സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നദിയില്‍ വീണ് ടെക്നോപാര്‍ക്ക് ജീവനക്കാരി മരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കല്‍ ഹൗസില്‍ അനുപമ (26)യാണ് മരിച്ചത്.
വിതുര താവയ്ക്കല്‍ ആറ്റിലാണ് മുങ്ങി മരിച്ചത്. പടിക്കെട്ടില്‍ കൂടി നടക്കുന്നതിനിടയില്‍ കാല്‍വഴുതി സുഹൃത്ത് ആറ്റില്‍ വീണു . സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അനുപമയും ആറ്റില്‍ വീണു. കൂടെയുള്ളവര്‍ സുഹൃത്തിനെ രക്ഷപ്പെടുത്തിയെങ്കിലും അനുപമ വെള്ളത്തില്‍ മുങ്ങിതാണ് പോയി . ഇതര സംസ്ഥാന തൊഴിലാളികള്‍ അനുപമയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല .
Technopark Employee Dies in River Accident While Saving Friend


