നോർക്ക റൂട്ട്സിസില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. അത്തപൂക്കളവും, കലാ, കായിക പരിപാടികളും, ഓണസദ്യയും ഒരുക്കിയാണ് ജീവനക്കാർ പൊന്നോണത്തെ വരവേറ്റത്. തൈക്കാട് നോർക്ക സെന്ററില്‍ നടന്ന ആഘോഷച്ചടങ്ങുകള്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രാജേഷ് മാധവന്‍ ഉദ്ഘാടനം ചെയ്തു. എവര്‍ക്കും അദ്ദേഹം ഓണാശംസകളും നേര്‍ന്നു. നോര്‍ക്ക വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അഞ്ജന എം, ഓവര്‍സീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ബാജു ജോര്‍ജ്ജ്, നോര്‍ക്ക വകുപ്പ്, നോര്‍ക്ക റൂട്ട്സ്, ലോകകേരളസഭ ജീവനക്കാരും കുടുംബാംഗങ്ങളും ഓണാഘോഷങ്ങളില്‍ പങ്കുചേര്‍ന്നു

