72 -ാമത് നെഹ്റു ട്രോഫിയിൽ ജലരാജാവായി അരോമ.അരോമ ചുണ്ടനും ബോട്ട് ക്ലബിനും കന്നിപ്പോരാട്ടത്തില്‍ നെഹ്റു ട്രോഫി കിരീടം.12 മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് പിബിസി പുന്നമട – എൻസിഎഫ്സി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനെ രണ്ടാം സ്ഥാനത്താക്കിയത്.
യുബിസി കൈനകരി എഫ്സിയുടെ വീയപുരം ചുണ്ടൻ മൂന്നാം സ്ഥാനവും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപാടം ചുണ്ടൻ നാലാം സ്ഥാനവും നേടി. അരോമ ബിസിനസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഒരുങ്ങിയ അരോമ ചുണ്ടൻ നീരണഞ്ഞത് ഈ വർഷമാണ്.കൊല്ലം സ്വദേശിയായ അരോമ ഗ്രൂപ്പ് ചെയർമാൻ പി.കെ.സജീവാണ് അരോമ ക്ലബ്ബിന്റെ പ്രസിഡന്റ്.

