business100news.com/ കൊച്ചി: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വിയും ലോകത്തെ മുൻനിര ഓഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈയും പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു. വി ഉപഭോക്താക്കൾക്ക് മികച്ച കണക്റ്റിവിറ്റിക്കൊപ്പം സ്‌പോട്ടിഫൈയുടെ ലോകോത്തര സ്ട്രീമിംഗ് അനുഭവം കൂടി നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ കണക്ഷൻ എടുക്കുകയോ നിലവിലുള്ള കണക്ഷൻ നിലനിർത്തുകയോ ചെയ്യുന്ന വി പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് യാതൊരു അധിക നിരക്കും കൂടാതെ 3 മാസത്തേക്ക് സ്‌പോട്ടിഫൈ പ്രീമിയം സൗജന്യമായി ലഭിക്കും.

10 കോടിയിലധികം പാട്ടുകൾ യാതൊരു പരസ്യങ്ങളുമില്ലാതെ ആസ്വദിക്കാം. പാട്ടുകൾ, പ്ലേലിസ്റ്റുകൾ, ആൽബങ്ങൾ എന്നിവയ്‌ക്ക് പുറമെ 70 ലക്ഷത്തിലധികം പോഡ്‌കാസ്റ്റുകളും എവിടെ വെച്ചും എപ്പോൾ വേണമെങ്കിലും ഓഫ്‌ലൈനായി കേൾക്കുന്നതിനായി ഡൗൺലോഡ് ചെയ്യാം. അൺലിമിറ്റഡ് സ്കിപ്പുകൾ, ഇഷ്ടമുള്ള ഏത് പാട്ടും പ്ലേ ചെയ്യാനുള്ള സൗകര്യം എന്നിവ എല്ലാ ഡിവൈസുകളിലും ലഭിക്കും. 320 കെബിപിഎസ് വരെയുള്ള മികച്ച ഓഡിയോ ക്വാളിറ്റിയിൽ സംഗീതം ആസ്വദിക്കാം.

നേരത്തേ സ്‌പോട്ടിഫൈ ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്കാണ് ഈ ഓഫർ ലഭിക്കുക. വി ആപ്പ് വഴി ഈ പ്രീമിയം സേവനം സൗജന്യമായി ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.

451 രൂപ, 551 രൂപ, 751 രൂപ, 1201 രൂപ (ആർഇഡിഎക്സ്) എന്നീ വ്യക്തിഗത പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഇത് ലഭ്യമാണ്. 701/751 രൂപ, 871 രൂപ, 1201/1301 രൂപ, 1401/1526 രൂപ, 1601 രൂപ (ആർഇഡിഎക്സ് ഫാമിലി) എന്നീ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളിലെ അക്കൗണ്ടിലെ പ്രാഥമിക അംഗത്തിന് ഈ ആനുകൂല്യം ലഭിക്കുന്നതാണ്.

സൗജന്യ കാലയളവായ 3 മാസത്തിന് ശേഷം പ്രതിമാസം 139 രൂപ നിരക്കിൽ ഈ സബ്‌സ്‌ക്രിപ്‌ഷൻ ഉപഭോക്താക്കൾക്ക് വേണമെങ്കിൽ തുടരാം. ഈ തുക വിയുടെ ‘ആഡ് ടു ബിൽ’ സൗകര്യം വഴി ഉപഭോക്താക്കൾക്ക് അവരുടെ ഫോൺ ബില്ലിനൊപ്പം എളുപ്പത്തിൽ അടയ്ക്കാവുന്നതാണ്.

ഉപഭോക്താക്കൾക്ക് പ്രീമിയം മ്യൂസിക് അനുഭവം ലഭ്യമാക്കുന്നതിനായി സ്‌പോട്ടിഫൈയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും കഴിഞ്ഞ കുറേ വർഷങ്ങളായി കമ്പനി കെട്ടിപ്പടുക്കുന്ന എന്റർടൈൻമെന്റ് വ്യവസ്ഥയെ ഈ കൂട്ടായ്മ കൂടുതൽ ശക്തമാക്കുമെന്നും വി ചീഫ് മാർക്കറ്റിംഗ് ഓഫീസർ അവ്‌നീഷ് ഖോസ്‌ല പറഞ്ഞു.

ഇന്ത്യയിലെ തങ്ങളുടെ ഇത്തരത്തിലുള്ള ആദ്യത്തെ ടെലികോം പങ്കാളിത്തമാണിതെന്നും ഇതുവഴി രാജ്യത്തെ സംഗീതാസ്വാദകർക്ക് പ്രീമിയം സ്ട്രീമിംഗ് അനുഭവം എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ഇത് മികച്ച ശ്രവണാനുഭവം നൽകുന്നതിനൊപ്പം തന്നെ, ഇന്ത്യയിലെ കലാകാരന്മാർക്കും സംഗീത മേഖലയ്ക്കും കൂടുതൽ നേട്ടങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്നും സ്‌പോട്ടിഫൈ ഇന്ത്യ മാനേജിംഗ് ഡയറക്ടർ അമർജിത് ബത്ര വ്യക്തമാക്കി.