കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ (BR-111) നറുക്കെടുത്തു. കണ്ണൂർ ജില്ല ലോട്ടറി ഓഫീസിൽ നിന്നും അനീഷ് എം.വി എന്ന അംഗീകൃത ഏജന്റ് (ഏജൻസി കോഡ് C 3789) വാങ്ങി വില്പന നടത്തിയ TL 360 615 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കാണ് ലഭിക്കുക. സമ്മാനാർഹമായ 20 നമ്പറുകൾ ചുവടെ.
ഒരുകോടി രൂപ ലഭിച്ച ടിക്കറ്റുകൾ: TA 957486, TB 642974, TC 810428, TD 305900, TE 328611, TG 805847, TH 902375, TJ 150990, TK 375661, TL 888018, TA 300530, TB 439962, TC 952340, TD 279706, TE 970611, TG 355002, TH 192282, TJ 978616, TK 976006, TL 792519.
മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനം അഞ്ച് ലക്ഷവും അഞ്ചാം സമ്മാനം രണ്ട് ലക്ഷവും 5000, 2000, 1000, 500 രൂപ വരെയുള്ള മറ്റ് നിരവധി സമ്മാനങ്ങളും ഈ ലോട്ടറിയിലുണ്ട്. ടിക്കറ്റ് വില 500 രൂപ ആയിരുന്നു. സംസ്ഥാനത്തൊട്ടാകെ 90 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞിരുന്നു. നറുക്കെടുപ്പ് ഫലങ്ങൾ വിശദമായി പരിശോധിക്കുന്നതിനും ടിക്കറ്റ് നമ്പറുകൾ ഒത്തുനോക്കുന്നതിനും മൊബൈൽ ആപ് : https://play.google.com/store/apps/details?id=gov.kerala.lotis വെബ് സൈറ്റ് : https://statelottery.kerala.gov.in/index.php/lottery-result-view .
തിരുവനന്തപുരം ഗോർഖി ഭവനിൽ ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. 12 കോടി രൂപ ഒന്നാം സമ്മാനമുള്ള പൂജാ ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ. എസ്. അഞ്ജു അധ്യക്ഷയായി. ഭാഗ്യക്കുറി പരിശോധനാ സമിതി ചെയർപേഴ്സൺ എം. ആർ. ബൈജു എം.എൽ.എ. ജോയിന്റ് ഡയറക്ടർ പി. എ. ഷാജു, ജോയിന്റ് ഡയറക്ടർ കെ. എസ്. അനിൽ കുമാർ എന്നിവർ പങ്കെടുത്തു.
10 ലക്ഷത്തിന് മുകളിലുള്ള എല്ലാ സമ്മാനത്തിനും ഏജന്റ് കമ്മീഷനായ 10 ശതമാനം കുറച്ച ശേഷമുള്ള തുകയുടെ 30 ശതമാനം നികുതി ഈടാക്കും. 10 ലക്ഷം രൂപയ്ക്കു മുകളിൽ സമ്മാനം ലഭിച്ച ടിക്കറ്റുകൾ ആധാർ കാർഡ്, പാൻ കാർഡ് (ഇവ ലിങ്ക് ചെയ്തിരിക്കണം) ബാങ്ക് പാസ് ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും ഫോട്ടോയും സഹിതം തിരുവനന്തപുരം വികാസ് ഭവനിലെ ഭാഗ്യക്കുറി ഡയറക്ട്രേറ്റ് സമ്മാനവിഭാഗത്തിൽ 90 ദിവസത്തിനകം സമർപ്പിക്കണം. 10 ലക്ഷം രൂപയിൽ താഴെ സമ്മാനതുക ലഭിച്ച ടിക്കറ്റുകൾ അതത് ജില്ലാ ഭാഗ്യക്കുറി ഓഫീസിലാണ് സമർപ്പിക്കേണ്ടത്. വിവരങ്ങൾ www.statelottery.kerala.gov.in ൽ ലഭിക്കും. നറുക്കെടുപ്പിനു ശേഷം സമ്മാനം ലഭിച്ചു എന്ന പേരിൽ രജിസ്ട്രേഷൻ ഫീ, പ്രോസസ്സിംഗ് ഫീ, ജി എസ് ടി, ടാക്സ് , സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവക്കായി ഫോൺ മുഖേനയോ കത്തിലൂടെയോ പണം നൽകുകയോ ബാങ്ക് അക്കൗണ്ട് നമ്പർ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒ ടി പി, യുപിഐ പിൻ, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ അപരിചിതരുമായി പങ്കുവയ്ക്കരുതെന്നും ഡയറക്ടർ അറിയിച്ചു.


