12-ാമത് അന്താരാഷ്ട്ര യോഗാ ദിനാഘോഷങ്ങൾക്ക് രാജ്യം പൂർണസജ്ജം:രാജ്യത്തെ ഒന്നിപ്പിക്കാൻ 2026-ലെ അന്താരാഷ്ട്ര യോഗദിനം :100 ചരിത്രപ്രസിദ്ധ കേന്ദ്രങ്ങളിലായി ആഘോഷം

ജൂൺ 21-ന് രാജ്യം പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനം (ഐഡിവൈ -2026) ആഘോഷിക്കാനൊരുങ്ങവെ ആരോഗ്യം, സൗഹാർദ്ദം എന്നിവയോടൊപ്പം ഇന്ത്യയുടെ പവിത്രമായ യോഗ പാരമ്പര്യത്തെയും ഉയർത്തിപ്പിടിക്കുന്ന ഈ ചരിത്രപരമായ ആഘോഷത്തിൻ്റെ ഭാഗമാകാൻ രാജ്യത്തെ എല്ലാ പൗരന്മാരെയും കേന്ദ്ര ആയുഷ് മന്ത്രാലയം ഔദ്യോഗികമായി ക്ഷണിച്ചു.

 

കേന്ദ്ര ആയുഷ് മന്ത്രാലയത്തിൻ്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയും (സ്വതന്ത്ര ചുമതല) ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയ സഹമന്ത്രിയുമായ ശ്രീ പ്രതാപ്‌റാവു ജാദവ് പറഞ്ഞു:

“2026-ലെ അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21-ന് പ്രധാന വേദിയായ കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ റെഡ് റോഡിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആഘോഷപരിപാടികൾ നടക്കും. ഈ ശുഭവേളയിൽ, ‘കോമൺ യോഗ പ്രോട്ടോക്കോൾ’ അനുസരിച്ച് യോഗ അഭ്യസിക്കാനും ഇന്ത്യയുടെ യോഗ സന്ദേശം ലോകമെമ്പാടും എത്തിക്കാനുമായി രാജ്യം മുഴുവൻ ഒരൊറ്റ മനസ്സോടെ ഒന്നിക്കും”.

 

“ഈ വർഷം സാംസ്കാരിക മന്ത്രാലയത്തിൻ്റെ സഹകരണത്തോടെ രാജ്യത്തെ 100 പൈതൃക കേന്ദ്രങ്ങളിൽ പ്രത്യേക യോഗദിന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ചരിത്ര സ്മാരകങ്ങളും യോഗയുടെ പവിത്രമായ പാരമ്പര്യവും സമ്മേളിക്കുന്ന ഒന്നായിരിക്കും ഇത്. ഈ ചരിത്ര മുഹൂർത്തത്തിൽ പങ്കാളികളാകാനും, പൂർണ്ണ ഉത്സാഹത്തോടെയുള്ള ജനപങ്കാളിത്തത്തിലൂടെ 2026-ലെ അന്താരാഷ്ട്ര യോഗ ദിനാചരണം അവിസ്മരണീയവും വൻ വിജയവുമാക്കി മാറ്റാനും ഞാൻ ഏവരോടും അഭ്യർത്ഥിക്കുന്നു.” ശ്രീ ജാദവ് കൂട്ടിച്ചേർത്തു.

 

ഇന്ത്യയുടെ സമ്പന്നമായ നാഗരിക പൈതൃകവും ചരിത്ര സ്മാരകങ്ങളും യോഗയുടെ പുരാതന പാരമ്പര്യവും തമ്മിലുള്ള സവിശേഷമായ ബന്ധത്തെ വിളിച്ചോതുന്നതിനായി, ഈ വർഷം കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ രാജ്യത്തുടനീളമുള്ള 100 പൈതൃക കേന്ദ്രങ്ങളിൽ പ്രത്യേക യോഗാദിന പരിപാടികൾ സംഘടിപ്പിക്കും.

