കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും . നാളെ സ്പീക്കർ തിരഞ്ഞെടുപ്പിനുമായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കും . മെയ് 29നാണ് ഗവർണറുടെ നയപ്രഖ്യാപനം. എംഎൽഎയും മുൻമന്ത്രിയുമായ ജി. സുധാകരനെ പ്രോ-ടെം സ്പീക്കറായി നിയമിച്ചു . ഹൈക്കോടതിയിലെ സീനിയർ അഡ്വക്കേറ്റ് ജാജു ബാബുവിനെ പുതിയ അഡ്വക്കേറ്റ് ജനറലായും ടി. അസഫലിയെ പുതിയ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായും നിയമിച്ചു.


