കേരള വനം വകുപ്പിന്‍റെ 100 ദിന കർമ്മ പരിപാടികൾ വനം – വന്യജീവി വകുപ്പ് മന്ത്രി ഷിബു ജോൺ പ്രഖ്യാപിച്ചു.
മനുഷ്യ-വന്യജീവി സഘർഷ ലഘൂകരണ പ്രതിരോധ നടപടികൾ സ്വീകരിക്കും .
സൗരോർജ്ജ വേലികൾ
സംസ്ഥാനത്ത് ജനവാസമേഖലയോട് ചേർന്നുള്ള വനാതിർത്തികളിൽ നിലവിൽ 2,000 കി.മീ. നീളത്തിൽ സൗരോർജ്ജ വേലികൾ നിർമ്മിച്ചിട്ടുണ്ട്. ഇവ പൂർണ്ണമായും പ്രവർത്തനക്ഷമമാക്കുന്നതിനോടൊപ്പം 100 കി.മീ. പുതിയ സൗരോർജ്ജ വേലി 100 ദിവസത്തിനുള്ളിൽ നിർമ്മിക്കും. അഞ്ചു വർഷത്തിനുള്ളിൽ 1,900 കി.മീ. സൗരോർജ്ജ വേലികൾ കൂടി പുതുതായി നിർമ്മിക്കും. ഇതോടുകൂടി വന്യമൃഗങ്ങൾ കാടിറങ്ങി ജനവാസമേഖലയിൽ എത്തുന്നത് വലിയൊരളവിൽ തടയാൻ സാധിക്കും.
Centralised Solar Fencing Monitoring System ഉം സോളാർ ഫെൻസിംഗുകളുടെ Automatic Fault Detection System ഉം സജ്ജമാക്കും. വനാതിർത്തി പ്രദേശങ്ങളിലെ വന്യജീവി സംഘർഷ സാധ്യതയുള്ള മേഖലകളുടെ മാപ്പിംഗ് പൂർത്തീകരിക്കും.
വിസ്ത ക്ലിയറൻസ് ഊർജ്ജിത പരിപാടി
വനമേഖലയോട് ചേർന്നുവരുന്ന റോഡുകളുടെ വശങ്ങളിൽ അടിക്കാട് വളർന്ന് കാഴ്ച മറയ്ക്കുന്നത് ധാരാളം അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തൊഴിലുറപ്പു പദ്ധതി, MP/MLA ഫണ്ട്, സന്നദ്ധ സംഘടനകൾ, സി.എസ്.ആർ. എന്നിവയുടെ സഹായത്തോടെ വനത്തിലൂടെ കടന്നുപോകുന്ന റോഡുകൾക്ക് ഇരുവശവുമുള്ള അടിക്കാടുകൾ കൃത്യമായ ഇടവേളകളിൽ വെട്ടിത്തെളിച്ച് വിസ്ത ക്ലിയറൻസ് നടത്തുന്നതാണ്. ഇതിലൂടെ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം അകലെ നിന്നേ മനസ്സിലാക്കി സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുവാൻ സാധിക്കും.
വന പാതകളിൽ സഞ്ചരിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ അടിക്കാട് തെളിക്കുന്ന വിസ്ത ക്ലിയറൻസ് കർമ്മ പദ്ധതി തയ്യാറാക്കി കുറഞ്ഞത് 100 കി.മീ വിസ്ത ക്ലിയറൻസ് നടപ്പാക്കും. ജനവാസമേഖലയോട് ചേർന്ന വനാതിർത്തികളിലും മറ്റു പ്രധാന പാതയോരങ്ങളിലും ഇത്തരത്തിൽ കാടുവെട്ടിത്തെളിക്കുന്ന നടപടികൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കും. അടിക്കാടുകൾ വളർന്ന് വന്യജീവികൾക്ക് താവളമാകുന്ന കൃഷിടങ്ങളിലെ അടിക്കാടുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കും.
സർപ്പ രണ്ടാം ഘട്ടം
കേരളത്തിൽ പ്രതിവർഷം നൂറിലേറെപ്പേരായിരുന്നു പാമ്പുകടിയേറ്റ് മരണമടഞ്ഞിരുന്നത്. ടഅഞജഅ പദ്ധതി ആരംഭിച്ചതിനു ശേഷം ഈ സംഖ്യ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തെ ശരാശരി 40 ൽ താഴെയാണ് മരണ സംഖ്യ. അടുത്ത അഞ്ച് വർഷങ്ങൾ കൊണ്ട് പാമ്പുകടിയേറ്റുള്ള മരണങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നതിനുള്ള ശ്രമമാണ് സർപ്പയുടെ രണ്ടാംഘട്ടം.
