ആലുവ ശിവരാത്രി മണപ്പുറം ശിവ ക്ഷേത്രത്തിൽ 2026-ലെ “നമോനേത്ര” സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. അമൃത ആശുപത്രിയിലെ നേത്രരോഗ വിഭാഗവും സക്ഷമ എറണാകുളം ചാപ്റ്ററും ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കേരള ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളി പുരുഷോത്തമനും ചടങ്ങിൽ പങ്കെടുത്തു.

അമൃത ആശുപത്രിയിലെ കോർണിയ വിഭാഗം കൺസൾട്ടന്റും ക്ലിനിക്കൽ അസ്സോസിയേറ്റ് പ്രൊഫസറുമായ ഡോ. അനിൽ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം രോഗികൾക്ക് സൗജന്യ നേത്രപരിശോധനയും തുടർ ചികിത്സക്കുള്ള നിർദ്ദേശങ്ങളും നൽകി. സക്ഷമ ജില്ലാ പ്രസിഡൻറ് കെ.സി.മുരളീധരൻ, വൈസ് പ്രസിഡൻറ് പി.പി. രാജേന്ദ്രൻ, ആലുവ മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ രജനി ശ്രീകാന്ത്, സക്ഷമ സംസ്ഥാന വൈസ് പ്രസിഡൻറ് പി.സുന്ദരം, അമൃത ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ജയൻ.എം.ഡി. തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകി.