BUSINESS100NEWS.COM/ തിരുപ്പൂർ: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് ഭക്തർക്കാവശ്യമായ സേവനങ്ങൾ ഉറപ്പാക്കാൻ അഖില ഭാരത അയ്യപ്പ സേവാ സംഘം ഉൾപ്പെടെയുള്ള രജിസ്റ്റർ ചെയ്ത സന്നദ്ധ സംഘടനകളെ സേവന പ്രവർത്തനങ്ങൾക്ക് നിയോഗിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. കേരളത്തിൽ അധികാരമേറ്റ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് എല്ലാവിധ ആശംസകളും പൂർണ്ണ പിന്തുണയും പ്രഖ്യാപിക്കുന്നതായും സംഘം അറിയിച്ചു.

സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും അനുമതി ലഭിക്കുന്ന മുറയ്ക്ക് സന്നിധാനത്തും പമ്പയിലുമായി സേവന പ്രവർത്തനങ്ങൾ നടത്താൻ സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കിയിട്ടുണ്ട്. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഭക്തർക്കെതിരായി പുറപ്പെടുവിച്ച ഉത്തരവുകൾ അടിയന്തരമായി റദ്ദാക്കണമെന്നും ശബരിമലയിലെ താൽക്കാലിക ജോലികളിൽ വിശ്വാസികളെ മാത്രം ഉൾപ്പെടുത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

‘പുണ്യം പൂങ്കാവനം’ പോലുള്ള പദ്ധതികൾ സന്നദ്ധ പ്രവർത്തകരുടെയും സംഘടനകളുടെയും പങ്കാളിത്തത്തോടെ ഈ തീർത്ഥാടനകാലത്ത് കാര്യക്ഷമമായി നടപ്പാക്കണമെന്നും യോഗം നിർദേശിച്ചു. തീർത്ഥാടകർക്ക് സുഗമമായ ദർശനവും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിൽ സന്നദ്ധ സംഘടനകളുടെ സേവനം നിർണായകമാണെന്നും യോഗം വിലയിരുത്തി.

സംഘത്തിന്റെ അധ്യക്ഷനും രക്ഷാധികാരിയുമായ എം. അയ്യപ്പൻ അധ്യക്ഷത വഹിച്ചു. എസ്.എം.ആർ. ബാലസുബ്രഹ്മണ്യം, ദേശീയ വൈസ് പ്രസിഡന്റ് എം. വിശ്വനാഥൻ, ജനറൽ സെക്രട്ടറി ഡി. വിജയകുമാർ, വൈസ് പ്രസിഡന്റ് സതീഷ് കാക്കനാട്, സെക്രട്ടറിമാരായ മോഹൻ കെ. നായർ, പ്രസാദ് കുഴിക്കാല, തിരുപ്പൂർ രാമകൃഷ്ണൻ, എസ്. കൃഷ്ണമൂർത്തി, ടി. ശ്രീധർ, കടലൂർ സ്വാമിനാഥൻ, ഓഫീസ് സെക്രട്ടറി ആർ. വിജേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.

Voluntary Organisations Should Be Deployed for Sabarimala Pilgrimage Services: All India Ayyappa Seva Sangham

BUSINESS100NEWS.COM / Tiruppur: The All India Ayyappa Seva Sangham has urged the authorities to engage registered voluntary organisations, including the Sangham, in service activities during the upcoming Mandala-Makaravilakku pilgrimage season at Sabarimala to ensure better facilities and assistance for devotees.

The organisation also extended its best wishes and full support to the new Kerala Government led by V. D. Satheesan.

Sangham representatives said that volunteers were ready to undertake service activities at Sannidhanam and Pamba, subject to approval from the government and the Travancore Devaswom Board. All necessary preparations for the activities have reportedly been completed.

The meeting adopted a resolution demanding the immediate withdrawal of orders issued during the previous government’s tenure that allegedly went against the interests of devotees. It also called for ensuring that temporary jobs at Sabarimala are given exclusively to believers.

The meeting further urged the effective implementation of initiatives such as Punyam Poonkavanam with the active participation of voluntary organisations and their members.

It observed that the involvement of voluntary organisations is crucial in ensuring smooth darshan and providing essential facilities for pilgrims.

The meeting was presided over by M. Ayyappan, Chairman and Patron of the Sangham. S.M.R. Balasubramaniam, National Vice-President M. Viswanathan, General Secretary D. Vijayakumar, Vice-President Satheesh Kakkanaad, secretaries Mohan K. Nair, Prasad Kuzhikkala and Tiruppur Ramakrishnan, S. Krishnamoorthy, T. Sridhar, Cuddalore Swaminathan and Office Secretary R. Vijendran Nair also spoke.