ദ്രുതകർമ്മ സേന (RRT) കളുടെ ശാക്തീകരണം
വന്യജീവി സംഘർഷ നിവാരണത്തിനായി സംസ്ഥാനത്തുടനീളം 28 RRT കളെ വിന്യസിച്ചിട്ടുണ്ട്. രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തിയും നാട്ടിലിറങ്ങുന്ന മൃഗങ്ങളെ സുരക്ഷിതമായി കാട്ടിലേക്ക് തിരികെ വിടുന്നതിനും ആർ.ആർ.റ്റി.കൾ മുൻകൈയെടുത്ത് പ്രവർത്തിച്ചുവരുന്നു. മനുഷ്യ-വന്യജീവി സംഘർഷ സാധ്യത കൂടുതലായി അനുഭവപ്പെട്ടിട്ടുള്ള ഇടങ്ങളിൽ ആർ.ആർ.ടി.കളെ വിന്യസിച്ചിട്ടുണ്ടെങ്കിലും ഒരേസമയം പലയിടങ്ങളിൽ സംഘർഷ സഹചര്യമുണ്ടാകുന്ന പക്ഷം ലഘൂകരണ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിടേണ്ടി വരുന്നുണ്ട്. ഇതിന് പരിഹാരമായി സംഘർഷ സാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ സാറ്റലൈറ്റ് ആർ.ആർ.ടി.കൾ രൂപീകരിക്കേണ്ടതായിട്ടുണ്ട്. സ്ഥിരം ഞഞഠ കൾ കൂടാതെ ഫോറസ്റ്റ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 25 സാറ്റലൈറ്റ് RRT കൾ രൂപീകരിക്കും. ആയതിന്റെ വിശദമായ പ്രൊപ്പോസൽ സമർപ്പിക്കും.
വാഹനങ്ങൾ, ട്രാങ്ക്വിലൈസിംഗ് ഉപകരണങ്ങൾ, ആധുനിക സുരക്ഷാ സാമഗ്രികൾ എന്നിവ ലഭ്യമാക്കും.
വനമേഖലയോട് ചേർന്നുള്ള ഗ്രാമപ്രദേശങ്ങളിൽ എത്തിപ്പെടുന്ന വന്യമൃഗങ്ങളിൽ നിന്നും ജനങ്ങൾക്ക് സുരക്ഷ ഒരുക്കുവാൻ നിലവിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രൈമറി റെസ്‌പോൺസ് ടീമുകളും ദ്രുതകർമ്മ സേനകളുമുണ്ട്. പ്രൈമറി റെസ്‌പോൺസ് ടീമിൽ പരിശീലനം ലഭിച്ച തദ്ദേശീയരായ സന്നദ്ധ പ്രവർത്തകരാണുള്ളത്. വിവിധതരം വന്യജീവികൾ പലപ്പോഴും നഗരപ്രദേശങ്ങളിൽ വരെ എത്തിച്ചേരുന്ന സാഹചര്യത്തിൽ പൊതുജനത്തിന്റെ സുരക്ഷയ്ക്കായി പ്രധാന പട്ടണങ്ങളിൽ പ്രൈമറി റെസ്‌പോൺസ് ടീം മാതൃകയിൽ പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തരെ ഉൾപ്പെടുത്തി ‘മെട്രോ റെസ്‌ക്യൂ ടീമുകൾ’ രൂപീകരിക്കും. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ എട്ട് നഗരങ്ങളിൽ മെട്രോ റെസ്‌ക്യൂ ടീമുകൾ രൂപീകരിക്കും.
വന്യജീവി മുന്നറിയിപ്പ് സംവിധാനം
ജനവാസമേഖലയിലും കൃഷിയിടങ്ങളിലും ഒറ്റപ്പെട്ടു പോകുന്ന വന്യജീവികളെ സുരക്ഷിതമായി നിരീക്ഷിക്കുന്നതിനും എല്ലാ ലാൻഡ്‌സ്‌കേപ്പുകളിലും വിദഗ്ദ്ധ പരിശീലനം നൽകി ഡ്രോൺ സ്‌ക്വാഡുകൾ വിന്യസിക്കും.
എ.ഐ. സാങ്കേതിക വിദ്യയിൽ ഊന്നിയുള്ള റിയൽ ടൈം മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനവും റിയൽ ടൈം മോണിറ്ററിംഗ് സിസ്റ്റവും എല്ലാ വനം ഡിവിഷനുകളിലും നടപ്പിലാക്കും. വന്യജീവി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു നിരീക്ഷണ സംവിധാനം പ്രവർത്തനക്ഷമമാക്കും.
വനപുനരുദ്ധാരണവും ജൈവവൈവിധ്യ സംരക്ഷണവും പുൽമേടുകൾ വീണ്ടെടുക്കുന്നതിനു വേണ്ടിയുള്ള സമഗ്ര പദ്ധതി
തുറസ്സായ സ്ഥലങ്ങളും പുൽമേടുകളും നിലനിർത്തുക എന്നത് വന്യജീവി സംരക്ഷണത്തിലെ ഒരു പ്രധാന ഘടകമാണ്. എല്ലാ വനം ഡിവിഷനുകളിലുമുള്ള പുൽമേടുകൾ മാപ്പ് ചെയ്ത് അവ കൃത്യമായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കഴിഞ്ഞ നൂറ്റാണ്ടിൽ ഗ്രാസ് ലാൻഡ് അഫോറസ്റ്റേഷന്റെ ഭാഗമായി പുൽമേടുകളിൽ വച്ചുപിടിപ്പിച്ച വിദേശയിനം വൃക്ഷങ്ങൾ ഘട്ടം ഘട്ടമായി നീക്കം ചെയ്ത് പുൽമേടുകൾ വീണ്ടെടുക്കും. പരിസ്ഥിതി പുനഃസ്ഥാപന പദ്ധതികളുടെ നടപ്പാക്കൽ ത്വരിതപ്പെടുത്തും
അധിനിവേശ സസ്യങ്ങളുടെ നിർമ്മാർജനത്തിനുള്ള കർമ്മപദ്ധതി തയ്യാറാക്കൽ
സെന്ന, ലന്താന, മൈക്കീനിയ തുടങ്ങിയ അധിനിവേശ സസ്യങ്ങളുടെ നിർമ്മാർജ്ജനത്തിനുള്ള കർമ്മപദ്ധതി തയ്യാറാക്കും.
