വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

26/10/2026 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

നദികളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പ്

ജലനിരപ്പ് അപകട നിലയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമ്മിഷൻ തിരുവനന്തപുരം ജില്ലയിലെ കരമന നദിയിൽ (വെള്ളൈക്കടവ് സ്റ്റേഷൻ) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.

യാതൊരു കാരണവശാലും മേൽപറഞ്ഞ നദിയിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള തീരത്ത് ഇന്ന് (26/10/2026) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും; കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

26/10/2026: കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രത നിർദേശം

ബംഗാൾ ഉൾക്കടൽ

മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും നിലവിൽ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെയും വേഗതയിൽ വേഗതയിൽ കാറ്റ് വീശാൻ സാധ്യത. തുടർന്ന് കാറ്റിന്റെ വേഗത വർധിച്ച് ഒക്ടോബർ 26 വൈകുന്നേരത്തോടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെയും എത്താൻ സാധ്യതയുണ്ട്.

ഒക്ടോബർ 27 രാവിലെയോടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെയും വർധിക്കാനും; തുടർന്ന് ഒക്ടോബർ 28 രാവിലെയോടെ മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 140 കിലോമീറ്റർ വരെയും എത്താനും സാധ്യതയുണ്ട്. കരയിൽ പ്രവേശിച്ചതിനുശേഷം കാറ്റിന്റെ വേഗത കുറഞ്ഞ് ഒക്ടോബർ 28 വൈകുന്നേരത്തോടെ മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വരെയും, ഒക്ടോബർ 29 രാവിലെയോടെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും ആയി മാറാൻ സാധ്യതയുണ്ട്. തുടർന്ന് കാറ്റിന്റെ വേഗത ക്രമേണ കുറയും.

ഒക്ടോബർ 26 വൈകുന്നേരം വരെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ സമീപപ്രദേശങ്ങൾ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. തുടർന്ന് കാറ്റിന്റെ വേഗത കുറഞ്ഞ് ഒക്ടോബർ 26 രാത്രിയോടെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും ആയി മാറുകയും ക്രമേണ കുറയുകയും ചെയ്യും.

ഒക്ടോബർ 27 രാവിലെ മുതൽ ആന്ധ്രാപ്രദേശ്, യാനം തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഒക്ടോബർ 27 ഉച്ചയോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെയും വർധിക്കാനും വൈകുന്നേരത്തോടെ തീരദേശ ആന്ധ്രാപ്രദേശിലെ കൃഷ്ണ മുതൽ അനകാപ്പള്ളി വരെയുള്ള ജില്ലകളിൽ മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെയും എത്താനും സാധ്യത. ഒക്ടോബർ 28 രാവിലെയോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 140 കിലോമീറ്റർ വരെയും ഉയരാൻ സാധ്യത. കരയിൽ പ്രവേശിച്ചതിനുശേഷം ഒക്ടോബർ 28 വൈകുന്നേരത്തോടെ കാറ്റിന്റെ വേഗത കുറഞ്ഞ് മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വരെയും, ഒക്ടോബർ 29 രാവിലെയോടെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും ആയി മാറാൻ സാധ്യതയുണ്ട്. തുടർന്ന് കാറ്റിന്റെ വേഗത ക്രമേണ കുറയും.

ഒക്ടോബർ 27 വൈകുന്നേരം മുതൽ ഒക്ടോബർ 28 വൈകുന്നേരം വരെ തെക്കൻ ഒഡിഷ തീരത്തോടും അതിനോട് ചേർന്ന പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തുടർന്ന് കാറ്റിന്റെ വേഗത ക്രമേണ കുറയും.

ഒക്ടോബർ 27 വൈകുന്നേരം മുതൽ ഒക്ടോബർ 28 വൈകുന്നേരം വരെ വടക്കൻ തമിഴ്നാട് തീരത്തും അതിനോട് ചേർന്ന പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തുടർന്ന് കാറ്റിന്റെ വേഗത ക്രമേണ കുറയും.

ഒക്ടോബർ 27 രാത്രി മുതൽ തെക്കൻ ഒഡിഷയുടെ ഉൾപ്രദേശങ്ങളിലും തെക്കൻ ഛത്തീസ്ഗഢിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.

ഒക്ടോബർ 28 പുലർച്ചെ മുതൽ തെക്കൻ ഒഡിഷയിലെ ഗഞ്ചം, ഗജപതി, റായഗഡ, കോരാപുട്ട്, മൽക്കാൻഗിരി ജില്ലകളിലും ഛത്തീസ്ഗഢിലെ സുക്മ, ദന്തേവാഡ, ബിജാപൂർ, ബസ്തർ ജില്ലകളിലും വടക്കുകിഴക്കൻ തെലങ്കാനയിലെ ഖമ്മം, ഭദ്രാദ്രി കൊത്തഗുഡേം, മുലുഗു, മഹബൂബാബാദ് ജില്ലകളിലും മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത. ഈ സാഹചര്യം ഒക്ടോബർ 28 രാത്രി വരെ തുടരാം. തുടർന്ന് ഒക്ടോബർ 29-ന് കാറ്റിന്റെ വേഗത മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെയും ആയി കുറയുകയും പിന്നീട് ക്രമേണ കുറയുകയും ചെയ്യും.

ഒക്ടോബർ 30 ആൻഡമാൻ കടലിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഒക്ടോബർ 26, 27, 28 തീയതികളിൽ തമിഴ്നാട്, ഗൾഫ് ഓഫ്‍ മാന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.