ഒരേ ഒരു ലക്ഷ്യം ശബരിമല; ഒരേ ഒരു മോഹം ദിവ്യദർശനം
ഒരേ ഒരു ലക്ഷ്യം ശബരിമല
ഒരേ ഒരു മോഹം ദിവ്യദർശനം
ഒരേ ഒരു മാർഗം പതിനെട്ടാംപടി
ഒരേ ഒരു മന്ത്രം ശരണം അയ്യപ്പാ!
ശബരിമല: ഭക്തിസാന്ദ്രമായ മണ്ഡല–മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഇന്ന് (നവംബർ 16) വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തുടർന്ന് നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയും ചുമതലയേൽക്കും.
വൃശ്ചികം ഒന്നായ നാളെ (നവംബർ 17) പുലർച്ചെ മൂന്നിന് നട തുറക്കുന്നതോടെ മണ്ഡലകാല പൂജകൾക്കും നെയ്യഭിഷേകത്തിനും തുടക്കമാകും. ലക്ഷക്കണക്കിന് അയ്യപ്പഭക്തർ എത്തുമെന്ന പ്രതീക്ഷയിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് 12ന് ശേഷം മാത്രമേ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിടുകയുള്ളൂ. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് സംവിധാനങ്ങൾ വഴി പ്രതിദിനം 80,000 പേർക്ക് ദർശനസൗകര്യം ലഭ്യമാക്കും.
തീർഥാടകർക്ക് വിതരണം ചെയ്യുന്നതിനായി 50 ലക്ഷം ടിൻ അരവണ കരുതൽശേഖരമായി ഒരുക്കിയിട്ടുണ്ട്. അരവണ വിതരണത്തിനായി അഞ്ച് കൗണ്ടറുകൾ കൂടി തുറക്കും. തപാൽ വകുപ്പിന്റെ കൗണ്ടർ വഴിയും അരവണയും അപ്പവും ഓർഡർ ചെയ്യാം. ഇവ തീർഥാടകരുടെ വിലാസത്തിൽ എത്തിച്ചുനൽകും.
ഡോളി സർവീസുകൾ പ്രീപെയ്ഡ് സംവിധാനത്തിലായിരിക്കും പ്രവർത്തിക്കുക. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എക്സിക്യൂട്ടീവ് ഓഫീസിന് മുന്നിലുള്ള കൗണ്ടറുകളും മാറ്റിസ്ഥാപിക്കും.
അയ്യപ്പനാമങ്ങൾ മുഖരിതമാകുന്ന പുണ്യഭൂമിയിലേക്ക് ദർശനപുണ്യം തേടി ഭക്തജനപ്രവാഹം ആരംഭിക്കുകയാണ്. പതിനെട്ടാംപടി കയറി അയ്യപ്പസന്നിധിയിൽ എത്തുന്ന ഓരോ ഭക്തനും സുരക്ഷിതവും സുഗമവുമായ ദർശനം ഉറപ്പാക്കുന്നതിനുള്ള ഒരുക്കങ്ങളുമായാണ് ഈ വർഷത്തെ മണ്ഡലകാല തീർഥാടനത്തിന് തുടക്കമാകുന്നത്.
Sabarimala Awaits Devotees; Temple Sanctum to Open Today for Mandala–Makaravilakku Pilgrimage :Temple doors to open at 5 PM today; Mandala season rituals to begin at 3 AM on Vrischikam 1
Saranam Ayyappa | Sabarimala Special News
One destination – Sabarimala
One dream – Divine Darshan
One path – The Holy Eighteen Steps
One mantra – Saranam Ayyappa!
SABARIMALA: The Sabarimala Sree Dharma Sastha Temple will open its sanctum sanctorum at 5 PM today (November 16), marking the beginning of the Mandala–Makaravilakku pilgrimage season.
In the presence of Thantri Kandar Brahmadathan, the present Melsanthi E.D. Prasad Namboothiri will open the temple and light the ceremonial lamps. Subsequently, the newly appointed Sabarimala Melsanthi, Areekkara Subramanian Sankaran Namboothiri, and Malikappuram Melsanthi, A. Damodaran Namboothiri, will assume charge.
The temple will reopen at 3 AM tomorrow (November 17), on the auspicious occasion of Vrischikam 1, marking the commencement of Mandala season rituals and Neyyabhishekam.
With lakhs of Ayyappa devotees expected to visit the hill shrine, extensive arrangements have been made at Sannidhanam, Pamba and Nilakkal to ensure a smooth and safe pilgrimage.
Devotees will be allowed to proceed from Nilakkal to Pamba only after 12 noon today. Through the Virtual Queue and Spot Booking systems, darshan facilities will be provided for up to 80,000 devotees per day.
A reserve stock of 50 lakh tins of Aravana prasadam has been arranged for distribution. Five additional counters will also be opened for Aravana sales. Devotees can additionally order Aravana and Appam through the special postal department counter, with delivery arranged to their respective addresses.
Dolly services will operate under a prepaid system. As part of crowd management measures, the counters in front of the Executive Office at Sannidhanam will also be relocated.
With devotional chants of ‘Swamiye Saranam Ayyappa’ set to echo across the sacred hills, thousands of devotees are preparing to undertake the holy pilgrimage in search of the divine blessings of Lord Ayyappa.
The authorities aim to ensure a safe, smooth and spiritually fulfilling pilgrimage experience for every devotee.

