അനുബന്ധം-1 പ്രകാരം 16 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പിലാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സെന്‍സസ് ഭവന വിവര ശേഖരണ പ്രവര്‍ത്തനങ്ങള്‍ (Census House Listing) കണക്കിലെടുത്ത് വോട്ടര്‍ പട്ടിക പുതുക്കലിന്റെ (SIR) മൂന്നാം ഘട്ട സമയക്രമം നിശ്ചയിച്ചു
‘സ്‌പെഷ്യല്‍ ഇന്റെന്‍സീവ് റിവിഷന്‍’ (SIR) മൂന്നാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയൊഴികെ രാജ്യം മുഴുവന്‍ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകും. ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ സെന്‍സസിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാകാനുള്ളത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചു. ഇവിടങ്ങളില്‍ ഉയര്‍ന്ന പ്രദേശങ്ങളിലെ കടുത്ത മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും ഫീല്‍ഡ് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായതിനാല്‍ നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം വോട്ടര്‍ പട്ടിക പുതുക്കലിന്റെ പുതുക്കിയ തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് പ്രഖ്യാപിക്കും.
എസ്‌ഐആര്‍ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ഏകദേശം 36.73 കോടി വോട്ടര്‍മാരെ നേരിട്ട് കണ്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി 3.94 ലക്ഷത്തിലധികം ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ഭവന സന്ദര്‍ശനത്തിനായി നിയോഗിച്ചു. ഇവരെ സഹായിക്കുന്നതിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നിയോഗിച്ച 3.42 ലക്ഷം ബൂത്ത് ലെവല്‍ ഏജന്റുമാരും (BLA) ഈ പ്രക്രിയയില്‍ പങ്കാളികളാകും. ഓരോ സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശത്തെയും ബി.എല്‍.ഒമാരുടെയും ബി.എല്‍.എമാരുടെയും വിശദമായ കണക്കുകള്‍ കമ്മീഷന്‍ പുറത്തുവിട്ട അനുബന്ധം-2 (Annexure-II) ല്‍ ലഭ്യമാണ്.
വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ തികച്ചും സുതാര്യവും ജനപങ്കാളിത്തമുള്ളതുമായ ഒരു ദൗത്യമാക്കി മാറ്റുന്നതിനായി എല്ലാ പങ്കാളികളുടെയും സഹകരണം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു. വോട്ടര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒത്തുചേര്‍ന്നുള്ള ഒരു പ്രവര്‍ത്തനമായാണ് കമ്മീഷന്‍ ഇതിനെ വിഭാവനം ചെയ്യുന്നത്. ഓരോ പോളിംഗ് ബൂത്തിലും നിര്‍ബന്ധമായും ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയമിക്കണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും കമ്മീഷന്‍ ആവശ്യപ്പെട്ടു.
എസ്ഐആര്‍ ഉത്തരവ് പുറപ്പെടുവിച്ച തീയതി പ്രകാരം 13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഏകദേശം 59 കോടി വോട്ടര്‍മാര്‍ ഉള്‍പ്പെടുന്ന എസ്ഐആറിന്റെ ആദ്യ രണ്ട് ഘട്ടങ്ങളില്‍, 6.3 ലക്ഷത്തിലധികം ബിഎല്‍ഒമാരും രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമിച്ച 9.2 ലക്ഷം ബിഎല്‍എമാരും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയയുടെ വിവിധ ഘട്ടങ്ങളില്‍ പങ്കാളികളായി .
States/UTs
Qualifying date of SIR
Preparation, Training & Printing
House to House visits by
BLOs
Rationalization of Polling Stations
Publication of draft Electoral roll
Period for filing claims & objections
Notice Phase/ disposal of Claims &
objection
Publication of Final Electoral Roll
Odisha
Mizoram
Sikkim
Manipur
01.07.2026
20.05.2026 to
29.05.2026
30.05.2026
to 28.06.2026
By 28.06.2026
05.07.2026
05.07.2026 to
04.08.2026
05.07.2026 to
02.09.2026
06.09.2026
5. DNH & DD
01.07.2026
25.05.2026 to
03.06.2026
04.06.2026
to 03.07.2026
By 03.07.2026
10.07.2026
10.07.2026 to
09.08.2026
10.07.2026 to
07.09.2026
11.09.2026
6. Uttarakhand
01.07.2026
29.05.2026 to
07.06.2026
08.06.2026
to 07.07.2026
By 07.07.2026
14.07.2026
14.07.2026 to
13.08.2026
10.07.2026 to
11.09.2026
15.09.2026
Andhra Pradesh
Arunachal Pradesh
Haryana
Chandigarh
01.07.2026
05.06.2026 to
14.06.2026
15.06.2026
to 14.07.2026
By 14.07.2026
21.07.2026
21.07.2026 to
20.08.2026
21.07.2026 to
18.09.2026
22.09.2026
Telangana
Punjab
01.10.2026
15.06.2026 to
24.06.2026
25.06.2026
to 24.07.2026
By 24.07.2026
31.07.2026
31.07.2026 to
30.08.2026
31.07.2026 to
28.09.2026
01.10.2026
Karnataka
Meghalaya
Maharashtra
Jharkhand
Delhi
01.10.2026
20.06.2026 to
29.06.2026
30.06.2026
to 29.07.2026
By 29.07.2026
05.08.2026
05.08.2026 to
04.09.2026
05.08.2026 to
03.10.2026
07.10.2026
18. Nagaland
01.10.2026
05.08.2026 to
14.08.2026
16.08.2026
to 14.09.2026
By 14.09.2026
20.09.2026
20.09.2026 to
20.10.2026
20.09.2026 to
18.11.2026
22.11.2026
19. Tripura
01.10.2026
05.09.2026 to
14.09.2026
15.09.2026
to 14.10.2026
By 14.10.2026
21.10.2026
21.10.2026 to
20.10.2026
21.10.2026 to
19.12.2026
23.12.2026
Annexure-II
Name of the State/UT
Number of
BLOs
Number of BLAs
Electors (as on 12.05.2026)
Andhra Pradesh
46,397
68,868
4,16,16,061
Arunachal Pradesh
2288
3131
8,87,607
Chandigarh
614
1143
5,18,663
DNH & DD
488
466
4,27,849
Haryana
20629
12917
2,06,63,155
Jharkhand
29571
21644
2,64,89,777
Karnataka
59050
25,284
5,55,74,064
Maharashtra
97924
96949
9,86,64,413
Manipur
2996
5003
20,91,999
Meghalaya
3551
0
23,43,252
Mizoram
1353
3430
8,75,004
Nagaland
2432
2623
13,56,858
NCT of Delhi
13026
28881
1,48,23,234
Odisha
38123
8391
3,34,33,659
Punjab
24453
8547
2,14,56,297
Sikkim
572
681
4,71,094
Tripura
3356
6757
28,97,674
Telangana
35985
25886
3,39,20,705
Uttarakhand
11733
21808
79,76,466
Total
3,94,541
3,42,409
36,73,87,831