വന്യജീവി നഷ്ടപരിഹാര പരിഷ്‌കരണം
മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് ഇരയായവർക്കുള്ള മെച്ചപ്പെട്ട നഷ്ടപരിഹാരവിതരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വനം, റവന്യൂ, ദുരന്തനിവാരണം, കൃഷി, മൃഗസംരക്ഷണം വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പോർട്ടൽ തയ്യാറാക്കും.നഷ്ടപരിഹാരം സമയബന്ധിതമായും കാര്യക്ഷമമായും വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്കും പരിക്കു പറ്റുന്നവർക്കും അർഹമായ നഷ്ടപരിഹാരം തിട്ടപ്പെടുത്തി ലഭ്യമാക്കുന്നതിനു ആവശ്യമായ മാർഗ്ഗരേഖ തയ്യാറാക്കാൻ ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കും. വന്യമൃഗങ്ങൾ കാരണമുണ്ടാകുന്ന കൃഷിനാശം കണക്കാക്കുന്ന മാനദണ്ഡങ്ങൾ കാലഹരണപ്പെട്ടതാണെന്നും നൽകിവരുന്ന ധനസഹായം അപര്യാപ്തമാണെന്നും ഇവ കാലോചിതമായി പരിഷ്‌കരിക്കണമെന്നും വിവിധ കർഷക സംഘടനകൾ പരാതിപ്പെട്ടിട്ടുണ്ട്. ഇതിനെക്കുറിച്ച് വിശദമായി പഠിച്ചു റിപ്പോർട്ട് സമർപ്പിക്കുവാൻ ഒരു കമ്മിറ്റി രൂപീകരിക്കുന്നതാണ്.
നഷ്ടപരിഹാര വിതരണത്തിനായി സ്‌പെഷ്യൽ ഡ്രൈവ് നടത്തും. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ജില്ലാതല നിയന്ത്രണ സമിതി ഈ വിഷയം സ്ഥിരം അജണ്ടയായി ഉൾപ്പെടുത്തി, തടസ്സപരിഹാരം കണ്ടെത്തി സമയബന്ധിതമായി തുക വിതരണം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തും.
കാട്ടുപന്നി നിയന്ത്രണ പ്രവർത്തനങ്ങൾ
ജനവാസമേഖലയിലെ കാട്ടുപന്നികളുടെ കണക്കെടുപ്പ് പഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തും. ജനവാസമേഖലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകാരികളായ കാട്ടുപന്നികളെ ഉ•ൂലനം ചെയ്യുന്നതിനും സംഘർഷം ഒഴിവാക്കുന്നതിനും നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട്. ഇത്തരത്തിലെ അധികാര വികേന്ദ്രീകരണം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കാൻ ആവശ്യമായ പരിശീലനങ്ങളും സാങ്കേതിക സഹായങ്ങളും വനം വകുപ്പ് പഞ്ചായത്തുകൾക്ക് നൽകും. പഞ്ചായത്ത് അടിസ്ഥാനത്തിൽ ഷൂട്ടർമാരുടെ ലിസ്റ്റ് തയ്യാറാക്കും. ഇതിനാവശ്യമായ കൂടുതൽ അധികാരങ്ങൾ പഞ്ചായത്തുകൾക്ക് നൽകും.
മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിന് ഷൂട്ടർമാർക്കുള്ള ഓണറേറിയം 1500 രൂപയായും ജഡം മറവു ചെയ്യുന്നതിനുള്ള ചെലവിനം 2000 രൂപയായും വർദ്ധിപ്പിക്കുകയും ആയത് പഞ്ചായത്തുകളുടെ SDRഎ ഫണ്ടിൽ നിന്നും വിനിയോഗിക്കുവാൻ അനുമതി നൽകിക്കൊണ്ടും സ.ഉ. (സാധാ) നം. 108/2025/DMD തീയതി 06/03/2025 പ്രകാരം സർക്കാർ ഉത്തരവായിട്ടുള്ളതാണ്. നിലവിൽ ഈയിനങ്ങളിൽ ഓരോ പഞ്ചായത്തിനും വിനിയോഗിക്കാവുന്ന പരമാവധി തുക ഒരു ലക്ഷം രൂപയാണ്. ഇത് വർദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
കാട്ടുപന്നികൾ മൂലമുള്ള കൃഷിനാശം കാട്ടിൽ നിന്ന് ഏറെ അകലെയുള്ള ജനവാസമേഖലയിൽ പോലും കർഷകരുടെ ജീവിതത്തേയും വരുമാനത്തേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ ജനവാസമേഖലയിൽ ഇറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുള്ള കാട്ടുപന്നികളെ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തും. ഇതിനായി ത്രിതല പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് മൂന്ന് മാസം നീണ്ടുനിൽക്കുന്ന കർമ്മപദ്ധതി ജൂൺ 15 ന് ആരംഭിക്കും.
പഞ്ചായത്ത് തല പ്രാദേശിക റെസ്‌പോൺസ് ടീം
കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികളുടെ ശല്യം നിയന്ത്രിക്കുന്നതിനായി പഞ്ചായത്ത് തല പ്രാദേശിക റെസ്‌പോൺസ് ടീമുകൾ രൂപീകരിച്ച് പരിശീലനം നൽകും. ഏകോപനത്തിനായി പഞ്ചായത്ത് തലത്തിൽ ഫോറസ്റ്റ് ലെയ്‌സൺ ഓഫീസർമാരെ നിയോഗിക്കും.
