BUSINESS100NEWS.COM ; തിയാഗോ ഗെഡെസ് സംവിധാനം ചെയ്ത് പൗലോ ബ്രാങ്കോ നിർമ്മിച്ച പോർച്ചുഗീസ്-ഫ്രഞ്ച് ചിത്രം ‘അക്വി’, 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പരമോന്നത ബഹുമതിയായ, മികച്ച ചിത്രത്തിനുള്ള സുവർണ്ണ മയൂരം സ്വന്തമാക്കി. ഗോവയിൽ നടന്ന മേളയുടെ സമാപന ചടങ്ങിൽ സംവിധായകൻ തിയാഗോ ഗെഡെസ് പുരസ്കാരം ഏറ്റുവാങ്ങി. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തും ജൂറി ചെയർപേഴ്സൺ ആനന്ദ് എൽ. റായും ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്.
അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ പ്രധാനപ്പെട്ട 15 ചിത്രങ്ങളോട് മത്സരിച്ചാണ് 204 മിനിറ്റ് ദൈർഘ്യമുള്ള ഈ സംയുക്ത നിർമ്മാണ ചിത്രം പുരസ്കാരം സ്വന്തമാക്കിയത്. 2026 മെയ് മാസത്തിൽ കാൻ ചലച്ചിത്രമേളയിൽ പ്രീമിയർ ചെയ്ത ശേഷം, സാവോ പോളോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ജക്കാർത്ത ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ച ശേഷമാണ് ‘അക്വി’ ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയിൽ സുവർണ്ണ മയൂരം കൂടി തങ്ങളുടെ അന്താരാഷ്ട്ര നേട്ടങ്ങളിലേക്ക് ചേർത്തുവെച്ചത്.
അനിശ്ചിതത്വവും സ്വന്തമെന്ന തോന്നലും ഒരുപോലെ ഇഴചേരുന്ന, ആശ്വാസകരവും എന്നാൽ പ്രവചനാതീതവുമായ ഒരു സിനിമാറ്റിക് ലോകം സൃഷ്ടിച്ചതിനാണ് ജൂറി ഈ ചിത്രത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ചിത്രത്തിലെ പ്രധാന നടനായിരുന്ന അന്തരിച്ച മനോലോ സോളോയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച ജൂറി, അദ്ദേഹത്തിന്റെ അനശ്വരമായ കലാപാരമ്പര്യത്തെയും അനുസ്മരിച്ചു.
“പ്രവചനാതീതമാണെങ്കിലും നമുക്ക് സ്വന്തമെന്ന് തോന്നുന്നതും, വിട്ടുപോകാൻ ആഗ്രഹിക്കാത്തതുമായ സ്വപ്നതുല്യവും ആശ്വാസകരവുമായ ഒരു ലോകത്തേക്കാണ് ഈ ചിത്രം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ചിത്രത്തിലെ പ്രധാന നടനായ അന്തരിച്ച മനോലോ സോളോയെ ഈ അവസരത്തിൽ ജൂറി ആദരിക്കുകയാണ്; അദ്ദേഹത്തിന്റെ കലാപാരമ്പര്യം എന്നും സ്നേഹപൂർവ്വം ഓർമ്മിക്കപ്പെടും.” ജൂറി വിലയിരുത്തി.
പ്രധാന അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചലച്ചിത്ര മികവിനുള്ള അംഗീകാരമാണ് സുവർണ്ണ മയൂരം. 51 ലക്ഷം രൂപയാണ് പുരസ്കാരത്തുക. ഇത് സംവിധായകനും നിർമ്മാതാവുമായി തുല്യമായി പങ്കിടും. സമ്മാനത്തുകയ്ക്ക് പുറമെ സംവിധായകന് സുവർണ്ണ മയൂര ശിൽപ്പവും പ്രശസ്തിപത്രവും നിർമ്മാതാവിന് പ്രശസ്തിപത്രവും ലഭിക്കും.
‘അക്വി’ (Aquí) – കഥാസംഗ്രഹം:
ഭൂതകാലത്തെ ഓർമ്മകളെല്ലാം നഷ്ടപ്പെട്ട് മനുഷ്യർ പുതിയ ജീവിതം ആരംഭിക്കുന്ന ഒരു ലോകമാണ് ചിത്രത്തിന്റെ പശ്ചാത്തലം. അവിടെ വെച്ച് സൈമൺ എന്നയാൾ ഡേവിഡ് എന്ന ബാലന്റെ സംരക്ഷണച്ചുമതല ഏറ്റെടുക്കുന്നു. കുട്ടിക്ക് ഒരു അമ്മയുടെ സാന്നിധ്യം ആവശ്യമാണെന്ന് ഉറച്ചുവിശ്വസിക്കുന്ന സൈമൺ, ഇനെസിനെ കണ്ടെത്തുന്നു. തുടർന്ന് ഇവർ മൂവരും ചേർന്ന് അസാധാരണമായ ഒരു കുടുംബജീവിതം കെട്ടിപ്പടുക്കുന്നു.