 

23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടക്കുന്ന ഈ ആഘോഷങ്ങളിൽ ഇനിപ്പറയുന്ന പ്രധാന കേന്ദ്രങ്ങൾ ഉൾപ്പെടുന്നു:

 

ആന്ധ്രാപ്രദേശ്: ലേപാക്ഷി, ഗണ്ടിക്കോട്ട, തിരുപ്പതി, അമരാവതി
അസം: ചരൈഡിയോ, ഗോൽപാറ, ശിവസാഗർ
ബീഹാർ: നളന്ദ, വിക്രമശില, മുസാഫർപൂർ
ഛത്തീസ്‌ഗഢ്: സിർപൂർ
ദാദ്ര നഗർ ഹവേലി, ദാമൻ & ദിയു: ദാമൻ
ഡൽഹി: ഹുമയൂണിൻ്റെ കല്ലറ, പുരാനാ കില, ഖുതുബ് മിനാർ, ചെങ്കോട്ട, ജന്തർ മന്തർ, സഫ്ദർജംഗ് കല്ലറ
ഗുജറാത്ത്: ചമ്പാനർ, റാണി കി വാവ്, ധോലവീര, അഹമ്മദാബാദ്, മൊധേര
ഗോവ: ഓൾഡ് ഗോവ
ഹരിയാന: ഹാൻസി
ഹിമാചൽ പ്രദേശ്: കാംഗ്ര
ജമ്മു കശ്മീർ / ലഡാക്ക്: രാംനഗർ, ശ്രീനഗർ, ലേ, അവന്തിപുര
കർണാടക: ഐഹോലെ, ബദാമി, ബിജാപൂർ, ഹാലേബിഡു, ഹംപി, പട്ടടക്കൽ, ബെംഗളൂരു, ശ്രീരംഗപട്ടണം
കേരളം: ബേക്കൽ
മധ്യപ്രദേശ്: അമർകഥക്, ഭീംബേട്ക, ഭോപ്പാൽ, ചന്ദേരി, ഖജുരാഹോ, സാഞ്ചി, മാണ്ഡു
മഹാരാഷ്ട്ര: ഛത്രപതി സംഭാജിനഗർ, എലിഫൻ്റാ ഗുഹകൾ, മുംബൈ, പൂനെ, ജുന്നാർ, നാഗ്പൂർ തുടങ്ങിയവ
ഒഡീഷ: ഭുവനേശ്വർ, മയൂർഭഞ്ച്, കോണാർക്ക് തുടങ്ങിയവ
പഞ്ചാബ്: അമൃത്‌സർ, ബട്ടാല, ഭട്ടിൻഡ
രാജസ്ഥാൻ: ചിത്തോർഗഢ്, കുംഭൽഗഢ്, ആംബർ, അജ്മീർ, അഭാനേരി, ഡീഗ്
തമിഴ്‌നാട്: വെല്ലൂർ, ജിഞ്ചി, മഹാബലിപുരം, തഞ്ചാവൂർ, ആദിച്ചനല്ലൂർ
തെലങ്കാന: ഹൈദരാബാദ്, വാറങ്കൽ തുടങ്ങിയവ
ത്രിപുര: ഉനകോടി
ഉത്തർപ്രദേശ്: ലഖ്‌നൗ, അയോധ്യ, ഫത്തേപൂർ സിക്രി, ആഗ്ര, ലളിത്പൂർ, ഝാൻസി, ചിത്രകൂട്, കാലിഞ്ജർ, മഹോബ, ഹസ്തിനപുരി, മീററ്റ്, സാരനാഥ്, പ്രയാഗ്‌രാജ്, കുശിനഗർ
ഉത്തരാഖണ്ഡ്: ജാഗേശ്വർ, ഹനോൽ തിയൂണി, ഗോപേശ്വർ ഗുന്ത്, അൽമോറ
പശ്ചിമ ബംഗാൾ: കൂച്ച് ബെഹാർ, മുർഷിദാബാദ്, കൊൽക്കത്ത, ബിഷ്ണുപൂർ, കൽന
യോഗയെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനായി ഡൽഹിയിലെ പ്രമുഖ പൊതുസ്ഥലങ്ങളിലും പൈതൃക കേന്ദ്രങ്ങളിലും പ്രത്യേക യോഗാ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ദേശീയ തലസ്ഥാന മേഖലയിലെ വിവിധ പാർക്കുകൾ, കമ്മ്യൂണിറ്റി സ്പേസുകൾ, സ്പോർട്സ് കോംപ്ലക്സുകൾ എന്നിവയുൾപ്പെടെയുള്ള വേദികളിൽ പൊതുജനങ്ങൾക്ക് യോഗാ സെഷനുകളിൽ പങ്കുചേരാം. അത്തരം പ്രധാന കേന്ദ്രങ്ങൾ താഴെ പറയുന്നവയാണ്:

ശാന്തിപഥ് പുൽത്തകിടി
ബാൻസേര, സരായ് കാലെ ഖാൻ
യമുന സ്പോർട്സ് കോംപ്ലക്സ്
ലോധി ഗാർഡൻ
ലാൽ കില (ചെങ്കോട്ട)
കർത്തവ്യ പഥ്
ന്യൂ മോതി ബാഗ്
പാലിക പാർക്ക്, സി.പി സെൻട്രൽ പാർക്ക്
പണ്ഡാര പാർക്ക്
സഞ്ജയ് ജീൽ, ലക്ഷ്മിഭായ് നഗർ
സ്വർണ്ണ ജയന്തി പാർക്ക്, രോഹിണി
തൽക്കത്തോര ഗാർഡൻ
യമുന സ്പോർട്സ് കോംപ്ലക്സ്, ബാഡ്മിൻ്റൺ കോർട്ട്
കില റായ് പിത്തോര (പുരാതന കോട്ട)
കൊറോണേഷൻ പാർക്ക്, ബുരാരി
വസന്ത് വിഹാർ ഡിസ്ട്രിക്റ്റ് പാർക്ക്
സിരി ഫോർട്ട് സ്പോർട്സ് കോംപ്ലക്സ്
സാകേത് സ്പോർട്സ് കോംപ്ലക്സ്
നേതാജി സ്പോർട്സ് കോംപ്ലക്സ്, ജസോള
വസന്ത് കുഞ്ച് സ്പോർട്സ് കോംപ്ലക്സ്
ഹരി നഗർ സ്പോർട്സ് കോംപ്ലക്സ്
പശ്ചിം വിഹാർ സ്പോർട്സ് കോംപ്ലക്സ്
ദ്വാരക സ്പോർട്സ് കോംപ്ലക്സ്, സെക്ടർ-11, ദ്വാരക
മേജർ ധ്യാൻചന്ദ് സ്പോർട്സ് കോംപ്ലക്സ്, അശോക് വിഹാർ
രോഹിണി സ്പോർട്സ് കോംപ്ലക്സ്
രാഷ്ട്രീയ സ്വാഭിമാൻ ഖേൽ പരിസർ, പീതം പുര
പൂർവ് ഡൽഹി ഖേൽ പരിസർ, ദിൽഷാദ് ഗാർഡൻ
ചില്ല സ്പോർട്സ് കോംപ്ലക്സ്
സ്ക്വാഷ് & ബാഡ്മിൻ്റൺ സ്റ്റേഡിയം, സിരി ഫോർട്ട്
കോമൺവെൽത്ത് ഗെയിംസ് വില്ലേജ് സ്പോർട്സ് കോംപ്ലക്സ്
ദ്വാരക സ്പോർട്സ് കോംപ്ലക്സ്, സെക്ടർ 17, ദ്വാരക
ഭൽസ്വ ഗോൾഫ് കോഴ്സ്, ഭൽസ്വ തടാകത്തിന് സമീപം
റോഷനാര ക്ലബ്, കരോൾ ബാഗ്
സത്യ പാർക്ക്, സോണൽ ഗ്രീൻ ഏരിയ (നാരായണ ഇൻഡസ്ട്രിയൽ ഏരിയ ഫേസ്-2 ന് സമീപം)
ഡിസ്ട്രിക്റ്റ് പാർക്ക്, ജി-17, പശ്ചിം വിഹാർ
അശോക ഗാർഡൻ, അശോക് വിഹാർ ഫേസ്-IV
ആസ്തകുഞ്ച് പാർക്ക്, നെഹ്‌റു പ്ലേസ്
വിജയ് മണ്ഡൽ പാർക്ക്, മാളവ്യ നഗർ
സഞ്ജയ് ലേക്ക് പാർക്ക്, ത്രിലോക്പുരി ഈസ്റ്റ് ഡൽഹി
ഹഡ്‌കോ പ്ലേസ്, സിംഗപ്പൂർ എംബസിക്ക് സമീപം