മനുഷ്യ-വന്യജീവി സംഘർഷം അനുഭവപ്പെടുന്ന പഞ്ചായത്തുകളിൽ സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും ജനജാഗ്രതാ സമിതികൾ പ്രവർത്തിച്ചുവരുന്നു. ഇത്തരത്തിൽ 280 ജനജാഗ്രതാ സമിതികളാണുള്ളത്. അതോടൊപ്പം വന്യമൃഗസാന്നിദ്ധ്യമുണ്ടായാൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പഞ്ചായത്ത് അടിസ്ഥാനത്തിൽ 428 പ്രൈമറി റെസ്‌പോൺസ് ടീമുകളും പ്രവർത്തിച്ചു വരുന്നു. ജനജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ആവശ്യമെങ്കിൽ കൂടുതൽ പ്രൈമറി റെസ്‌പോൺസ് ടീമുകൾ രൂപീകരിക്കുകയും ചെയ്യും. ജില്ലാതല നിയന്ത്രണ സമിതിയുടെ പ്രതിമാസ യോഗത്തിൽ ജനജാഗ്രതാ സമിതി പ്രവർത്തനങ്ങൾ വിലയിരുത്തും.
വന്യജീവി ഇൻഷുറൻസ് സുരക്ഷാ പദ്ധതി
കർഷകർക്കും വന്യജീവി ശല്യമുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്കും ഇൻഷുറൻസ് മാതൃക തയ്യാറാക്കാൻ വിദഗ്ദ്ധ സമിതി രൂപീകരിക്കും.
ഫോറസ്റ്റ് വെറ്ററിനറി വിഭാഗത്തിന്റെ ശാക്തീകരണം
12 ലാൻഡ്‌സ്‌കേപ്പുകളിലും ഫോറസ്റ്റ് വെറ്ററിനറി വിഭാഗത്തിന്റെ നവീകരണത്തിനും ശാക്തീകരണത്തിനും പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കും.
കേരളത്തിലെ മനുഷ്യ-വന്യജീവി സംഘർഷം ഫലപ്രദമായി നേരിടാൻ നിയമഭേദഗതി
ജനവാസമേഖലകളിൽ മനുഷ്യ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉ•ൂലനം ചെയ്യുന്നതിനായി പൊതുജനങ്ങളുടെ അപേക്ഷയി•േൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓണററി വൈൽഡ്‌ലൈഫ് വാർഡൻ / അധികാരപ്പെട്ട ഉദ്യോഗസ്ഥൻ അങ്ങനെയുള്ള പ്രദേശത്ത് അത്തരം കാട്ടുപന്നികളെ സ്വയം വേട്ടയാടി കൊല്ലുന്നതിന് അല്ലെങ്കിൽ മറ്റാരെങ്കിലും മുഖേന കൊല്ലിക്കുന്നതിന്, അതിനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് ഉത്തരവ് നൽകാൻ അധികാരപ്പെടുത്തിക്കൊണ്ട് സ.ഉ.(കൈ) 29/2022/വനം തീയതി 28/05/2022 പ്രകാരം സർക്കാർ ഉത്തരവായിട്ടുണ്ടായിരുന്നു. ഈ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓണററി വൈൽഡ്‌ലൈഫ് വാർഡ•ാരായ അദ്ധ്യക്ഷ•ാർക്കും അധികാരപ്പെട്ട ഉദ്യോഗസ്ഥ•ാരായ സെക്രട്ടറിമാർക്കും 1972 ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ വകുപ്പ് 5(2) പ്രകാരം ചീഫ് വൈൽഡ്‌ലൈഫ് വാർഡനിൽ നിക്ഷിപ്തമായ അധികാരം ഡെലിഗേറ്റ് ചെയ്ത് നൽകുകയും ചെയ്തിട്ടുള്ളതാണ്. ഈ ഉത്തരവുകൾക്ക് നിലവിൽ 27/05/2027 വരെ പ്രാബല്യമുണ്ട്. മേൽ ഉത്തരവുകൾ പ്രകാരം 31/03/2026 വരെ 6959 കാട്ടുപന്നികളെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ഉ•ൂലനം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ കാട്ടുപന്നികൾ കാരണം നഷ്ടപ്പെട്ടിട്ടുള്ളത് 34 ജീവനുകളാണ്.
ഈ സാഹചര്യത്തിൽ കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്ന നടപടികൾ ഊർജ്ജിതമാക്കുന്നതിനോടൊപ്പം തന്നെ കുറഞ്ഞത് ഒരു വർഷത്തേക്ക് കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനുള്ള പുതുക്കിയ പ്രപ്പോസൽ കേന്ദ്ര സർക്കാരിന് സമർപ്പിക്കുന്നതാണ്.
നിലവിൽ നാടൻ കുരങ്ങുകൾ 1972 ലെ വന്യജീവി (സംരക്ഷണം) നിയമത്തിന്റെ ഷെഡ്യൂൾ ക ൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നാടൻ കുരങ്ങുകളെ വന്യജീവി (സംരക്ഷണം) നിയമത്തിന്റെ ഷെഡ്യൂൾ ക ൽ നിന്നും ഷെഡ്യൂൾ കക ലേക്ക് മാറ്റുന്നതിനുള്ള പ്രൊപ്പോസൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു. പ്രൊപ്പോസൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കേന്ദ്ര സർക്കാർ വനം വകുപ്പിനോട് ആരാഞ്ഞിട്ടുണ്ട്. അത് സംബന്ധിച്ച പുതുക്കിയ പ്രൊപ്പോസൽ സമയബന്ധിതമായി കേന്ദ്ര സർക്കാരിന് നൽകും.
