കൊച്ചി: മികച്ച ഫുൾ-ഫ്രെയിം ക്യാമറയായ ‘എഫ്എക്സ് 5’ പുറത്തിറക്കി സോണി ഇന്ത്യ. ഫുൾ-ഫ്രെയിം സിഎംഓഎസ് ഇമേജ് സെൻസർ, അത്യാധുനിക ബയോൺസ് എക്സ് ആർ 2, ഹൈ-സ്പീഡ് ഇമേജ് പ്രോസസ്സിംഗ് എഞ്ചിൻ എന്നിവ എഫ്എക്സ് 5 ക്യാമറയിലുണ്ട്. ഇതിൽ ഡ്യുവൽ ഗെയിൻ ഷൂട്ടിംഗ് മോഡും, മികച്ച സെൻസിറ്റിവിറ്റി പെർഫോമൻസിനായി പതിനഞ്ചിലധികം സ്റ്റോപ്പുകളുള്ള ഡൈനാമിക് റേഞ്ചും സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം മൂന്ന് അടിസ്ഥാന ഐഎസ്ഓ സെറ്റിങ്സുകളും ലഭ്യമാണ്.
സോണിയുടെ സ്വന്തം 16-ബിറ്റ് റോ ഫോർമാറ്റായ എക്സ് -ഓസിഎൻ ഇൻ-ക്യാമറ റെക്കോർഡിംഗും ഓപ്പൺ ഗേറ്റ് ഷൂട്ടിംഗും ഈ ക്യാമറ പിന്തുണയ്ക്കുന്നുണ്ട്. കൂടാതെ 60 എഫ്പിഎസിൽ 5കെ വീഡിയോകൾ, 120 എഫ്പിഎസിൽ 4K വീഡിയോകൾ, 240 എഫ്പിഎസിൽ എഫ്എച്ച്ഡി വീഡിയോകൾ എന്നിവ ഷൂട്ട് ചെയ്യാനാകും.
മികച്ച സിനിമാറ്റിക് അനുഭവം നൽകുന്നതോടൊപ്പം കൈകാര്യം ചെയ്യാൻ എളുപ്പമുള്ള രൂപകല്പനയാണ് എഫ്എക്സ് 5 ക്യാമറയുടേത്. ഇത് വിവിധ പ്രൊഡക്ഷൻ പരിതസ്ഥിതികളിലെ ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമാണ്. എഫ്എക്സ് 5 ക്യാമറയ്ക്കൊപ്പം ഓപ്ഷണലായി വാങ്ങാവുന്ന ഡിറ്റാച്ചബിൾ ഓഎൽഇഡി വ്യൂഫൈൻഡറും എക്സ്എൽആർ ഹാൻഡിലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ഓഡിയോ റെക്കോർഡിംഗ് നൽകാൻ എക്സ്എൽആർ ഹാൻഡിലിന് സാധിക്കും. ലോകമെമ്പാടുമുള്ള ഛായാഗ്രാഹകർക്കും വീഡിയോ ക്രിയേറ്റർമാർക്കും ഇടയിൽ സോണിയുടെ സിനിമാ ലൈൻ ക്യാമറകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
എഫ്എക്സ് 5 സിനിമാ ലൈൻ ക്യാമറ, ഓഎൽഇഡി വ്യൂഫൈൻഡർ, എക്സ്എൽആർ ഹാൻഡിൽ എന്നിവ സോണിയുടെ എല്ലാ ഓതറൈസ്ഡ് റീട്ടെയിൽ ഔട്ട്ലെറ്റുകൾ, സോണി ക്യാമറ ലോഞ്ച്, ആൽഫ മുൻനിര സ്റ്റോറുകൾ, സോണി സെന്റർ, www.ShopatSC.com, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് ഇന്നു മുതൽ ലഭ്യമാകും.
പ്രധാന മോഡലായ എഫ്എക്സ് 5 ക്യാമറയ്ക്ക് 5,61,990 രൂപയും എഫ്എക്സ് 5ബി പതിപ്പിന് 5,09,990 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ക്യാമറയ്ക്കൊപ്പം വാങ്ങാവുന്ന മറ്റ് അനുബന്ധ ഉപകരണങ്ങളായ ഡിവിഎഫ്-ഇഎൽ 1 (ഓഎൽഇഡി വ്യൂഫൈൻഡർ) 1,05,990 രൂപയ്ക്കും, എക്സ്എൽആർ-എച്ച് 2 (എക്സ്എൽആർ ഹാൻഡിൽ യൂണിറ്റ്) 1,33,990 രൂപയ്ക്കും ലഭ്യമാകും. കൂടാതെ വിഎംസി-ബിഎൻസിയു 1 (ടൈംകോഡ് അഡാപ്റ്റർ കേബിൾ) 13,990 രൂപയ്ക്കും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

