യു ഡി എഫ് നേതാക്കള്‍ പലവട്ടം നടത്തിയ കൂടിയാലോചനയും ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചർച്ചകള്‍ക്കും ഒടുവില്‍ മന്ത്രിമാരെ സംബന്ധിച്ച് ഏകദേശ ധാരണയില്‍ എത്തി .കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക ഇന്ന് രാവിലെ ദേശീയനേതൃത്വത്തിന് കൈമാറും .

 

 

എ.ഐ.സി.സി. അനുമതിയോടെയാണ് പ്രഖ്യാപിക്കുക. മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളുടെയും പേരുകൾ ഞായറാഴ്ച ഉച്ചയോടെ ഗവർണർക്ക് കൈമാറും. നാളെ മുഴുവൻ മന്ത്രിമാരും ഒരുമിച്ചാണ് സത്യപ്രതിജ്ഞ ചെയ്യുക . കോൺഗ്രസിന് മുഖ്യമന്ത്രിയും 12 മന്ത്രിമാരും സ്പീക്കറും ചീഫ് വിപ്പും ഉണ്ടാകും .

 

 

ഒറ്റ അംഗമുള്ള മൂന്നുകക്ഷികളിൽ സി.എം.പി. നേതാവ് സി.പി. ജോണിന് അഞ്ചുവർഷ മന്ത്രിസ്ഥാനം ലഭിക്കും. കേരള കോൺഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബ്, കെ.ഡി.പി. നേതാവ് മാണി സി. കാപ്പൻ എന്നിവർ മന്ത്രിസ്ഥാനം പങ്കുവെക്കും . ലീഗിന് അഞ്ചുമന്ത്രിസ്ഥാനം വരെ ലഭിക്കും . ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് നൽകി മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തും .