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഉപദേശക സമിതി
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിനും പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനും കർഷക പ്രതിനിധികൾ, വനാശ്രിത സമൂഹ പ്രതിനിധികൾ, വിഷയ വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി സംസ്ഥാന തല ഉപദേശക സമിതി രൂപീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
വന്യജീവികളെ ആകർഷിക്കാത്തതോ അകറ്റി നിർത്തുന്നതോ ആയിട്ടുള്ള വിളകൾ, കാർഷിക രീതികൾ, സങ്കേതങ്ങൾ എന്നിവ യോജിപ്പിച്ചുകൊണ്ട് കർഷകർക്ക് മികച്ച വരുമാനം പ്രദാനം ചെയ്യുന്ന കൃഷി രീതികൾ വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കൃഷിവകുപ്പ്, കേരള കാർഷിക സർവകലാശാല, വനഗവേഷണ കേന്ദ്രം, കർഷക പ്രതിനിധികൾ എന്നിവരുമായി സഹകരിച്ച് വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കും. കാർഷിക ശാസ്ത്രജ്ഞൻമാർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ തുടങ്ങിയവരുമായി ചർച്ച ചെയ്ത് ണശഹറഹശളല ടാമൃ േഅഴൃശരൗഹൗേൃല എന്ന പദ്ധതിക്ക് രൂപം നൽകും.
വന്യജീവികളുടെ കണക്കെടുപ്പും വാഹകശേഷി നിർണ്ണയവും
വന്യജീവികളുടെ വംശവർദ്ധനവ് സംബന്ധിച്ച് ധാരാളം സംശയങ്ങളും അഭിപ്രായങ്ങളും സമൂഹത്തിൽ പ്രചരിക്കുന്നുണ്ട്. വന്യമൃഗങ്ങൾക്ക് വനത്തിനുള്ളിൽ ആവശ്യമായ തീറ്റയും വെള്ളവും ലഭ്യമല്ലാത്തതിനാലും മനുഷ്യ-വന്യമൃഗ സംഘർഷത്തിൽ ഉൾപ്പെട്ടുപോകുന്ന ചില ജന്തുവർഗ്ഗങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനാലുമാണ് അത്തരം വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതെന്നുമുള്ള വിശ്വാസം സമൂഹത്തിൽ രൂഢമൂലമാണ്. പക്ഷേ ശാസ്ത്രീയമായ പഠനങ്ങളിലും നിരീക്ഷണങ്ങളിലും കണക്കെടുപ്പുകളിലും വന്യജീവികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതായി കാണുന്നുമില്ല. എന്നാൽ പ്രാദേശികമായി ചിലയിടങ്ങളിൽ ചിലയിനങ്ങളിൽപ്പെട്ട ജീവികളുടെ എണ്ണത്തിൽ വർദ്ധനവ് അനുഭവപ്പെടുന്നുമുണ്ട്. അതുമൂലം അത്തരം പ്രദേശങ്ങളിൽ മനുഷ്യ-വന്യജീവി സംഘർഷം കൂടുതലായി അനുഭവപ്പെടുന്നുണ്ട്. ആധുനിക കാലത്ത്, വാർത്താ വിനിമയ മാധ്യമങ്ങളുടെ സജീവ സാന്നിദ്ധ്യം മനുഷ്യ-വന്യജീവി സംഘർഷം കൂടുതലായി റിപ്പോർട്ട് ചെയ്യാനും ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലെ കാടുകളുടെ വാഹകശേഷി സംബന്ധിച്ച് പഠനം നടത്തുന്നതിനായി ഡെറാഡൂണിലെ വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തുന്നതാണ്.
കേരളത്തിലെ വനമേഖലയോട് ചേർന്നു കിടക്കുന്ന ജനവാസമേഖലകളിൽ മനുഷ്യ-വന്യജീവി സംഘർഷം വർദ്ധിക്കുന്നതിന് ഒരു കാരണമായി വന്യജീവികളുടെ എണ്ണവർദ്ധനവ് ചൂണ്ടിക്കാണിക്കപ്പെടുന്നു. അത്തരത്തിൽ വന്യജീവികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കുന്നതിനും ഉണ്ടെങ്കിൽ അവയുടെ സയന്റിഫിക് മാനേജ്‌മെന്റിനും വന്യജീവികളുടെ സമഗ്രമായ കണക്കെടുപ്പ് നടത്തേണ്ടതുണ്ട്. ഇതിൽ നാടൻ കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ കണക്കെടുപ്പ് സംസ്ഥാന ബയോഡൈവേഴ്‌സിറ്റി ബോർഡിന്റേയും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ നടത്തുവാനും മറ്റു പ്രധാന സ്പീഷീസുകളുടെ കണക്കെടുപ്പ് ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനും വനം വകുപ്പ് ലക്ഷ്യം വയ്ക്കുന്നു.
വന്യമൃഗങ്ങൾ താവളങ്ങളാക്കുന്ന പൂട്ടിക്കിടക്കുന്ന എസ്റ്റേറ്റുകൾ വൃത്തിയാക്കാനുള്ള സംവിധാനങ്ങൾ കൊണ്ടുവരും.
