24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം)11,105 രൂപ:22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹10,260 രൂപ,18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹8,395 രൂപയുമാണ്
കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് (24 കാരറ്റ് ) 11,105 രൂപ: വില വെട്ടിതിളങ്ങുന്നു.സാധാരണക്കാരെ ആശങ്കപ്പെടുത്തി സ്വര്‍ണവില അനുദിനം റെക്കോഡ് തിരുത്തി മുന്നേറുകയാണ്.രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണ വില ഉയര്‍ന്നതോടെ കേരളത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് വില ഉയര്‍ന്നു . ഒരു ഗ്രാം സ്വര്‍ണ്ണത്തിനു നികുതി,ജി എസ് ടി,പണിക്കൂലിയടക്കം 11,105 രൂപ വിലയെത്തി . ഒരു പവന് 88,825 രൂപ.
സ്വര്‍ണ്ണത്തിനു കേരളത്തില്‍ വില നിശ്ചയിക്കുന്ന സംഘടനയുടെ ഇന്നത്തെ വിലയനുസരിച്ച് ആണ് സ്വര്‍ണ്ണക്കടയില്‍ വില്‍പ്പന നടക്കുന്നത് .സ്വര്‍ണം ഒരു ഉത്പന്നം മാത്രമായതിനാല്‍ സര്‍ക്കാരിന് വില നിശ്ചയിക്കാനാവില്ല.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് വര്‍ഷങ്ങളായി സ്വര്‍ണ്ണത്തിനു വില നിശ്ചയിക്കുന്നത് . കേരളത്തിലെ സ്വര്‍ണ്ണാഭരണ ശാലകള്‍ ഈ വില ആണ് ആധികാരികമായി കണക്കാക്കുന്നത് . അമേരിക്കന്‍ ഡോളറിന്‍റെ അന്നന്നത്തെ മൂല്യംഇന്ത്യന്‍ രൂപയുമായുള്ള വിനിമയനിരക്ക് സ്വര്‍ണ്ണത്തിന്‍റെ മുംബൈയിലെ വില്‍പ്പന വില മൂല്യം ,അന്താരാഷ്‌ട്ര വിപണി മൂല്യം അനുസരിച്ച് ഉള്ള ബാങ്ക് നിരക്ക് എല്ലാം കൂട്ടി ആണ് അതാത് ദിവസം രാവിലെ ഒമ്പതരയോടെ ഇന്നത്തെ വില്‍പ്പന വില പ്രഖ്യാപിക്കുന്നത് .
കാലാകാലങ്ങളായി ഈ സംഘടനയാണ് കേരളത്തിലെ വില്‍പ്പന വില പ്രഖ്യാപിക്കുന്നത് .ഇത് അനുസരിച്ച് ആണ് ചെറുകിട വ്യാപാരികള്‍ മുതല്‍ മൊത്ത വിതരണ ആഭരണ ശാലകള്‍ വരെ വില ഈടാക്കുന്നത് .
സ്വര്‍ണ്ണം നിക്ഷേപമായി കരുതല്‍ ധനമായി ശേഖരിച്ചു വെച്ചവരെ സംബന്ധിച്ച് ഇത് ചാകരക്കാലം ആണ് .സാധാരണ ആളുകള്‍ക്ക് സ്വര്‍ണ്ണക്കട എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇപ്പോള്‍ ഭീതിയാണ് . സാധാരണക്കാരുടെ മക്കളുടെ വിവാഹത്തിനു സ്വര്‍ണ്ണാഭരണം എടുക്കണം എങ്കില്‍ ലക്ഷങ്ങള്‍ തന്നെ വേണ്ടി വരും .
ഒരു ഗ്രാമിന് ഈ മാസം അഞ്ഞൂറ്റി അന്‍പത്തി അഞ്ചു രൂപയാണ് കൂടിയത് . സ്വര്‍ണ്ണ വില ഇനിയും കൂടുമെന്ന പ്രതീക്ഷയില്‍ കരുതലായി വെച്ച സ്വര്‍ണ്ണം വില്‍ക്കാന്‍ ഉള്ള തയാര്‍ എടുപ്പിലാണ് പലരും . ഇപ്പോള്‍ തന്നെ അതിശയകരമായ വില വര്‍ധനവ് ആണ് രേഖപ്പെടുത്തിയത് .
വസ്തു വില ഉയര്‍ന്നതോടെ പലരും ഏക്കര്‍ കണക്കിന് വസ്തു വാങ്ങി .ഇപ്പോള്‍ വസ്തുവിന് വിലയിടിഞ്ഞതോടെ വിറ്റുമാറാന്‍ കഴിയുന്നില്ല .എന്നാല്‍ പണം സ്വര്‍ണ്ണമായി കരുതി വെച്ചവര്‍ക്ക് ചാകരയാണ് .വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്.