തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ്റെ 95-ാം വാർഷികത്തിൻ്റെ ഭാഗമായി ‘സ്റ്റേഷൻ മഹോത്സവ്’ എന്ന പേരിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. റെയിൽവേ ഉദ്യോഗസ്ഥരും ജീവനക്കാരും വിദ്യാർത്ഥികളും റെയിൽവേ സ്നേഹികളും പൊതുജനങ്ങളും പങ്കെടുത്ത ചടങ്ങ്, സ്റ്റേഷന്റെ ഒരു നൂറ്റാണ്ടോളമുള്ള സേവനത്തെയും തിരുവനന്തപുരം നഗരചരിത്രത്തിലെ അതിന്റെ പ്രാധാന്യത്തെയും ഓർമ്മിക്കുന്നതായി മാറി
സെന്റ് ജോൺസ് ആംബുലൻസ് ബാൻഡിന്റെ അകമ്പടിയിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ (RPF) നേതൃത്വത്തിലുള്ള ഫ്ലാഗ് മാർച്ചോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തിരുവനന്തപുരം സെൻട്രലിന്റെ പ്രൗഢിയും നഗര വികസനത്തിലെ അതിന്റെ പങ്കും അടയാളപ്പെടുത്തി ആകാശത്തേക്ക് ബലൂണുകൾ പറത്തിവിട്ടു. തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ശ്രീ ദിവ്യകാന്ത് ചന്ദ്രകാർ റിബൺ മുറിച്ച് പ്രത്യേകമായി സജ്ജീകരിച്ച ബലൂൺ ആർച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. 1931 നവംബർ 4-ന് ഉദ്ഘാടനം ചെയ്തതു മുതൽ സ്റ്റേഷൻ കൈവരിച്ച ശ്രദ്ധേയമായ വളർച്ചയെ ഡിവിഷണൽ റെയിൽവേ മാനേജർ തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. ഒരു പ്ലാറ്റ്ഫോമും പ്രതിദിനം രണ്ട് ട്രെയിൻ സർവീസുകളും മാത്രമായി ആരംഭിച്ച തിരുവനന്തപുരം സെൻട്രൽ ഇന്ന് കേരളത്തിലെ പ്രധാന റെയിൽവേ ടെർമിനലുകളിലൊന്നായി വളർന്നു. കേരളത്തിലുടനീളവും തെക്കൻ തമിഴ്നാട്ടിലേക്കും യാത്ര ചെയ്യുന്നവർക്ക് പ്രധാന യാത്രാ കേന്ദ്രമായി സ്റ്റേഷൻ മാറിയെന്നും അദ്ദേഹം പറഞ്ഞു.സ്റ്റേഷനിൽ നടന്നുവരുന്ന പുനർവികസന പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. യാത്രക്കാർക്കുള്ള സൗകര്യങ്ങളും ആധുനിക അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെ പുതിയൊരു യുഗത്തിന് തുടക്കമിടുന്നതാണ് പദ്ധതി. സ്റ്റേഷന്റെ തനതായ വാസ്തുവിദ്യാ പൈതൃകം നിലനിർത്തിക്കൊണ്ട് തന്നെ, ലോകനിലവാരത്തിലുള്ള സൗകര്യങ്ങൾ, മികച്ച പ്രവേശനക്ഷമത, മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ എന്നിവയോടുകൂടിയ ആധുനിക റെയിൽവേ ടെർമിനലായി തിരുവനന്തപുരം സെൻട്രലിനെ മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റേഷന്റെ ചരിത്രവും പരിണാമവും വ്യക്തമാക്കുന്ന പ്രദർശനവും റെയിൽവേ പൈതൃക വസ്തുക്കളുടെ പ്രത്യേക പ്രദർശനവുമായിരുന്നു ‘സ്റ്റേഷൻ മഹോത്സവ’ത്തിന്റെ പ്രധാന ആകർഷണം. 95-ാം വാർഷികത്തിന്റെ ഓർമ്മയ്ക്കായി പ്രത്യേക സ്റ്റേഷൻ മഹോത്സവ് കാർഡുകളും വിതരണം ചെയ്തു. തിരുവനന്തപുരം എസ്.എം.വി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളണ്ടിയർമാരും ആഘോഷങ്ങളിൽ പങ്കുചേർന്നു. ഭക്ഷ്യമേളയും വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി.
ഡിവിഷണൽ മെക്കാനിക്കൽ എൻജിനീയർ (എൻവയോൺമെൻ്റ് & ഹെൽത്ത് മാനേജ്മെൻ്റ്) ശ്രീ അമെയ് ബണ്ട്ഗർ സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം അസിസ്റ്റന്റ് ഹെൽത്ത് ഓഫീസർ ശ്രീ അബ്ദുൽ നിസാർ കൃതജ്ഞത രേഖപ്പെടുത്തി.
STATION MAHOTSAV’ CELEBRATES 95 YEARS OF THIRUVANANTHAPURAM CENTRAL RAILWAY STATION
Thiruvananthapuram Central Railway Station marked a significant milestone in its history with the celebration of its 95th anniversary through a grand event titled ‘Station Mahotsav’ today (12 November 2026). The celebration brought together railway officials, employees, students, railway enthusiasts and members of the public to commemorate nearly a century of the station’s service and its enduring place in the history of Thiruvananthapuram.
The celebrations began with an impressive flag march by the Railway Protection Force (RPF), accompanied by the St. John Ambulance Band. The ceremonial release of balloons into the sky marked the occasion, symbolising the iconic status of Thiruvananthapuram Central and its enduring significance in the city’s history and development. A specially arranged balloon arch was inaugurated by Shri Divyakant Chandrakar, Divisional Railway Manager, Thiruvananthapuram, through a ribbon-cutting ceremony.
The formal function commenced with a prayer, followed by the welcome address by Shri Amey Bandgar, Divisional Mechanical Engineer (Environment & Health Management). The ceremonial lamp was lit, followed by the inaugural address by Shri Divyakant Chandrakar, Divisional Railway Manager. A special anniversary cake-cutting ceremony added to the celebrations.
In his address, the Divisional Railway Manager recalled the station’s remarkable evolution since its inauguration on 4 November 1931. From its humble beginnings with a single platform and just two train departures a day, Thiruvananthapuram Central has grown into one of Kerala’s most important railway terminals, serving as a vital connectivity hub for passengers travelling across Kerala and southern Tamil Nadu.
He also highlighted the station’s ongoing redevelopment, which is set to usher in a new era of passenger amenities and modern infrastructure. The project aims to transform Thiruvananthapuram Central into a contemporary railway terminal with world-class facilities, improved accessibility and enhanced passenger convenience, while retaining its distinctive architectural heritage.
A major attraction of Station Mahotsav was the exhibition showcasing the station’s history and evolution, including a special display of railway heritage artefacts. Commemorative Station Mahotsav cards were distributed to mark the 95th anniversary. NSS Volunteers of SMV Higher Secondary School, Thiruvananthapuram joined the celebrations. A food fest and cultural programmes further enlivened the celebrations, providing passengers and visitors with an opportunity to be part of this historic occasion.
The event served as a tribute to the generations of railway employees who have contributed to the station’s growth and the millions of passengers for whom Thiruvananthapuram Central has been an integral part of their journeys. The programme concluded with the vote of thanks proposed by Shri Abdul Nizar, Assistant Health Officer, Thiruvananthapuram.

