ലഹരി മാഫിയാ പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ കേരള ആഭ്യന്തര വകുപ്പ് തുടക്കം കുറിച്ച ഓപ്പറേഷൻ തൂഫാനിലൂടെ നൂറുകണക്കിന് ലഹരി വില്‍പ്പനക്കാര്‍ പിടിയിലായി .
കേരള പോലീസ് നടത്തിയ ഓപ്പറേഷൻ തൂഫാൻ വൻ വിജയമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. കേരളമൊട്ടാകെ നടത്തിയ വ്യാപകമായ പരിശോധനയിൽ 104 കേസുകൾ രജിസ്റ്റർ ചെയ്യുകയും 137 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്യും . അവരുടെ സാമ്പത്തിക സ്രോതസ്സുകളും വിതരണ ശൃംഖലകളും കണ്ടെത്താനാണ് പോലീസ് ലക്ഷ്യമിടുന്നത് .ഏകദേശം 500 ഗ്രാം എംഡിഎംഎയും 37 കിലോ കഞ്ചാവും നിരോധിത പാന്മസാലയിനങ്ങളും വിവിധയിടങ്ങളിൽ നിന്നായി പോലീസ് പിടികൂടി .സ്കൂള്‍ പരിസരങ്ങളിലെ ലഹരി വിൽപ്പന തടയാനുള്ള നടപടികളുടെ ഭാഗമായുള്ള പരിശോധനയില്‍ കടകളില്‍ നിന്നും നിരോധിത പാന്‍മസാല ശേഖരണം കണ്ടെത്തി .
യുവജനതയെ ലഹരിയില്‍ നിന്നും മോചിപ്പിക്കുക എന്നതാണ് ലക്ഷ്യം . കേരളത്തില്‍ വന്‍ തോതില്‍ ലഹരി മാഫിയ പിടിമുറുക്കി . ലഹരിവസ്തുക്കളുടെ ശേഖരണം വിതരണം വില്‍പ്പന എന്നിവ നടത്തിയവരാണ് പിടിയിലായത് . നിരവധിയാളുകള്‍ നിരീക്ഷണത്തിലാണ് . ലഹരി വസ്തുക്കളുടെ പ്രധാന ശേഖരണ സ്രോതസ്സുകളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങളും പോലീസിന് ലഭിച്ചു . ആന്ധ്ര-ഒഡീഷ അതിർത്തികളിൽ നിന്നാണ് കഞ്ചാവ് എത്തുന്നത് . അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഇടയില്‍ കഞ്ചാവ് ഉപയോഗം വളരെ വലുതാണ് . കേരളത്തില്‍ നിരോധിച്ച പാന്‍ മസാലയുടെ ഉപഭോക്താക്കളില്‍ ഭൂരിപക്ഷവും അന്യ സംസ്ഥാന തൊഴിലാളികള്‍ ആണ് .
ചെറുപ്പക്കാരില്‍ പിടി മുറുക്കിയ എംഡിഎംഎ പോലുള്ള സിന്തറ്റിക് ലഹരിമരുന്നുകൾ ബെംഗളൂരു വഴിയും കരിപ്പൂർ തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴിയുമാണ് എത്തുന്നത് . ശാസ്ത്രീയമായ അന്വേഷണത്തിനായി ഓരോ സബ് ഡിവിഷനിലും നാല് പ്രത്യേക ടീമുകളെയാണ് പോലീസ് നിയോഗിച്ചിരിക്കുന്നത് .ദേശീയ അന്വേഷണ ഏജൻസികളുമായും ഡിആർഐ പോലുള്ള വിഭാഗങ്ങളുമായും ചേർന്ന് വരും ദിവസങ്ങളിൽ സംയുക്ത പരിശോധനകൾ തുടരും

