സംസ്ഥാനത്തെ മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്ചയിച്ച് പൊതുഭരണ (ഏകോപനം) വകുപ്പ് ഉത്തരവിറക്കി. ജില്ലാതല ഏകോപനത്തിനും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായാണ് ചുമതലകൾ നല്‍കിയിട്ടുള്ളത് .
മന്ത്രി സി പി ജോൺ തിരുവനന്തപുരം ജില്ലയുടെ ചുമതല വഹിക്കും. മന്ത്രി ഷിബു ബേബി ജോൺ കൊല്ലത്തിന്റെയും മന്ത്രി പി സി വിഷ്ണുനാഥ് പത്തനംതിട്ടയുടേയും ചുമതലയിലാണ്.
മറ്റു മന്ത്രിമാരും ജില്ലകളും ചുവടെ.
മന്ത്രിമാരായ എം ലിജു (ആലപ്പുഴ) , മോൻസ് ജോസഫ് (കോട്ടയം), അനൂപ് ജേക്കബ് (ഇടുക്കി), റോജി എം ജോൺ (എറണാകുളം), ഒ ജെ ജെനീഷ്(തൃശൂർ), എൻ ഷംസുദ്ദീൻ (പാലക്കാട്), പി കെ ബഷീർ (മലപ്പുറം), എ പി അനിൽകുമാർ (കോഴിക്കോട്), ടി സിദ്ദിഖ് – (വയനാട്), സണ്ണി ജോസഫ്. (കണ്ണൂർ), കെ എം ഷാജി. (കാസർഗോഡ്)

