പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97

 

2026 മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പൊതുവിദ്യാഭ്യാസ – ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിച്ചു. 77.97 ആണ് വിജയശതമാനം.  ഈ വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 26,826 വിദ്യാർഥികളുമാണ് പരീക്ഷഎയെഴുതിയത്. 1990 സ്കൂളിൽ നിന്ന് റെഗുലർ വിഭാഗത്തിൽ 372423 പേരാണ് പരീക്ഷയെഴുതിയത്. 290398 പേർ പരീക്ഷയിൽ യോഗ്യത നേടി.

താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാണ് . കേരള സർക്കാരിന്റെ വിവിധ സേവനങ്ങൾ നൽകുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും കൂടാതെ വാട്ട്സ്ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം.

ഫലം പരിശോധിക്കേണ്ട വിധം:

1. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ‘Nammude Keralam’ ആപ്പ് ഡൗൺലോഡ് ചെയ്യുക.

2. ആപ്പിൽ വൺ ടൈം രജിസ്‌ട്രേഷൻ (OTR) പൂർത്തിയാക്കി ലോഗിൻ ചെയ്യുക.

3. ഹോം പേജിലെ ‘Plus Two Results’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

4. രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകി ഫലം പരിശോധിക്കാം.

വിവിധ സർക്കാർ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങളും ‘നമ്മുടെ കേരളം’ ആപ്പിൽ ലഭ്യമാക്കിയിരിക്കുന്നത്. ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും കേരള സർക്കാർ വിജയാശംസകൾ നേരുന്നു.

ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ:

Android (Play Store): https://play.google.com/store/apps/details?id=com.itmission.nk

iOS (App Store): https://apps.apple.com/in/app/nammude-keralam/id1595554541

വെബ്സൈറ്റുകൾ:

www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in.

മൊബൈൽ ആപ്പുകൾ:

SAPHALAM 2026, iExaMS-Kerala