തുടർച്ചയായി നാല് ദിവസം സർക്കാർ ഓഫീസുകൾക്ക് അവധി
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ. ഞായറാഴ്ച ഉൾപ്പെടെ ഒക്ടോബർ 18, 19, 20, 21 തീയതികളിൽ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും.
സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ 19 തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.


