കടുത്ത വേനലില്‍ വന്യമൃഗങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കാൻ കാട്ടു തോടുകളില്‍ മുളങ്കുറ്റികൾ ഊന്നി അസുരംകുണ്ട് ഡാം പരിസരത്ത് വനം വകുപ്പ് ജീവനക്കാര്‍ തടയണകള്‍ നിര്‍മ്മിച്ചു . തൃശ്ശൂർ ഡിവിഷൻ, മച്ചാട് റേഞ്ച് വനപാലകരാണ് ചെളി നീക്കി മുളങ്കുറ്റികൾ ഉപയോഗിച്ച് ചെറുതടയണ നിർമിച്ചത്. അരുവിയിലെ തടസ്സങ്ങൾ നീക്കി നീരൊഴുക്കും സുഗമമാക്കി.

വേനല്‍ കടുത്തതോടെ കാടിന്‍റെ മക്കള്‍ക്ക്‌ കുടിവെള്ളം കിട്ടാക്കനിയായതോടെ വനപാലകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു . കാട്ടില്‍ തന്നെ ഉള്ള ചെറു നീരൊഴുക്കുകള്‍ കണ്ടെത്തി കാട്ടു വിഭവമായ മരകുറ്റികളും മുളയും കൊണ്ട് തടയണകള്‍ തീര്‍ത്തു . കാടിന്‍റെ മക്കള്‍ക്ക്‌ യഥേഷ്ടം കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ച കേരള വനം വകുപ്പിനും ജീവനക്കാര്‍ക്കും നന്മകള്‍ നേരുന്നു