തിരുവനന്തപുരം: സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബജറ്റ് വിമാന സര്‍വീസായ സ്‌കൂട്ട് സോണി പിക്‌ചേഴ്‌സിന്റെ സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ തീമിലെ വിമാനം അവതരിപ്പിച്ചു.

സ്‌കൂട്ടിന്റെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസറായ കാല്‍വിന്‍ ചാനിന്റെ അധ്യക്ഷതയില്‍ സോണി പിക്‌ചേഴ്‌സിന്റേയും മറ്റ് ഏവിയേഷന്‍ പങ്കാളികളുടെ പ്രതിനിധികളുടേയും സാന്നിദ്ധ്യത്തില്‍ സിങ്കപ്പൂരിലെ ചാങി എയര്‍പോര്‍ട്ടിലാണ് തീമാറ്റിക് വിമാന അവതരണം നടന്നത്.

ഈ തീമാറ്റിക് വിമാനം ജൂണ്‍ 30ന് സിങ്കപ്പൂരില്‍നിന്നും ടോക്കിയോയിലേക്ക് സര്‍വീസ് നടത്തി.സ്‌കൂട്ടിന്റെ എയര്‍ബസ് എ321 നിയോ, ബോയിങ് 787 ഡ്രീംലൈനിര്‍ എന്നീ രണ്ട് വിമാനങ്ങളിലാണ് സ്‌പൈഡര്‍മാന്‍ തീമാറ്റിക് എക്‌സ്പീരിയന്‍സ് യാത്രക്കാര്‍ക്ക് ലഭിക്കും.ഓസ്‌ട്രേലിയ, ചൈന, ജപ്പാന്‍, ഫിലിപ്പൈന്‍സ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത നഗരങ്ങളിലാണ് തീംഡ് ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തുന്നത്.

യാത്രക്കാര്‍ക്ക് സോണി പിക്‌ചേഴ്‌സിന്റെ സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേയില്‍നിന്നുള്ള സംഗീതം ആസ്വദിക്കുന്നതിനൊപ്പം ബോര്‍ഡിങ് സമയത്ത് സ്‌പൈഡര്‍മാനില്‍നിന്നുള്ള പ്രത്യേക സ്വാഗത സന്ദേശവും ലഭിക്കും. കൂടാതെ, സ്‌കൂട്ടീസ് എന്നറിയപ്പെടുന്ന സ്‌കൂട്ടിന്റെ കാബിന്‍ ക്രൂ അംഗങ്ങള്‍ യാത്രക്കാര്‍ക്കായി പ്രത്യേക തീംഡ് ആക്ടിവിറ്റികളും നടത്തും.

2026 സെപ്തംബര്‍ 13 വരെയാണ് തീംഡ് ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തുന്നത്. ടിക്കറ്റുകള്‍ സ്‌കൂട്ടിന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, വീചാറ്റ് മിനി പ്രോഗ്രാം എന്നിവയിലൂടെ വാങ്ങാവുന്നതാണ്.