BUSINESS100NEWS.COM ; വിഖ്യാത നടനും ചലച്ചിത്രകാരനുമായ നാനാ പടേക്കർ (75) അന്തരിച്ചു.ഗോവയിലെ ഡോണ പൗളയിലുള്ള വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.2013 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.മഹാരാഷ്ട്രയിലെ കർഷകരുടെ ആത്മഹത്യയും വൻ വരൾച്ചയും കണ്ടാണ് അദ്ദേഹം 2015 ൽ നാം ഫൗണ്ടേഷൻ സ്ഥാപിക്കുന്നത്. ഇതിലൂടെ ദുരിതബാധിതരായ ആയിരക്കണക്കിനു കർഷക കുടുംബങ്ങൾക്കു സാമ്പത്തിക സഹായം എത്തിച്ചു. 1999 ൽ നടന്ന കാർഗിൽ യുദ്ധത്തിൽ നേരിട്ടു പങ്കെടുക്കുകയും സൈനികർക്കൊപ്പം അതിർത്തിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഹോണററി ലഫ്റ്റനന്റ് കേണൽ പദവിയും അദ്ദേഹത്തിനുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ മുരുദ് ജഞ്ജിറയിൽ ജനിച്ചു. (യഥാർത്ഥ നാമം – “വിശ്വനാഥ് പാട്ടേക്കർ”)ബിരുദം നേടിയ പാട്ടേക്കർ പഠനകാലത്തു തന്നെ കോളേജിലെ നാടകവേദികളിൽ സജീവ പ്രവർത്തകനായിരുന്നു. ബിരുദ പഠനത്തിനു ശേഷമാണ് പാട്ടേക്കർ ഹിന്ദി ചലചിത്രങ്ങളിൽ സജീവമാകുന്നത്. ധാരാളം പ്രശസ്തരായ സം‌വിധായകരുടെ സിനിമകളിൽ നാന പാട്ടേക്കർ അഭിനയിച്ചിട്ടുണ്ട്.1987ൽ പുറത്തിറങ്ങിയ മൊഹ്രെ, 1988ൽ പുറത്തിറങ്ങിയ സലാം ബോബെ എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന് ഹിന്ദി ചലചിത്രലോകത്ത് ശ്രദ്ധ നേടികൊടുത്തു.

1990: മികച്ച സഹനടനുള്ള ഫിലിഫെയർ അവാർഡ്
1990: മികച്ച സഹനടനുള്ള സംസ്ഥാന ചലചിത്ര അവാർഡ്
1992: മികച്ച വില്ലനുള്ള ഫിലിഫെയർ അവാർഡ്
1995: മികച്ച നടനുള്ള ഫിലിഫെയർ അവാർഡ്
1995: മികച്ച നടനുള്ള സ്റ്റാർ സ്ക്രീൻ അവാർഡ്
1995: മികച്ച നടനുള്ള സംസ്ഥാന ചലചിത്ര അവാർഡ്
1997: മികച്ച സഹനടനുള്ള സംസ്ഥാന ചലചിത്ര അവാർഡ്
2004: മികച്ച നടനുള്ള BFJA അവാർഡ് (അബ് തക് ചപ്പൻ)'[1]
2006: മികച്ച വില്ലനുള്ള ഫിലിഫെയർ അവാർഡ്
2006: മികച്ച വില്ലനുള്ള സ്റ്റാർ സ്ക്രീൻ അവാർഡ്
മികച്ച നടനും, മികച്ച സഹനടനും, മികച്ച വില്ലനുമുള്ള, ഫിലിംഫെയർ അവാർഡ് നേടിയ ഏക വ്യക്തിയാണ് നാന പട്ടേക്കർ

അഭിനയിച്ച സിനിമകൾ
ഗമാൻ – 1978
അങ്കുഷ് – 1986
സലാം ബോബെ – 1988
പരിന്ത – 1990
തോടാസ റൂമാനി ഹോ ജായേൻ – 1990
പ്രഹാർ – 1991
ദിക്ഷ – 1991
തിരംഗ – 1992
രാജു ബന്ഗയ ജൻറിൽമാൻ – 1992
അംഗാർ – 1992
ക്രാന്തി വീർ – 1994
ഹം ദോനോം – 1995
അഗ്നി സാക്ഷി – 1996
ഖാമോക്ഷി – 1996
ഗുലാം ഇ മുസ്തഫ – 1997
യെശ്വന്ദ് – 1997
യുഗ് പുരുഷ് – 1998
വാജൂത് – 1998
ഹു തു തു – 1998
കൊഹ്രാം – 1999
ഗംഗ് – 2000
തർകീൻബ് – 2000
വാദ് – 2002
ശക്തി – 2002
ഭൂത് – 2003
ഡർനാ മനാ ഹെ – 2003
ആഞ്ച് – 2003
അബ് തക് ചപ്പൻ – 2004
അപഹരൺ – 2005
പക് പക് പകക് – 2005
ബ്ലഫ് മാസ്റ്റർ – 2005
ടാക്സി നംബർ 9211 – 2006
ഹാട്രിക് – 2007
ദസ് കഹാനിയാം – 2007
വെൽകം – 2007

സം‌വിധാനം ചെയ്ത സിനിമകൾ
പ്രഹാർ – 1991

nana patekar passes away