ഇത്തരത്തിലുള്ള സ്ഥലങ്ങൾ മാപ്പ് ചെയ്യും. വ്യവസായ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്വകാര്യ എസ്റ്റേറ്റുകൾ എന്നിവയുടെ സഹകരണത്തോടെ വനാതിർത്തി പ്രദേശത്തെ അടിക്കാടുകൾ യഥാസമയം തെളിയിക്കും. ഉപേക്ഷിക്കപ്പെട്ട തോട്ടങ്ങളിലെ അടിക്കാടുകൾ തെളിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ഗജസംരക്ഷണ കേന്ദ്രങ്ങൾ ആരംഭിക്കാൻ നടപടി സ്വീകരിക്കും
വനം വകുപ്പിന്റെ കീഴിലുള്ള ആന സംരക്ഷണ കേന്ദ്രങ്ങൾ നവീകരിക്കുന്നതിനുള്ള പ്രപ്പോസൽ സമർപ്പിക്കും. നാട്ടാന പരിപാലന ചട്ടങ്ങൾ പരിഷ്‌കരിക്കും. വെറ്ററിനറി ഡോക്ടർമാർ, ആനയുടമസ്ഥർ / കൈവശക്കാർ, പാപ്പാ•ാർ എന്നിവർക്ക് ആവശ്യമായ പരിശീലനം ലഭ്യമാക്കും.മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം ആസൂത്രണവും വിഭവ സമാഹരണവും
ലാൻഡ്‌സ്‌കേപ്പ്തല പ്ലാനുകളുടെ പൂർത്തീകരണം
ജൈവവൈവിധ്യ സമ്പന്നമായ കേരളത്തിന്റെ ഭൂപ്രകൃതിപോലെ തന്നെ വളരെ വ്യത്യസ്തമായ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക-കാർഷിക-ജൈവ വൈവിധ്യങ്ങളും കേരളത്തിന്റെ പ്രത്യേകതയാണ്. വിവിധ പ്രദേശങ്ങളിൽ വിവിധയിനം വന്യജീവികൾ കാരണം പലതരത്തിലുള്ള സംഘർഷങ്ങളും കേരളത്തിൽ അനുഭവപ്പെടുന്നുണ്ട്. കേരളത്തിന്റെ ഈ പ്രത്യേകതകൾകൊണ്ടു തന്നെ ഫലപ്രദമായ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന്റെ ഭൗമ, സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, ജൈവവൈവിധ്യ പരമായ പ്രത്യേകതകൾ പരിഗണിക്കേണ്ടത് അനിവാര്യമാകുന്നു.
ഭൂപ്രകൃതി, സംഘർഷങ്ങളിൽ ഉൾപ്പെടുന്ന വന്യജീവികളുടെ ഇനം, ഭൂവിനിയോഗം, സംഘർഷത്തിന്റെ രീതിയും തോതും, പരിഹാരത്തിനായുള്ള ശ്രമങ്ങൾ, സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, ജനവാസമേഖലകൾ, കാർഷിക മേഖലകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ-നിവാരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ഇത്തരം സംഘർഷങ്ങൾ കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങളെ 12 ലാൻഡ്‌സ്‌കേപ്പുകൾ അഥവാ ഭൂപ്രദേശങ്ങളായി തിരിച്ചിട്ടുണ്ട്.
വിവിധ തലങ്ങളിലുള്ള ചർച്ചയ്ക്കും വിശകലനത്തിനും അനുസൃതമായി ഓരോ ലാൻഡ്‌സ്‌കേപ്പിനും ഏറ്റവും അനുയോജ്യമായ പരിഹാരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ലാൻഡ്‌സ്‌കേപ്പ് തല മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ കർമ്മപദ്ധതികൾ രൂപീകരിക്കും. ഇത്തരം ലാൻഡ്‌സ്‌കേപ്പ് തല കർമ്മപദ്ധതികളുടെ ആകെത്തുകയായിരിക്കും സംസ്ഥാനതല മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ കർമ്മപദ്ധതി. ഈ കർമ്മപദ്ധതികളുടെ നടത്തിപ്പിന്റെ ഫലപ്രാപ്തി വർഷാവർഷം വിലയിരുത്തി ഭേദഗതികൾ ആവശ്യമായിട്ടുണ്ടെങ്കിൽ ആയത് വരും വർഷങ്ങളിൽ ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും നടപ്പിൽ വരുത്തുക. ഇതിലൂടെ ലാൻഡ്‌സ്‌കേപ്പ് അടിസ്ഥാനത്തിലുള്ളതും, വികേന്ദ്രീകൃതമായതും, വിവിധ വകുപ്പുകളുടെ പങ്കാളിത്തോടെ ആസൂത്രണം ചെയ്തതുമായ ദീർഘകാല-ഹ്രസ്വകാല പ്രവർത്തനങ്ങൾ മുഖേന മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം കൂടുതൽ ഫലപ്രദമായി ഉറപ്പുവരുത്താനാകും.
