ഇ-വിസയുള്ള വിദേശ പൗരന്മാർക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് 11 അന്താരാഷ്ട്ര പ്രവേശന കേന്ദ്രങ്ങള്‍ കേന്ദ്ര ഗവണ്‍മെൻ്റ് പുതുതായി വിജ്ഞാപനം ചെയ്തു. പുതിയ പ്രവേശന കേന്ദ്രങ്ങളില്‍ കരമാർഗ്ഗമുള്ള 9 അതിർത്തി പ്രവേശന കവാടങ്ങളും 2 വിമാനത്താവളങ്ങളും ഉൾപ്പെടുന്നു. 11 പുതിയ അന്താരാഷ്ട്ര പ്രവേശന കേന്ദ്രങ്ങള്‍ ലഭ്യമാക്കിയത് ഇ-വിസയുടെ ഉപയോഗവും ആകർഷണീയതയും വർധിപ്പിക്കും. നിലവിൽ അപേക്ഷകളുടെ ഏകദേശം 95 ശതമാനവും 72 മണിക്കൂറിനുള്ളിൽ അനുവദിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മാർഗനിർദേശത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ നേതൃത്വത്തിലും ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്ന സാങ്കേതിക അടിസ്ഥാനസൗകര്യങ്ങൾ രാജ്യം ശക്തിപ്പെടുത്തി വരികയാണ്. ഇതിനൊപ്പം വിദേശികളുടെ നിയമാനുസൃത യാത്രകൾ സുഗമമാക്കുന്നതിന് കഴിഞ്ഞ ഏതാനും വർഷങ്ങളായി വിസ രീതികൾ കൂടുതൽ ഉദാരവും ലളിതവുമാക്കാൻ നിരവധി സുപ്രധാന നടപടികളാണ് കേന്ദ്ര ഗവണ്‍മെൻ്റ് കൈക്കൊണ്ടത്.
പുതിയ പ്രവേശനകേന്ദ്രങ്ങള്‍ ചേര്‍ത്തതോടെ ഇ-വിസയുള്ള വിദേശികൾക്ക് പ്രവേശനാനുമതിയുള്ള ആകെ അന്താരാഷ്ട്ര പ്രവേശന കേന്ദ്രങ്ങളുടെ എണ്ണം 88 ആയി ഉയർന്നു. 37 വിമാനത്താവളങ്ങളും 38 തുറമുഖങ്ങളും 13 അതിര്‍ത്തി പ്രവേശന കവാടങ്ങളും ഇതിലുൾപ്പെടുന്നു.
നിലവിൽ ഇ-വിസയിലുള്ള വിദേശികൾക്ക് പ്രവേശനാനുമതിയുള്ള അന്താരാഷ്ട്ര പ്രവേശന കേന്ദ്രങ്ങളുടെ പട്ടിക:
Sl. No.
Airports
Seaports
Landports
Ahmedabad
Agatti
Raxaul
Amritsar
Alang
Rupaidiha
Bagdogra
Bedi Bandar
Darranga
Bhogapuram
Bhavnagar
Jogbani
Bengaluru
Calicut
Agartala (Newly Added)
Bhubaneswar
Chennai
Darranga (Newly Added)
Calicut
Cochin
Gede (Newly Added)
Chandigarh
Cuddalore
Ghojadanga (Newly Added)
Chennai
Dahej
Haridaspur (Newly Added)
Cochin
Dhamra
Jaigaon (Newly Added)
Coimbatore
Haldia
Dawki (Newly Added)
Delhi
Hazira
Moreh (Newly Added)
Gaya
Kakinada
Attari (Road) (Newly Added)
Goa (Dabolim)
Ennore – Kamarajar
Goa (Mopa)
Kandla
Guwahati
Karaikal
Hyderabad
Kattupalli
Indore
Kolkata
Jaipur
Kollam
Kannur
Krishnapatnam
Kolkata
Mandvi
Lucknow
Mormugao
Madurai
Mumbai
Mangalore
Mundra
Mumbai
Nagapattinam
Nagpur
New Mangalore
Navi Mumbai
Nhava Sheva
Port Blair
Paradeep
Pune
Pipavav
Surat
Porbandar
Thiruvananthapuram
Port Blair
Trichy
Sikka
Varanasi
Tuna Tekra
Vijaywada
Tuticorin
Visakhapatnam
Vallarpadam
Bhopal (Newly Added)
Visakhapatnam
Tirupati (Newly Added)
Vizhinjam – Kovalam
Vizhinjam
Total
37
38
13
ഇ-വിസ
ഇന്ത്യൻ വിസ രീതികളില്‍ പ്രത്യേകിച്ച് ടൂറിസ്റ്റ് വിസകൾ കൂടുതൽ ഉദാരവും ലളിതവുമാക്കാൻ സ്വീകരിച്ച പ്രധാന ഘട്ടങ്ങളിലൊന്നാണ് ഇ-വിസ സൗകര്യം. ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷനോടെ (ETA) നല്‍കുന്ന ഇ-വിസ സൗകര്യം 2014-ൽ 43 രാജ്യങ്ങളിലെ പൗരന്മാർക്കാണ് ആരംഭിച്ചത്. നിലവിൽ 172 രാജ്യങ്ങളിലെ പൗരന്മാർക്ക് ഈ സൗകര്യം ലഭ്യമാണ്.
താഴെ നല്‍കിയിരിക്കുന്ന 17 ഉപവിഭാഗങ്ങൾക്ക് കീഴിലാണ് നിലവിൽ ഇ-വിസ ലഭ്യമാക്കിയിരിക്കുന്നത്:
Sl. No.
Category
Tourist
Mountaineering
B-1
B-2
B-3 (Business Visa)
B-4
B-5
B-6
M-1
M-2 (Medical Visa)
M-3
M-4
S-1
S-2 (Student Visa)
Transit
X-1 (Miscellaneous)
Group Visitor Visa (Cruise)
ഇന്ത്യ അനുവദിക്കുന്ന ആകെ വിസകളുടെ ഏകദേശം 78 ശതമാനവും ഇപ്പോൾ ഇ-വിസകളാണെന്നതും എടുത്തുപറയേണ്ടതാണ്.

