business100news.com ; നാളെ മുതൽ മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ചിരുന്ന ബാങ്ക് പണിമുടക്ക് പിൻവലിച്ചു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (IBA) യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും (UFBU) തമ്മിൽ നടത്തിയ ചർച്ച വിജയകരമായതിനെ തുടർന്നാണ് സമരം മാറ്റിവെക്കാൻ തീരുമാനിച്ചത്.ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സംഘടനകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ചർച്ചയിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ ബാങ്കുകൾ നാളെ മുതൽ സാധാരണ രീതിയിൽ പ്രവർത്തിക്കും