ഇന്ത്യ സ്വന്തമായി നാവിഗേഷൻ സൗകര്യമൊരുക്കുന്ന എൻ.വി.എസ്.-03 ഉപഗ്രഹം 30-ന് ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ചു .വിദേശരാജ്യങ്ങളുടെ ജി.പി.എസിന് പകരമായി ഗതിനിർണയത്തിനായി വികസിപ്പിച്ചതാണ് എൻ.വി.എസ്.-03 ഉപഗ്രഹം .ജി.എസ്.എൽ.വി.-എഫ് 18 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
തദ്ദേശീയ നാവിഗേഷൻ സംവിധാനമായ ‘നാവിക്’ പരമ്പരയിലെ ആധുനിക ഉപഗ്രഹമാണിത്. 2232 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ പ്രവർത്തനകാലാവധി 12 വർഷം .മൊബൈൽ ഫോണുകളിലടക്കം കൃത്യമായ ലൊക്കേഷൻ സേവനം ഇതോടെ ലഭ്യമാകും .പൂർണതോതിലുള്ള നാവിക് സംവിധാനംവഴി രാജ്യത്തെ ട്രെയിനുകളുടെ യാത്ര തത്സമയം നിരീക്ഷിക്കാനാകും. സമയനിർണയത്തിന് തദ്ദേശീയമായി വികസിപ്പിച്ച റൂബിഡിയം അറ്റോമിക് ക്ലോക്കാണ് ഉപഗ്രഹത്തിൽ ഉപയോഗിക്കുന്നത്.പ്രതിരോധം, റെയിൽ- റോഡ്-വ്യോമ ഗതാഗതം, ദുരന്തനിവാരണം, ടെലികോം തുടങ്ങി വിവിധ മേഖലകളിൽ ഉപഗ്രഹം സഹായകമാകും

