പൊന്മുടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തി പൊൻമുടി ,കല്ലാര്‍ ഇക്കോ ടൂറിസം കേന്ദ്രം താല്‍കാലികമായി അടച്ചു .സന്ദര്‍ശകരെ യാതൊരു കാരണവശാലും കടത്തി വിടില്ല . ജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തി തിരുവനന്തപുരം ജില്ലാ കലക്ടര്‍ ആണ് ഉത്തരവ് ഇറക്കിയത് .
ജൂൺ എട്ടുമുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും കര്‍ശന നിര്‍ദേശം നല്‍കി .
ഇടുക്കി ജില്ലയിലെ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. രാത്രി ഏഴു മുതൽ രാവിലെ ആറ് വരെയാണ് യാത്രാ നിയന്ത്രണം. മലയോര മേഖലയിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം. അടിയന്തര സാഹചര്യത്തിൽ മാത്രമേ യാത്ര അനുവദിക്കൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഉത്തരവ് കർശനമായി നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവി, ആർടിഒ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ, തഹസിൽദാർമാർ എന്നിവരെ ചുമതലപ്പെടുത്തി