 

ജൂൺ 21-ന് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളിൽ പങ്കാളികളാകാനും, തങ്ങളുടെ തൊട്ടടുത്തുള്ള യോഗാ വേദികളിൽ കൃത്യസമയത്ത് എത്തിച്ചേർന്ന് ഒന്നിച്ച് ‘കോമൺ യോഗ പ്രോട്ടോക്കോൾ’ അഭ്യസിക്കാനും രാജ്യത്തെ പൗരന്മാരോടും സംഘടനകളോടും സ്ഥാപനങ്ങളോടും വിവിധ കൂട്ടായ്മകളോടും ആയുഷ് മന്ത്രാലയം അഭ്യർത്ഥിച്ചു.

 

പൊതുജന പങ്കാളിത്തത്തിൻ്റെ നേർക്കാഴ്ചയും, യോഗയിലൂടെയുള്ള ആരോഗ്യത്തിൻ്റെയും സൗഹാർദ്ദത്തിൻ്റെയും ക്ഷേമത്തിൻ്റെയും സന്ദേശം ലോകമെമ്പാടും എത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും വിളിച്ചോതുന്ന ഈ ചരിത്രപ്രസിദ്ധമായ ആഘോഷത്തിൽ പൗരന്മാർ നേരത്തെ തന്നെ എത്തിച്ചേർന്ന് പൂർണ്ണ ഉത്സാഹത്തോടെ പങ്കാളികളാകാൻ മന്ത്രാലയം അഭ്യർത്ഥിച്ചു.

 

ഇന്ത്യ ലോകത്തിന് നൽകിയ യോഗയെന്ന ഈ അമൂല്യ സമ്മാനത്തെ ഒന്നിച്ച് ആഘോഷിക്കാനും 2026-ലെ അന്താരാഷ്ട്ര യോഗാ ദിനം അവിസ്മരണീയമായ ഒരു ജനകീയ മുന്നേറ്റമാക്കി മാറ്റാനും നമുക്ക് ഒരുമിച്ച് കൈകോർക്കാമെന്ന് ആയുഷ് മന്ത്രാലയം പ്രസ്താവനയയിലൂടെ അറിയിച്ചു.

അന്താരാഷ്ട്ര യോഗാ ദിനാഘോഷങ്ങൾക്ക് കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ റെഡ് റോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

12-ാമത് അന്താരാഷ്ട്ര യോഗാ ദിനാഘോഷങ്ങൾക്ക് രാജ്യം പൂർണസജ്ജം. ജൂൺ 21-ന് പശ്ചിമ ബംഗാളിലെ കൊൽക്കത്തയില്‍ ചരിത്രപ്രസിദ്ധമായ റെഡ് റോഡാണ് പ്രധാന ദേശീയതല ആഘോഷങ്ങൾക്ക് വേദിയാകുന്നത്. ആരോഗ്യത്തിൻ്റെയും ക്ഷേമത്തിൻ്റെയും ആഗോള പ്രസ്ഥാനമായി യോഗയെ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയുടെ ശ്രമങ്ങളിലെ മറ്റൊരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൊതു യോഗാ പ്രോട്ടോക്കോൾ അധിഷ്ഠിത പരിശീലനത്തിന് നേതൃത്വം നല്‍കും.

