കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും അഞ്ചു സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾക്കും മുന്നോടിയായി ഏർപ്പെടുത്തിയിരുന്ന മാതൃകാ പെരുമാറ്റച്ചട്ടം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു.
പശ്ചിമ ബംഗാളിലെ 144-ഫാൽട്ട മണ്ഡലം ഒഴികെയുള്ള പ്രദേശങ്ങളിൽ പെരുമാറ്റച്ചട്ടം ഇനി മുതൽ പ്രാബല്യത്തിലുണ്ടാവില്ല. തിരഞ്ഞെടുപ്പ് കാലയളവിൽ ചട്ടങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിരവധി നടപടികൾ സ്വീകരിച്ചിരുന്നു.
തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, അതിർത്തി സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാർ, സിഇഒമാർ, ഡിജിപിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, എൻഫോഴ്സ്മെന്റ് ഏജൻസികളുടെ തലവൻമാർ എന്നിവരുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒന്നിലധികം അവലോകന യോഗങ്ങൾ നടത്തി.
അക്രമരഹിതവും ഭയരഹിതവും പ്രലോഭനമുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി ഐ.ആർ.എസ് (IRS), ഐ.എ.ആൻഡ്.എ.എസ് (IA&AS) തുടങ്ങിയ വിവിധ കേന്ദ്ര സർവീസുകളിൽ നിന്നുള്ള 376 ചെലവ് നിരീക്ഷകരെ കമ്മീഷൻ നിയോഗിച്ചു. കൂടാതെ, 7,470 ഫ്ലൈയിംഗ് സ്ക്വാഡുകളെയും (FST), 7,470 സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും (SST) സുരക്ഷാ മേൽനോട്ടത്തിനായി വിന്യസിച്ചു .
ഇലക്ഷൻ സീഷർ മാനേജ്മെന്റ് സിസ്റ്റം (ESMS) എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവിധ ഏജൻസികൾ സംയുക്തമായാണ് ഈ റെയ്ഡുകൾ നടത്തിയത്. ഏജൻസികൾ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാനും വിവരങ്ങൾ തത്സമയം കൈമാറാനും ഈ പ്ലാറ്റ്ഫോം വഴിയൊരുക്കി. 2026 ഫെബ്രുവരി 26 മുതൽ മെയ് 6 വരെയുള്ള കാലയളവിൽ റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങൾ താഴെ പറയുന്നവയാണ്:
ക്രമ നമ്പർ സംസ്ഥാനം പണം (കോടിരൂപ യിൽ) മദ്യം (ലിറ്റർ) മദ്യത്തിന്റെ മൂല്യം (കോടിരൂപ യിൽ) ലഹരിമരുന്നിന്റെ മൂല്യം (കോടിരൂപ യിൽ) സ്വർണം/വിലപിടിപ്പുള്ള ലോഹങ്ങൾ (കോടിരൂപ യിൽ) സൗജന്യങ്ങൾ/മറ്റുള്ളവ (കോടിരൂപ യിൽ) ആകെ തുക (കോടിരൂപ യിൽ)
1 തമിഴ്നാട് 105.22 137248.53 4.94 78.61 165.86 307.65 662.28
2 പശ്ചിമ ബംഗാൾ 31.14 5858648.98 151.86 130.28 69.36 190.77 573.41
3 അസം 6.07 828248.33 22.71 70.08 3.68 14.7 117.24
4 കേരളം 12.12 78215.3 2.51 58.47 2.25 5.33 80.67
5 പുതുച്ചേരി 0.33 18340.35 0.39 0 8.99 0.02 9.72
ആകെ 154.89 6988793.38 183.33 337.88 250.14 518.73 1444.96
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ പിടിച്ചെടുക്കൽ നടപടികളിൽ 40.14% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2021-ൽ ഈ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി ആകെ 1029.93 കോടി രൂപയുടെ വസ്തുക്കളാണ് പിടിച്ചെടുത്തിരുന്നത്.2021 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 2026 ൽ പശ്ചിമ ബംഗാളിലാണ് പിടിച്ചെടുക്കൽ നടപടികളിൽ ഏറ്റവും കൂടുതൽ വർദ്ധനവ് ഉണ്ടായത് 68.92ശതമാനം ;തമിഴ്നാട്ടിൽ 48.40 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.

