BUSINESS100NEWS.COM; 2001 ബാച്ചിലെ ത്രിപുര കേഡര്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (IFS) ഉദ്യോഗസ്ഥയായ ദീപ ഡി. നായര്‍ നാളികേര വികസന ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആയി ചുമതലയേറ്റു. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മികച്ച ഭരണപരിചയമുള്ള ദീപ ഡി. നായര്‍, നാളികേര വികസന ബോര്‍ഡ് സി.ഇ.ഒ. ആയി നിയമിതയാകുന്നതിന് മുമ്പ് ത്രിപുര സര്‍ക്കാരില്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് (പ്ലാനിംഗ് & ഡെവലപ്മെന്റ്) ആയി സേവനമനുഷ്ഠിക്കുകയായിരുന്നു വേള്‍ഡ് ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കിയ ELEMENT പദ്ധതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ , ജപ്പാന് സര്‍ക്കാരിന്റെ സാമ്പത്തിക/ സാങ്കേതിക സഹായത്തോടെ ത്രിപുരയില്‍ നടപ്പാക്കിയ വനവികസന പദ്ധതിയായ SCATFORM പദ്ധതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും പ്രോജക്ട് ഡയറക്ടറും, ത്രിപുര നേച്ചര്‍ ട്രെയില്‍സ് & റിസോര്‍ട്ട്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എന്നി സുപ്രധാന ചുമതലകളും വഹിച്ചിട്ടുണ്ട്.
ത്രിപുര സര്‍ക്കാരിന്റെ വിദ്യാഭ്യാസ (സാമൂഹ്യക്ഷേമവും സാമൂഹ്യ വിദ്യാഭ്യാസവും) വകുപ്പ് സെക്രട്ടറിയായും, നാളികേര വികസന ബോര്‍ഡില്‍ ചുമതലയേല്‍ക്കുന്നതിന് മുമ്പ് ഫിഷറീസ്, അനിമല്‍ റിസോഴ്സ് ഡെവലപ്മെന്റ് വകുപ്പ്, പട്ടികജാതി ക്ഷേമ വകുപ്പ് എന്നിവയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി ഏഴ് വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.


