ പുതുക്കിയ ബജറ്റിൽ പ്രഖ്യാപിച്ചഅഞ്ചുവർഷത്തെ പദ്ധതിയാണ് മിഷൻ സമുദ്ര. വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖം, സംസ്ഥാനത്തെ 18 ചെറുകിട തുറമുഖങ്ങൾ, ഉൾനാടൻജലഗതാഗത ശൃംഖല എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട്സംസ്ഥാനത്തിന്റെ സമുദ്രാധിഷ്ഠിത സാമ്പത്തിക വികസനമാണ്പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മിഷൻ സമുദ്രയുടെ ഭാഗമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെഉപഗ്രഹ തുറമുഖമായി കൊല്ലത്തെ വികസിപ്പിക്കാനാണ് വിഭാവനംചെയ്തിട്ടുള്ളത്. തീരദേശ ചരക്കുനീക്കം, വ്യവസായ-മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്സ് പ്രവർത്തനങ്ങൾ, ഉൾനാടൻജലഗതാഗത ബന്ധം, സമുദ്ര വിനോദസഞ്ചാരം തുടങ്ങിയ മേഖലകൾക്ക്പ്രാധാന്യം നൽകും.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലയുടെ ചിലഭാഗങ്ങൾ, തമിഴ്നാട്ടിലെ തെങ്കാശി എന്നിവ ഉൾപ്പെടുന്ന വിശാലമായപിന്നാമ്പുറ മേഖലയ്ക്ക് ചരക്കുഗതാഗത സൗകര്യമൊരുക്കാൻ കൊല്ലംതുറമുഖത്തിന് വലിയ സാധ്യതകളുണ്ട്. അന്താരാഷ്ട്ര കപ്പൽച്ചാൽപാതയ്ക്ക് സമീപമുള്ള സ്ഥാനവും ദേശീയ ജലപാത മൂന്നിന്റെ (വെസ്റ്റ്കോസ്റ്റ് കനാൽ) തെക്കേ അറ്റത്തുള്ള സ്ഥിതിയും തുറമുഖത്തിന്റെപ്രാധാന്യം വർധിപ്പിക്കുന്നു.നിലവിലുള്ള രണ്ട് വാർഫുകൾ, ഏകദേശം പത്ത് ഏക്കർവിസ്തൃതിയുള്ള ചരക്ക് സംഭരണ യാർഡ്, രണ്ട് ട്രാൻസിറ്റ് ഷെഡുകൾ,ചരക്കുനീക്കത്തിനുള്ള ഉപകരണങ്ങൾ എന്നിവയുടെ കൂടുതൽഫലപ്രദമായ വിനിയോഗത്തിനുള്ള സാധ്യതകളും വിലയിരുത്തി.
സ്ഥിരമായ ചരക്കുനീക്കം ഉറപ്പാക്കുന്നതിനും വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖത്തിന്റെ ലോജിസ്റ്റിക്സ് വിപുലീകരണ കേന്ദ്രമായി കൊല്ലത്തെവികസിപ്പിക്കുന്നതിനുമുള്ള സാധ്യതകളും സന്ദർശനത്തിന്റെ ഭാഗമായിപരിശോധിച്ചു.കേരളത്തിലെ ചെറുകിട തുറമുഖങ്ങളെ വാണിജ്യപരമായിപ്രയോജനപ്രദമായ സമുദ്രവികസന കേന്ദ്രങ്ങളാക്കി മാറ്റുകയുംവിഴിഞ്ഞം തുറമുഖത്തിന് പൂരകമായി സംസ്ഥാനത്തിന്റെ തീരദേശചരക്കുഗതാഗത-ലോജിസ്റ്റിക്സ് ശൃംഖല ശക്തിപ്പെടുത്തുകയുംചെയ്യുകയെന്ന മിഷൻ സമുദ്രയുടെ വിശാലമായ ലക്ഷ്യത്തിന്റെ
ഭാഗമാണ് കൊല്ലം തുറമുഖ വികസനം.കൊല്ലം തുറമുഖത്തിന്റെ സാധ്യതകൾ നേരിട്ട് വിലയിരുത്തുന്നതിനുംസംസ്ഥാനത്തിന്റെ സമുദ്രാധിഷ്ഠിത സാമ്പത്തിക വളർച്ചയിൽതുറമുഖത്തിന് കൂടുതൽ പ്രാധാന്യമുള്ള പങ്ക് ഉറപ്പാക്കുന്നതിനുമുള്ളസുപ്രധാന ചുവടുവയ്പ്പായാണ് സന്ദർശനം വിലയിരുത്തപ്പെടുന്നത്.
Kollam Port set for bigger role under Mission Samudra; Minister, Port Secretary and officials review development prospects
BUSINESS100NEWS.COM / : Kollam, November 28: A high-level delegation led by Smt. Bindu Krishna, Minister for Labour, Animal Husbandry, Dairy Development, Milk Co-operatives and Women & Child Development, Port Secretary Dr. Rathan U. Kelkar IAS, and Kerala Maritime Board ChiefExecutive Officer and Vizhinjam International Seaport Limited Managing Director Shri
Geromic George IAS visited Kollam Port today to assess its existing infrastructure andexplore possibilities for its further development under Mission Samudra, the Kerala Maritime
Economic Transformation Mission.
The delegation also included Kollam District Collector Smt. Anie Jula Thomas IAS, KollamMayor Shri A. K. Hafees, Kerala Maritime Board Deputy Director Capt. Aswani Prathap K
and other officials.The visit focused on examining the port existing facilities, assessing its operational potentialand identifying opportunities to strengthen its role in Kerala maritime and logistics network.The possibilities of expanding cargo-handling activities, improving logistics infrastructureand enhancing connectivity with other ports and the hinterland were among the key areasexamined.
Mission Samudra, announced in the Revised Budget 2026–27, envisages transforming Keralainto an integrated maritime economic hub by bringing together Vizhinjam International
Seaport, the Stat 18 non-major ports and its inland-waterway network. Under this vision,Kollam is envisaged as a satellite port to Vizhinjam, with a focus on coastal cargo movement,
industrial and fisheries logistics, inland-waterway connectivity and maritime tourism.Kollam Port has significant potential to serve the commercial and industrial requirements of
its hinterland, including Kollam, Pathanamthitta, Alappuzha, parts of Thiruvananthapuramand Tenkasi. Its strategic location near the international shipping route and at the southern
end of National Waterway-3 (West Coast Canal) offers opportunities for strengtheningmultimodal cargo movement.
The port has two existing wharves, a stacking yard of approximately 10 acres, two transitsheds and cargo-handling equipment. The possibilities of making more effective use of these
facilities, attracting regular cargo operations and developing Kollam as a logistics extensionof Vizhinjam International Seaport were also assessed.The development of Kollam Port is part of Mission Samudra broader vision of transformingKerala non-major ports into commercially viable maritime growth centres, complementingVizhinjam and strengthening the State coastal shipping and logistics ecosystem.The visit marks an important step in assessing Kollam Port potential and identifyingopportunities for its development as a significant contributor to the State maritime economy.


