രാമവർമപുരം കേരള പോലീസ് അക്കാദമിയില്‍ വിജയകരമായി പരിശീലനം പൂർത്തിയാക്കിയ 32-എ ബാച്ചിലെ 60 സബ് ഇന്‍സ്‌പെക്ടര്‍ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ്, അക്കാദമി പരേഡ് ഗ്രൗണ്ടില്‍ ഇന്ന് ഭംഗിയായി നടന്നു.
സംസ്ഥാന പോലീസ് മേധാവി ഡി.ജി.പി റവാഡ ആസാദ് ചന്ദ്രശേഖര്‍ ഐപിഎസ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. അക്കാദമി ഡയറക്ടര്‍ ഐ.ജി.പി കെ. സേതുരാമന്‍ ഐപിഎസ് അടക്കം മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സാന്നിധ്യം വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ (ഔട്ട്‌ഡോര്‍) അജിത് കുമാര്‍ സി പി പരിശീലനാര്‍ത്ഥികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
വിവിധ പരിശീലന ഘട്ടങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് ഡി.ജി.പി ട്രോഫികള്‍ വിതരണം ചെയ്തു. എം.പി. നവനീത് ബെസ്റ്റ് ഔട്ട്‌ഡോറും ബെസ്റ്റ് ഷൂട്ടറുമായും, കെ.പി. കീര്‍ത്തന ബെസ്റ്റ് ഇന്‍ഡോറായും, ബേസില്‍ പോള്‍ ബെസ്റ്റ് ഓള്‍റൗണ്ടറായും തിരഞ്ഞെടുക്കപ്പെട്ടു.
സേവനപാതയിലേയ്ക്ക് ഹരിശ്രീ കുറിച്ച 60 സബ് ഇൻസ്പെക്ടർ പരിശീലനാർത്ഥികളിൽ 4 ബി.എ ബിരുദധാരികൾ, ഒന്നു വീതം BBA, MBA, M.COM വിദ്യാഭ്യാസ യോഗ്യതയുള്ളവർ, 5 B.COM ബിരുദധാരികൾ, രണ്ടു വീതം BE, M.TECH വിദ്യാഭ്യാസ യോഗ്യതയുള്ളവർ, 15 B.SC ബിരുദധാരികൾ, 18 B.TECH ബിരുദധാരികൾ, 6 MA ബിരുദാനന്തരബിരുദധാരികൾ, 5 M.sc ബിരുദാനന്തരബിരുദധാരികൾ എന്നിവരടക്കം 15 ബിരുദാനന്തരബിരുദധാരികളും, 45 ബിരുദധാരികളും ഉൾപ്പെടുന്നു.
47 പുരുഷന്മാരും 13 വനിതകളും അടങ്ങുന്ന ഈ സഞ്ചയത്തിൽ, 6 പേർ വീതം തിരുവനന്തപുരം ജില്ലയിൽ നിന്നും, 7 പേർ കൊല്ലം ജില്ലയിൽ നിന്നും, 3 പേർ വീതം ആലപ്പുഴ, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ നിന്നും, ഒരാൾ വീതം പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിൽ നിന്നും, എറണാകുളം ജില്ലയിൽ നിന്നും 8 പേരും, 2 പേർ തൃശ്ശൂർ ജില്ലയിൽ നിന്നും, പാലക്കാട് ജില്ലയിൽ നിന്നും 4 പേരും, 8 പേർ കോഴിക്കോട് ജില്ലയിൽ നിന്നും, കണ്ണൂർ ജില്ലയിൽ നിന്നും 9 പേരും, വയനാട് ജില്ലയിൽ നിന്നും 4 പേരും ഉൾപ്പെടുന്നു.
03.04.2025 തിയ്യതിയാണ് കേരള പോലീസ് അക്കാദമിയിൽ 32 A SUB INSPECTOR BATCH- ന്റെ ഒരു വർഷത്തെ അടിസ്ഥാന പരിശീലനം സമാരംഭിച്ചത്. കായികപരമായ പരിശീലനത്തിനു പുറമെ ഔട്ട്ഡോർ വിഭാഗത്തിൽ പരേഡ്, ശാരീരികക്ഷമതാപരിശീലനം, നീന്തൽ, ആയുധപരിശീലനം, ഫയറിംഗ്, യോഗ, unarmed compact, ഫയർ ആൻഡ് സേഫ്റ്റി എന്നീ വിഷയങ്ങളിലും വിജയകരമായി പരിശീലനം നൽകി. കൂടാതെ, Indian coast guard-ന്റെ കൊച്ചിയിലുള്ള Southern naval command ആസ്ഥാനത്തും, വിവിധ Coastal Police station-നുകളിലും, മലപ്പുറം അരീക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന Special Operation group-ന്റെ കീഴിൽ Jungle warfare , commando operation training എന്നിവയിലും ഇടുക്കി ജില്ലയിലെ കുട്ടിക്കാനം ആസ്ഥാനമായി പ്രവർത്തിക്കുന്ന high altitude training centre-ലും വിദഗ്‌ദ്ധ പരിശീലനവും ഇവർക്ക് നൽകി.
ഇതു കൂടാതെ, പരിശീലനകാലയളവിൽ ഇൻഡോർ വിഭാഗത്തിൽ നിയമാസംഹിതകൾ ആയ ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം, ഭാരതീയ നാഗരിക സുരക്ഷാ സൻഹിത, എന്നിവയിലും POCSO, Arms Act, POSH Act, Domestic Violence, Kerala Police Act, മറ്റ് പ്രധാനനിയമങ്ങൾ, കമ്പ്യൂട്ടർ പരിജ്ഞാനം, സോഫ്റ്റ് സ്കിൽസ്, നേതൃപാടവം, സിറ്റ്വേഷൻ ഹാൻഡിലിങ്ങ്, പോലീസ് സ്റ്റേഷൻ ഹാൻഡിലിങ്ങ് എന്നീ വിഷയങ്ങളിലും വിജയകരമായി പരിശീലനം നൽകി.
പാസിംഗ് ഔട്ട് പരേഡിന് രാഗതാളലയഭാവം പകർന്നത് KAP രണ്ടാംദളത്തിലെ ബാൻഡ് മാസ്റ്റർ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സുബേഷ് പി.വി, KAP മൂന്നാംദളത്തിലെ ബാൻഡ് മാസ്റ്റർ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശശി എം.കെ എന്നിവർ നയിച്ച സംയുക്ത ബാൻഡ് സംഘമാണ്

