പലകുറി മാമാങ്കം കൊണ്ടാടിയ നിളയുടെ തീരങ്ങൾ വീണ്ടും ഉണരുകയാണ്. മാമാങ്കം കൊണ്ടാടാൻ.32ാമത് മാമാങ്കോത്സവത്തിന് ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ വിളംബരം നടത്തി.കേരള ചരിത്രത്തിലെ സാംസ്‌കാരികവും പൈതൃകവും മത സൗഹൃദപരവുമായ വാണിജ്യ മേളയായിരുന്നു മാമാങ്കം. മഹോത്സവത്തിന് സ്മരണക്കായി മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റും റീ എക്കൗ തിരുന്നാവായയും നടത്തുന്ന മാമാങ്ക മഹോത്സവം 2026ന്റെ വിളമ്പരം മുഖ്യ രക്ഷാധികാരി ബ്രഹ്‌മശ്രീ ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ നിര്‍വഹിച്ചു.
നാവാമുകുന്ദാ ക്ഷേത്രത്തിന് സമീപം പടിഞ്ഞാറേ കടവില്‍ നടന്ന ചടങ്ങില്‍ റീ എക്കൗ പ്രസിഡന്റ് പുവത്തിങ്കല്‍ റഷീദ് അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി റിഎക്കൗയും മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റും സംയുക്തമായി മാമാങ്കം മഹോത്സവം നടത്തി വരുന്നു. 2026 ആഘോഷം ഫെബ്രുവരി മാസം 1,2 ,3 തീയതികളിലാണ് നടക്കുക.
നാവാമുകുന്ദ ക്ഷേത്രം കര്‍മ്മി നാരായണന്‍ ഇളയത് റീ എക്കൗ സെക്രട്ടറി സതീശന്‍ കളിച്ചാത്ത്, മാമാങ്ക മെമ്മോറിയല്‍ ട്രസ്റ്റ് സെക്രട്ടറി എ പി വാഹിദ്, കെ വി ഉണ്ണികുറുപ്പ്, ആതവനാട് മുഹമ്മദ് കുട്ടി, ടി കെ അലവിക്കുട്ടി, കാടാമ്പുഴ മുസ്സ ഗുരുക്കള്‍, കെ കെ റസാക്ക് ഹാജി, കെ വി മുഹമ്മദ് കുട്ടി, ഷാജി മുളക്കല്‍, അയ്യപ്പന്‍ കുറുമ്പത്തൂര്‍, ഉണ്ണികൃഷ്ണന്‍ നടുവട്ടം, സോളമന്‍ കളരിക്കല്‍, ജി മണികണ്ടന്‍, ഫസലു അതുളൂര്‍, സി കിളര്‍, അസ്‌ക്കര്‍ പല്ലാര്‍, ചിറക്കല്‍ ഉമ്മര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. അങ്കവാള്‍ പ്രയാണം, സാംസ്‌കാരിക ചരിത്ര സമ്മേളനങ്ങള്‍, കലാപരിപാടികള്‍, സ്മൃതിഘോഷയാത്ര, ആയോധന പ്രദര്‍ശനങ്ങള്‍ നടക്കും. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കേരളത്തിൽ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുൻപു മുതൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴു കിലോമീറ്റർ തെക്കുമാറിയുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്. കേരളത്തിലെ മറ്റു ചില ക്ഷേത്രങ്ങളിലും മാമാങ്കം നടക്കാറുണ്ടെങ്കിലും അവയെല്ലാം സ്ഥലപ്പേരു കൂട്ടിയാണ് അറിയപ്പെടുന്നത്.
ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം) നീണ്ടുനിൽക്കുന്ന ഒരു ആഘോഷമായാണ് അവസാനകാലങ്ങളിൽ മാമാങ്കം നടത്തിവന്നിരുന്നത്. ഇക്കാലമായപ്പോഴേക്കും ഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽനിന്നെല്ലാം നിരവധി ജനങ്ങൾ ഇതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് വ്യാപാരമേളകൾ, കായിക പ്രകടനങ്ങൾ, കാർഷികമേളകൾ, സാഹിത്യ, സംഗീത, കരകൗശല വിദ്യകളുടെ പ്രകടനങ്ങൾ, എന്നിവയും അരങ്ങേറിയിരുന്നു. സ്വന്തം കഴിവുകളിൽ മികവു പ്രകടിപ്പിക്കുന്നവർക്ക് സമ്മാനങ്ങളും നൽകിയിരുന്നു.
മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നൽകിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിൽ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്രപ്രസിദ്ധമാണ്. മാമാങ്കത്തിന് ഇതുമൂലം കൈവന്ന രാഷ്ട്രീയപ്രാധാന്യത്തെ തുടർന്ന് കാലാന്തരേണ മാമാങ്കവേദിയിൽ ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടൻ സേനാനികളുടെ പോരാട്ടം മാമാങ്കത്തിലെ പ്രധാന ഇനമായിത്തീർന്നു.
ഈ മഹോത്സവത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഏകാഭിപമാമാങ്കത്തിന്റെ ആരംഭത്തിനെ കുറിച്ച് ചരിത്രഗവേഷകരിൽ തന്നെ വ്യത്യസ്ത അഭിപ്രായമാണുള്ളത്. പലയിടങ്ങളിലും ചരിത്രവും ഐതിഹ്യവും കൂടിക്കലർന്നു കിടക്കുന്നു