പഞ്ചായത്ത്തല കർമ്മപദ്ധതിരേഖകളുടെ പൂർത്തീകരണം
മനുഷ്യ-വന്യജീവി സംഘർഷം നേരിടുന്ന 273 തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ കേരളത്തിലുണ്ട്. ഇവയിൽ 30 ഇടങ്ങൾ ഹോട്ട്‌സ്‌പോട്ടുകളാണ്. അടുത്ത അഞ്ചു വർഷത്തിൽ ഇത്തരം സംഘർഷ ബാധിത പഞ്ചായത്തുകൾ / മുനിസിപ്പാലിറ്റികൾ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം എവ്വിധം പ്രാവർത്തിക മാക്കുമെന്നതിനെക്കുറിച്ച് വിശദമായ കർമ്മപദ്ധതി അതാത് പഞ്ചായത്ത് / മുനിസിപ്പാലിറ്റി അടിസ്ഥാനത്തിൽ തയ്യാറാക്കും. വിഭവ സമാഹരണം മുതൽ നിർവഹണം വരെയുള്ള വിശദമായ വിവരങ്ങൾ കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തും.
വിഭവസമാഹരണ പ്രവർത്തനങ്ങൾ
പഞ്ചായത്ത് തലത്തിൽ രൂപീകരിക്കുന്ന പ്രൈമറി റെസ്‌പോൺസ് ടീമുകൾ, സർപ്പ വോളന്റീയർമാർ മുതലായവരുടെ ചെലവുകൾ വഹിക്കുന്നതിനും അവർക്ക് യൂണിഫോമുകൾ, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ, കിറ്റുകൾ മുതലയാവ വാങ്ങി നൽകുന്നതിനും ടീം ഉപകരണങ്ങൾ വാങ്ങി പരിപാലിക്കുന്നതിനും മറ്റും പഞ്ചായത്ത് തലത്തിൽ ചെലവഴിക്കാവുന്ന ഫണ്ട് രൂപീകരിക്കേണ്ടതുണ്ട്. ഇടഞ ഫണ്ടുകളുടെ സമാഹരണവും പരിഗണനയിലുണ്ട്.
ഡിജിറ്റൽ ജനസേവന പദ്ധതികൾ നടപ്പാക്കും
മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം നൽകുന്നതിനുള്ള ഏകീകൃത ഓൺലൈൻ പോർട്ടൽ, WhatsApp അധിഷ്ഠിത സേവനങ്ങൾ (ഇക്കോ ടൂറിസം, SARPA), ജനസേവനങ്ങൾക്കായി അക ചാറ്റ്‌ബോട്ട്, ‘നമ്മുടെ കേരളം’ ആപ്പുമായി സേവനങ്ങളുടെ സംയോജനം, വനാതിർത്തി പ്രദേശങ്ങളിൽ സ്വകാര്യഭൂമിക്ക് ചഛഇ നൽകുന്നതിനുള്ള സോഫ്റ്റ്വെയർ, ചന്ദനമരം മുറിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള ഓൺലൈൻ സംവിധാനം, 24/7 വനം കോൾ സെന്റർ എന്നിവ സജ്ജമാക്കും.
സാമൂഹിക വനവത്കരണവും വന സംരക്ഷണ ബോധവത്കരണ പരിപാടികളും
എല്ലാ ജില്ലകളിലും നഗരവനവത്കരണത്തിന്റെ ഭാഗമായി ‘മിയാവാക്കി’ മാതൃകയിൽ പച്ചത്തുരുത്തുകൾ സ്ഥാപിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫോറസ്ട്രി ക്ലബുകളുടെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കും. ണകഘഉ 100 വനസംരക്ഷണ ബോധവത്കരണത്തിനായി ഹ്രസ്വചിത്ര പരമ്പര തയ്യാറാക്കും.
മറ്റു ദീർഘകാല പ്രവർത്തനങ്ങൾ
വന്യജീവി വാരാഘോഷം ഫോട്ടോഗ്രാഫർമാരുടെ അന്താരാഷ്ട്ര ശില്പശാല
ലോകപ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർമാരുടെ ഒരു അന്താരാഷ്ട്ര ശില്പശാല വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് 2026 ഒക്ടോബർ ആദ്യവാരം സംഘടിപ്പിക്കും. ഇതോടൊപ്പം കേരളത്തിലെ Budding Photographers ന് വേണ്ടിയുള്ള മത്സരങ്ങളും നടത്തും.
