ആന്ധ്രാപ്രദേശില്‍ 3,200 കോടിയുടെ നിക്ഷേപവുമായി ഹീറോ മോട്ടോകോർപ്പ്കൊച്ചി:ആന്ധ്രാപ്രദേശിൽ 3,200 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ഹീറോ മോട്ടോകോർപ്പ്. പദ്ധതിയുടെ ഭാഗമായി തിരുപ്പതിയിൽ 750 കോടി രൂപ ചെലവിൽ നിർമിക്കുന്ന ‘ഗ്ലോബൽ പാർട്‌സ് സെന്ററിന്’ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തറക്കല്ലിട്ടു. തിരുപ്പതിയെ ആഗോളതലത്തിലുള്ള ഇലക്ട്രിക് മൊബിലിറ്റി ഹബ്ബാക്കി മാറ്റാനാണ് ഈ നിക്ഷേപം ലക്ഷ്യമിടുന്നത്.
ഇതിലൂടെ ഏകദേശം 4,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. പ്ലാന്റിന്റെ വാർഷിക ഉൽപ്പാദന ശേഷി 1.5 ദശലക്ഷം യൂണിറ്റായി ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നു. ഇതിനുപുറമെ, സംസ്ഥാനത്തെ സാങ്കേതിക വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ്പ് പ്രോഗ്രാമും, വനിതാ പോലീസ് ഉദ്യോഗസ്ഥർക്കായി വിഡ ഇലക്ട്രിക് സ്‌കൂട്ടറുകൾ നൽകുന്ന പദ്ധതിയും ഹീറോ മോട്ടോകോർപ്പ് പ്രഖ്യാപിച്ചു.ചടങ്ങിൽ ഹീറോ മോട്ടോകോർപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. പവൻ മുഞ്ഞ്ജൽ പങ്കെടുത്തു.

