തെക്കൻ തീരദേശ ആന്ധ്രാപ്രദേശിന് മുകളിൽ ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm) മുറസു (MURASU ) തുടരുന്നു. തുടർന്ന് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങാനും ഉച്ചയോടെ ചുഴലിക്കാറ്റായി (Cyclonic Storm) ദുർബലപ്പെടാൻ സാധ്യത. ഇന്ന് അർധരാത്രിയോടെ വീണ്ടും ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി (deep depression) മാറാനും സാധ്യത.

ചക്രവാതചുഴികൾ

1. ലക്ഷദ്വീപിനും സമീപപ്രദേശങ്ങൾക്കും മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു.
2. തീരദേശ കർണാടകയ്ക്ക് മുകളിൽ ചക്രവാതച്ചുഴി
3. തെക്കൻ തമിഴ്‌നാടിന് മുകളിൽ ചക്രവാതച്ചുഴി

നവംബർ 8 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് (24 മണിക്കൂറിൽ 7 മുതൽ 11 സെ.മീ.വരെ) സാധ്യത.

നവംബർ 03 മുതൽ 08 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

03/11/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

04/11/2026: കോട്ടയം, ഇടുക്കി, വയനാട്

05/11/2026: പത്തനംതിട്ട

06/11/2026: ഇടുക്കി, എറണാകുളം

07/11/2026: പത്തനംതിട്ട, കോട്ടയം

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL. H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.