റെഡ് റോഡിലെ ദേശീയതല ആഘോഷങ്ങൾ പുലർച്ചെ അഞ്ചിന് ആരംഭിക്കും. ആയിരക്കണക്കിന് യോഗാ പ്രേമികൾ ഈ വേദിയിൽ പങ്കുചേരുമ്പോള്‍ രാജ്യത്തിൻ്റെ വിവിധ കോണുകളില്‍നിന്നും വിദേശത്തുനിന്നും ദശലക്ഷക്കണക്കിന് പൗരന്മാർ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ യോഗ ദിനാചരണത്തിൻ്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യം, ഐക്യം, കൂട്ടായ ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ആഗോള പ്രസ്ഥാനമെന്ന നിലയിൽ യോഗയുടെ വർധിച്ചുവരുന്ന പങ്കിനെ ചടങ്ങ് അടയാളപ്പെടുത്തും.

“ആരോഗ്യകരമായ വാർധക്യത്തിന് യോഗ” എന്നതാണ് 2026-ലെ അന്താരാഷ്ട്ര യോഗാ ദിന പ്രമേയം. ആരോഗ്യപൂര്‍ണവും സജീവവും അന്തസ്സാര്‍ന്നതുമായ വാർധക്യത്തിന് യോഗയെ ആജീവനാന്ത ശീലമായി സ്വീകരിക്കേണ്ടതിൻ്റെ പ്രാധാന്യം പ്രമേയം എടുത്തുകാണിക്കുന്നു. ശാരീരികോന്മേഷവും മാനസിക കരുത്തും വൈകാരിക സന്തുലിതാവസ്ഥയും മെച്ചപ്പെടുത്തുന്ന പ്രതിരോധാത്മക ആരോഗ്യ പരിരക്ഷാ സമീപനമെന്ന നിലയിൽ യോഗയുടെ സംഭാവനകളെ പ്രമേയം അടിവരയിടുന്നു.

പ്രധാന ആഘോഷങ്ങൾക്ക് മുന്നോടിയായി ആയുഷ് മന്ത്രാലയത്തിൻ്റെ ‘യോഗ സംഗമം’ പോർട്ടൽ സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. പോർട്ടലിൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ 6 ലക്ഷം പിന്നിടുകയും എണ്ണം ക്രമാനുഗതമായി ഉയർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. യോഗയെ യഥാർത്ഥ ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ വിവിധ സ്ഥാപനങ്ങളുടെയും സമൂഹങ്ങളുടെയും പൗരന്മാരുടെയും ആവേശം ഈ മികച്ച പ്രതികരണത്തില്‍ പ്രകടമാണ്.

ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗാ ദിനം ശ്രദ്ധേയമായ ആഗോള പങ്കാളിത്തത്തിനാണ് സാക്ഷ്യംവഹിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൻ്റെ ഏകോപിത ശ്രമങ്ങളിലൂടെ വിദേശത്തെ 210-ലേറെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങള്‍ ലോകമെങ്ങും ഏകദേശം 2,500 കേന്ദ്രങ്ങളിൽ യോഗാ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ പൗരാണിക ജ്ഞാനത്തിൽ വേരൂന്നിയ യോഗ എങ്ങനെ സമഗ്ര ക്ഷേമത്തിൻ്റെ ആഗോള പ്രസ്ഥാനമായി മാറിയെന്നതിൻ്റെ തെളിവാണിത്.