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായി വന്യജീവി (സംരക്ഷണം) നിയമത്തിൽ കാലോചിതമായ ഭേദഗതി
ജനവാസമേഖലകളിലുണ്ടാകുന്ന മനുഷ്യ-വന്യജീവി സംഘർഷ സാഹചര്യങ്ങളിൽ സംഘർഷത്തിൽ ഉൾപ്പെട്ട വന്യജീവിയുടേയും പ്രദേശവാസികളുടേയും സുരക്ഷ ഉറപ്പുവരുത്തുന്ന തരത്തിലുള്ള അടിയന്തര ഇടപെടലുകൾക്കും സംഘർഷ നിവാരണ നടപടികൾക്കും 1972 ലെ കേന്ദ്ര വന്യജീവി (സംരക്ഷണ) നിയമത്തിൽ കാലോചിതമായ ഭേദഗതികൾ അനിവാര്യമാണെന്ന് കാണുന്നു. സംഘർഷാവസ്ഥയിൽ സംഘർഷ സാഹചര്യങ്ങളുടെ തീവ്രതയ്ക്കനുസരിച്ച് സത്വര തീരുമാനങ്ങൾ കൈക്കൊണ്ട് നടപ്പിലാക്കുന്നതിന് ഉതകുന്ന തരത്തിൽ വ്യവസ്ഥകളും വകുപ്പുകളും ഉൾപ്പെടുന്ന ഒരു പ്രത്യേക അധ്യായം വന്യജീവി (സംരക്ഷണ) നിയമത്തിൽ ഉൾപ്പെടുത്തേണ്ടത് വർത്തമാനകാല സാഹചര്യത്തിൽ തികച്ചും അനിവാര്യമാണ്. കാടുകളിലെ വന്യജീവി ആവാസ വ്യവസ്ഥകൾ സംരക്ഷിച്ചു നിർത്താനും മൃഗങ്ങൾ കാടിനു പുറത്തേക്കിറങ്ങി കൃഷിയിടങ്ങളിൽ നാശമുണ്ടാക്കുന്നത് തടയാനും സമഗ്രമായ നിയമ ചട്ടക്കൂട് ആവശ്യമാണ്. വന്യജീവികളുടെ ആവാസ വ്യവസ്ഥയും സഞ്ചാര പാതകളും സംരക്ഷിക്കുന്നതിനും വനമേഖലയ്ക്ക് പുറത്തുള്ള വികസന പ്രവർത്തനങ്ങൾ കാടിനെ ബാധിക്കാതിരിക്കാൻ കരുതൽ നടപടികൾ സ്വീകരിക്കുന്നതിനും വനമേഖലയോട് ചേർന്ന കൃഷിഭൂമിയിൽ അനുയോജ്യമായ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും, ഉചിതവും സമയബന്ധിതവുമായ രീതിയിൽ വന്യജീവികൾ മൂലമുള്ള നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനും, വന്യജീവി സംരക്ഷണ / സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളിൽ കൂടുതലായി ജനപങ്കാളിത്തവും, ഇതര വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടത്താനും, ആവശ്യമായ സാഹചര്യങ്ങളിൽ വന്യജീവികളുടെ പെരുപ്പം നിയന്ത്രിക്കാനും അടക്കമുള്ള വ്യവസ്ഥകളും വേണം. ഇതിനായി സമഗ്രമായ വിവരശേഖരണവും ചർച്ചകളും വിദഗ്‌ദ്ധോപദേശവും ലഭ്യമാക്കി വിശദമായ പ്രൊപ്പോസൽ കേന്ദ്ര സർക്കാരരിന് സമർപ്പിക്കും.
വയനാട്, കോതമംഗലം, മൂന്നാർ മേഖലകൾക്കായി പ്രത്യേക പാക്കേജുകൾ
സംഘർഷം അധികമായി അനുഭവപ്പെടുന്ന വയനാട്, കോതമംഗലം, മൂന്നാർ മേഖലകൾക്കായി പ്രത്യേക പാക്കേജുകൾ തയ്യാറാക്കും.അനധികൃത മാലിന്യ നിക്ഷേപം കണ്ടെത്തൽ വനത്തിനുള്ളിലും വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലും അശാസ്ത്രീയവും അനധികൃതവുമായ മാലിന്യ നിക്ഷേപം പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതോടൊപ്പം മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വർദ്ധിക്കുന്നതിനും കാരണമാകുന്നുണ്ട്. വിനോദ സഞ്ചാര മേഖലകളിലെ അനധികൃത മാലിന്യ നിക്ഷേപം വന്യജീവികളെ ജനവാസമേഖലയിലേക്ക് ആകർഷിക്കുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ കേരളത്തിലെ വനമേഖലയിലും വനമേഖലയോട് ചേർന്നും പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുന്ന രീതിയിൽ മാലിന്യ നിക്ഷേപം നടത്തുന്ന സ്ഥലങ്ങൾ മാപ്പ് ചെയ്യുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടം, പോലീസ്, മാലിന്യ നിയന്ത്രണ ബോർഡ്, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ എന്നിവരുടെ സഹകരണത്തോടുകൂടി നിലവിലെ മാലിന്യം നീക്കം ചെയ്യുന്നതിനും തുടർ മാലിന്യ നിക്ഷേപങ്ങൾ തടയുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കും. ജില്ലാതല നിയന്ത്രണ സമിതികൾ ഈ വിഷയവും സ്ഥിരം അജണ്ടായി ഉൾപ്പെടുത്തി അവലോകനം ചെയ്യുന്നതായിരിക്കും.
സമഗ്ര മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ സംവിധാനം പദ്ധതി രൂപരേഖ തയ്യാറാക്കൽ
സംഘർഷ ലഘൂകരണത്തിനായിട്ടുള്ള സമഗ്രമായ പ്രോജക്ട് രൂപീകരിക്കും. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ നയം,മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായി ഒരു സമഗ്ര വനം-വന്യജീവി നയം രൂപീകരിക്കും.
വന്യമൃഗ സംരക്ഷണ പുനരധിവാസ കേന്ദ്രം,
അപകടത്തിൽപ്പെടുന്നതും വന്യജീവി സംഘർഷങ്ങളിൽ പരിക്കേൽക്കുന്നതുമായ വന്യജീവികളെ സംരക്ഷിക്കുന്നതിനായി വിപുലമായ വന്യമൃഗ സംരക്ഷണ പുനരധിവാസ കേന്ദ്രം നിർമ്മിക്കും.
വയനാട് കുപ്പാടിയിലെ ആനിമൽ ഹോസ്‌പൈസിന്റെ ശേഷി ഇരട്ടിയാക്കും.
എയർലിഫ്റ്റിംഗ് സംവിധാനം,
ആന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളെ ജനവാസമേഖലയിൽ നിന്നും സുരക്ഷിതമായി എയർലിഫ്റ്റ് ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തും.

