business100news.com ; ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഭവന മേഖലയുടെ വീണ്ടെടുക്കലും പുനർനിർമ്മാണവും സംബന്ധിച്ച ദേശീയ ശിൽപശാലയ്ക്ക് കോഴിക്കോട്ട് തുടക്കമായി. നവംബർ 13 വരെ നടക്കുന്ന ശിൽപശാലയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഭവന മേഖലയുടെ വീണ്ടെടുക്കലും പുനർനിർമ്മാണവും സംബന്ധിച്ച സാങ്കേതിക വിലയിരുത്തൽ സമിതി അംഗങ്ങളും പങ്കെടുക്കുന്നു.വയനാട് ചൂരൽമല ടൗൺഷിപ്പ് ഉൾപ്പെടെ വിവിധ മേഖലകളിൽ നടപ്പിലാക്കിയ പുനർനിർമ്മാണ പ്രവർത്തനങ്ങൾ സംഘം സന്ദർശിക്കുകയും വിലയിരുത്തുകയും ചെയ്യും.

ദേശീയ ദുരന്തനിവാരണ അതോറിറ്റി അംഗം റീത്ത മിശ്ര ശിൽപശാല ഉദ്ഘാടനം ചെയ്തു.ദേശീയ ദുരന്തനിവാരണ അതോറിറ്റി അംഗവും തലവനുമായ ഡോ. കൃഷ്ണ വത്സ, അസം അഡീഷണൽ ചീഫ് സെക്രട്ടറി (റവന്യൂ & ഡിസാസ്റ്റർ മാനേജ്‌മെന്റ്) എൽ. എസ്. ചാങ്സൻ, സംസ്ഥാന ദുരിതാശ്വാസ കമ്മീഷണർ ടിങ്കു ബിശ്വാൾ IAS, കമ്മീഷണർ വിഘ്നേശ്വരി IAS, മെമ്പർ സെക്രട്ടറി ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ദുരന്തബാധിത മേഖലകളിലെ ഭവന പുനർനിർമ്മാണ അനുഭവങ്ങൾ പങ്കുവെക്കുന്നതിനും വിവിധ സംസ്ഥാനങ്ങളിലെ മികച്ച മാതൃകകളും പ്രായോഗിക അറിവുകളും കൈമാറുന്നതിനും ഈ ദേശീയ ശിൽപശാല വേദിയാകും.