TVK in Kerala: Vijay’s TVK Party is expanding its political footprint from Tamil Nadu into Kerala, , with initial steps taken to establish a unit in Vengappally, Wayanad

വിജയ്‌യുടെ ‘തമിഴക വെട്രി കഴകം’ പാർട്ടിയുടെ യൂണിറ്റ് കേരളത്തിലും രൂപീകരിക്കുന്നു .തമിഴ് നാടുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് വെങ്ങപ്പള്ളിയിലാണ് പാർട്ടിയുടെ ആദ്യ യൂണിറ്റ് രൂപീകരിക്കുവാന്‍ ഉള്ള അപേക്ഷ പാര്‍ട്ടിയ്ക്ക് നല്‍കിയത് .

മൈ ടിവികെ’എന്ന ആപ്പ് വഴി യൂണിറ്റ് റജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സമർപ്പിച്ചത്. ടിവികെയുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിവാദ്യം അർപ്പിച്ചു വെങ്ങപ്പള്ളി ടൗണിൽ വലിയ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു .ഒരു കൂട്ടം ചെറുപ്പക്കാര്‍ ആണ് കേരളത്തിലും പാര്‍ട്ടിയുടെ യൂണിറ്റു രൂപീകരിക്കാന്‍ ഇറങ്ങിയത്‌ .

ആയിരക്കണക്കിന് ആളുകള്‍ പാര്‍ട്ടിയില്‍ ചേരുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട് . തമിഴ് നാട്ടില്‍ ‘തമിഴക വെട്രി കഴകം’ വലിയ മുന്നേറ്റം ആണ് നടത്തിയത് . പാര്‍ട്ടിയുടെ ആശയത്തില്‍ ആകൃഷ്ടരായി ആണ് പലരും മുന്നോട്ടു വന്നത് .കേരളത്തിലെ പതിനാല് ജില്ലകളിലും യൂണിറ്റു രൂപീകരിക്കാന്‍ ആലോചന ഉണ്ട് .