മയക്കുമരുന്ന് കേസുകളിൽ അറസ്റ്റിലായവരുടെ പാസ്‌പോർട്ട് റദ്ദാക്കാൻ ശുപാർശ ചെയ്ത് ജമ്മു കശ്മീർ ഭരണകൂടം. മയക്കുമരുന്ന് മാഫിയകൾക്കെതിരേ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടവരുടെ പാസ്‌പോർട്ട് റദ്ദാക്കുന്നത്.
ജമ്മുകശ്മീരിലെ മയക്കുമരുന്ന് മാഫിയകൾക്കെതിരേ ലെഫ്. ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ നേരത്തേ വിപുലമായ ക്യാമ്പയിൻ ആരംഭിച്ചിരുന്നു. മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കാനുള്ള നീക്കവും ഈ ക്യാമ്പയിന്റെ ഭാഗമായാണ്.


