തിരുവനന്തപുരം: സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബജറ്റ് എയര്‍ലൈന്‍ സ്‌ക്കൂട്ടും സോണി പിക്‌ചേഴ്‌സിന്റെ സ്‌പൈഡര്‍-മാന്‍: ബ്രാന്‍ഡ് ന്യൂ ഡേയുമായി കൈകോര്‍ക്കുന്നു.
2026 സെപ്റ്റംബര്‍ 13 വരെ, ഈ സൂപ്പര്‍ഹീറോ സ്‌ക്കൂട്ടിന്റെ എയര്‍ബസ് എ321നിയോ, ബോയിംഗ് 787 ഡ്രീംലൈനര്‍ എന്നീ രണ്ട് വിമാനങ്ങളില്‍ യാത്രക്കാര്‍ക്കൊപ്പം ഉണ്ടാകും. ഹ്രസ്വ-ഇടത്തരം-ദീര്‍ഘദൂര ഫ്‌ളൈറ്റുകളിലെല്ലാം സിനിമയുടെ പശ്ചാത്തലത്തിലുള്ള ഈ സവിശേഷ അനുഭവം ആസ്വദിക്കാന്‍ യാത്രക്കാര്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും.
വിമാനത്തില്‍ സ്‌പൈഡര്‍-മാന്‍ ചിത്രങ്ങളുള്ള ഡെക്കലുകളും പ്രത്യേക ഹെഡ്‌റെസ്റ്റ് കവറുകളും സജ്ജീകരിക്കുന്നതിനൊപ്പം സ്‌പൈഡര്‍-മാന്‍: ബ്രാന്‍ഡ് ന്യൂ ഡേയിലെ സംഗീതവും പശ്ചാത്തലത്തില്‍ ആസ്വദിക്കാം. കൂടാതെ യാത്രയില്‍ വിമാനത്തില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ഒരു ഫ്‌ളൈറ്റ് ടാഗ് അല്ലെങ്കില്‍ മടക്കിവെക്കാവുന്ന ഇക്കോ ബാഗ് ഉള്‍പ്പെടെയുള്ള എക്‌സ്‌ക്ലൂസീവ് മെര്‍ച്ചന്‍ഡൈസുകള്‍ സമ്മാനമായി ലഭിക്കും.
ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം 2026 ജൂണ്‍ 30-ന് ടോക്കിയോയിലേക്കും (ഹനേദ), എയര്‍ബസ് എ321നിയോ വിമാനം 2026 ജൂലൈ 1-ന് ചിയാങ് മായിലേക്കും ആദ്യ സര്‍വീസ് നടത്തും. തുടര്‍ന്ന്, ഓസ്ട്രേലിയ, ചൈന, ജപ്പാന്‍, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലേക്ക് ഈ രണ്ട് സ്‌പൈഡര്‍-മാന്‍ തീം വിമാനങ്ങളും സര്‍വീസ് നടത്തും. എയര്‍ലൈനിന്റെ പതിവ് സര്‍വീസുകളുടെ ഭാഗമായി മറ്റ് റൂട്ടുകളിലും ഈ വിമാനങ്ങള്‍ ഉപയോഗിച്ചേക്കാം. അതിനാല്‍, ഈ പ്രത്യേക സര്‍വീസുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാത്ത യാത്രക്കാര്‍ക്കും അപ്രതീക്ഷിതമായി സ്‌പൈഡര്‍-മാന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യാനുള്ള അവസരം ലഭിക്കാം.
സിംഗപ്പൂര്‍ ചാംഗി എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1-ലെ ചെക്ക്-ഇന്‍ കൗണ്ടറുകളില്‍ നിന്നാണ് സ്‌കൂട്ടിനൊപ്പമുള്ള സ്‌പൈഡര്‍-മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ യാത്ര ആരംഭിക്കുന്നത്.
സ്‌ക്കൂട്ടിന്റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, വീചാറ്റ് മിനി പ്രോഗ്രാം എന്നിവയിലൂടെ ഈ പ്രത്യേക തീം ഫ്‌ളൈറ്റുകള്‍ ബുക്ക് ചെയ്യാം. ഈ വിമാനങ്ങളുടെ യാത്രാ സമയക്രമം സ്‌ക്കൂട്ടിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും

