ബിസിനസ് പ്രൊഫഷണൽ മേഖലകളിൽ ജോലിനോക്കുന്ന ഹജ്ജ് തീര്‍ത്ഥാടകരുടെ അഭ്യർത്ഥന പ്രകാരം പ്രധാന ഹജ്ജ് കർമങ്ങൾക്കു ശേഷം മടങ്ങി വരാനുതകുന്ന രീതിയിലുള്ള ഒരു ഹ്രസ്വ ഹജ്ജ് പാക്കേജ് ഇന്ത്യൻ ഹജ്ജ് കമ്മിറ്റിയുടെ (HCoI) നേതൃത്വത്തിൽ ആദ്യമായി ഈ വര്‍ഷം ആരംഭിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള ആദ്യ വിമാനം മെയ് 17 ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്നതാണ്. ഈ പദ്ധതിയിൽ, 10,000 തീർഥാടകർ ഹജ്ജ് കർമം നിർവഹിക്കും. സാധാരണ ഹജ്ജ് യാത്ര 40-45 ദിവസമാണെങ്കിലും, ഈ പദ്ധതിയിൽ യാത്ര ചെയ്യുന്നവർക് ഏകദേശം 20 ദിവസം സൗദി അറേബ്യയിൽ താമസിച്ച് ഹജ്ജ് കർമങ്ങൾ നിർവഹിച്ചു മടങ്ങിയെത്താവുന്നതാണ്.
ഹ്രസ്വ ഹജ്ജ് യാത്ര മെയ് 17 നു പുറപ്പെട്ട് ജൂൺ 5 നു മടങ്ങി വരുന്നതാണ്. ഹ്രസ്വ ഹജ്ജിനുള്ള വിമാന സർവീസ് ചെന്നൈ, ഡൽഹി, മുംബൈ, ബെംഗളൂരു, കൊച്ചി, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ നഗരങ്ങളിൽ നിന്നും പുറപ്പെടുന്നതാണ്. നാളെ ഉച്ചക്ക് 12.30 നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന വിമാനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഫ്ലാഗ് ഓഫ് ചെയ്യും.