യോഗാ ദിനത്തിന് സാംസ്കാരിക മാനം നൽകി കേന്ദ്ര സാംസ്കാരിക മന്ത്രാലയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമായി സഹകരിച്ച് രാജ്യത്തെ 100 ചരിത്രപ്രസിദ്ധ കേന്ദ്രങ്ങളിൽ പ്രത്യേക യോഗാ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ സമ്പന്ന സാംസ്കാരിക പൈതൃകത്തെയും ചരിത്ര മുദ്രകളെയും യോഗ പാരമ്പര്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഈ സംരംഭത്തിൻ്റെ ഭാഗമായി ന്യൂഡൽഹിയിലെ ചെങ്കോട്ട, ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഒഡീഷയിലെ കൊണാർക്, കർണാടകയിലെ ഹംപി, തമിഴ്‌നാട്ടിലെ മഹാബലിപുരം, മഹാരാഷ്ട്രയിലെ മുംബൈ, ബീഹാറിലെ നളന്ദ, ഗുജറാത്തിലെ അഹമ്മദാബാദ്, ഉത്തർപ്രദേശിലെ സാരനാഥ്, ലഡാക്കിലെ ലേ, തെലങ്കാനയിലെ ഹൈദരാബാദ്, അസമിലെ സിൽചാർ എന്നിവയുൾപ്പെടെ 12 പ്രമുഖ കേന്ദ്രങ്ങളിൽ പ്രധാന ആഘോഷങ്ങൾ സംഘടിപ്പിക്കും. യോഗ രാജ്യത്തിൻ്റെ സാംസ്കാരിക സ്വത്വത്തിൻ്റെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കുന്നതിനൊപ്പം രാജ്യത്തിൻ്റെ നാഗരിക പൈതൃകം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.

പൊതു യോഗാ പ്രോട്ടോക്കോൾ പരിശീലന സെഷനിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കൊപ്പം പങ്കുചേരാനും സ്വന്തം യോഗ പരിശീലന നിമിഷങ്ങൾ ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളില്‍ പങ്കിടാനും ഡിജിറ്റൽ മാധ്യമങ്ങളിലൂടെ യോഗാ ദിനാഘോഷത്തിൽ പങ്കാളികളാകുന്ന പൗരന്മാരോട് ആഹ്വാനം ചെയ്യുന്നു. ഇന്ത്യയുടെ കൂട്ടായ യോഗ ആഘോഷം ലോകത്തെ കാണിക്കാൻ ഇത് സഹായിക്കും.

ജൂൺ 21-ന് പുലർച്ചെ അഞ്ചുമുതൽ കൊൽക്കത്തയിലെ റെഡ് റോഡിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വിപുലമായ പങ്കാളിത്തം ഉറപ്പാക്കാന്‍ ആയുഷ് മന്ത്രാലയം സമൂഹത്തിൻ്റെ വിവിധ തുറകളിലെ ജനങ്ങളെ ക്ഷണിച്ചിട്ടുണ്ട്. പങ്കാളികൾക്ക് വേദിയിൽ ‘ആയുഷ് ആഹാർ’ അനുഭവിച്ചറിയാന്‍ ഒരുക്കുന്ന അവസരം സമഗ്രാരോഗ്യത്തിൻ്റെയും ക്ഷേമത്തിൻ്റെയും സന്ദേശം പകരും.

“ആരോഗ്യകരമായ വാർധക്യത്തിന് യോഗ” എന്ന സന്ദേശം ശക്തിപ്പെടുത്താനും യോഗയെ ഒരു ജീവിതരീതിയായി സ്വീകരിക്കുന്നതിന് ലോകമെങ്ങും ജനങ്ങളെ പ്രചോദിപ്പിക്കാനും 12-ാമത് അന്താരാഷ്ട്ര യോഗാ ദിനാഘോഷം ലക്ഷ്യമിടുന്നു.