എന്നാൽ, എല്ലാവരും ഒരുപോലെ ചിന്തിക്കണമെന്നും പ്രവർത്തിക്കണമെന്നും നിർബന്ധം പിടിക്കുന്ന സമൂഹവുമായി ഡേവിഡിന്റെ ജിജ്ഞാസയും സ്വതന്ത്രചിന്തയും കലഹിക്കാൻ തുടങ്ങുന്നു. ഇതോടെ മാതാപിതാക്കളെന്ന നിലയിലുള്ള അനിശ്ചിതത്വങ്ങളെ നേരിടാനും, കുട്ടിയുടെ വ്യക്തിത്വത്തെ അതിന്റേതായ തനിമയോടെ ഉൾക്കൊള്ളാനും സൈമണും ഇനെസും നിർബന്ധിതരാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം
മികച്ച നടനുള്ള രജതമയൂരം ഋഷഭ് ഷെട്ടിക്ക്; പുരസ്കാരം ‘കാന്താര: എ ലെജൻഡ് – ചാപ്റ്റർ 1’ എന്ന ചിത്രത്തിലെ അഭിനയത്തിന്
57-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.ഐ) ‘കാന്താര: എ ലെജൻഡ് – ചാപ്റ്റർ 1’ എന്ന ചിത്രത്തിലെ അഭിനയത്തിന് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള രജതമയൂര പുരസ്കാരം ലഭിച്ചു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പുരസ്കാരം സമ്മാനിച്ചു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ചഞ്ചൽ കുമാർ, ഐ.എഫ്.എഫ്.ഐ ഫെസ്റ്റിവൽ ഡയറക്ടർ അശുതോഷ് ഗോവാരിക്കർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ഋഷഭ് ഷെട്ടിയുടെ അഭിനയത്തിലെ ആഴവും തീവ്രതയും പരിഗണിച്ച രാജ്യാന്തര ജൂറി, പ്രേക്ഷകരെ വികാരങ്ങളുടെ വിവിധ തലങ്ങളിലൂടെ ആകർഷകമായി നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ പ്രശംസിച്ചു. സിനിമയുടെ കഥാഗതിയിൽ ശാരീരികമായി പൂർണമായും അലിഞ്ഞുചേരുന്ന അദ്ദേഹത്തിന്റെ പ്രകടനത്തെ ജൂറി വിലയിരുത്തിയതിങ്ങനെ:
“അദ്ദേഹം ചിരിക്കുന്നു, കരയുന്നു, വികാരങ്ങളുടെ വിവിധ തലങ്ങളിലൂടെയുള്ള യാത്രയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. അദ്ദേഹത്തിന്റെ ശരീരം മുഴുവൻ സിനിമയോട് സംവദിക്കുന്നു. കഥയിൽ അദ്ദേഹം പൂർണമായും സ്വയം സമർപ്പിക്കുന്നു. അഭിനയത്തിനപ്പുറം അനുഭവമായി മാറുന്ന, വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഋഷഭ് ഷെട്ടിയുടേത്.”
ഒരു ഫീച്ചർ ചിത്രത്തിലെ പുരുഷ നടന്റെ മികച്ച അഭിനയപ്രകടനത്തിനാണ് രജതമയൂര പുരസ്കാരം നൽകുന്നത്. രജതമയൂര ശിൽപ്പം, സർട്ടിഫിക്കറ്റ്, 15 ലക്ഷം രൂപയുടെ സമ്മാനത്തുക എന്നിവയാണ് പുരസ്കാരത്തിൽ ഉൾപ്പെടുന്നത്.
‘കാന്താര: എ ലെജൻഡ് – ചാപ്റ്റർ 1’ സിനിമയുടെ സംഗ്രഹം
കടംബ രാജവംശത്തിന്റെ കാലഘട്ടത്തിൽ കാന്താരയിലെ നിഗൂഢ വനത്തിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ബംഗ്രയിലെ രാജാവായ വിജയേന്ദ്രൻ വനത്തിലേക്കു കടക്കുകയും മരിക്കുകയും ചെയ്യുന്നതോടെ അദ്ദേഹത്തിന്റെ പിൻഗാമിയായ രാജശേഖരൻ രാജ്യത്തിന്റെ അതിർത്തികൾ അടച്ചിടുന്നു.
വർഷങ്ങൾക്കുശേഷം വനവാസിയായ ബെർമെയെന്ന യുവാവ് വിലക്കപ്പെട്ട അതിർത്തി കടന്ന് രാജ്യത്തെ കൊടിയ ഭരണത്തിന്റെ യാഥാർഥ്യം തിരിച്ചറിയുന്നു. ക്രൂരനായ രാജകുമാരൻ കുലശേഖരൻ വനവാസി ഗോത്രവിഭാഗങ്ങൾക്കുനേരെ ആക്രമണം നടത്തുന്നതോടെ, നീതിക്കും ധർമ്മത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ ബെർമെ തന്റെ ജനങ്ങളെ ഒന്നിപ്പിക്കുന്നു. ആശയങ്ങൾ, വിശ്വാസം, വിധി എന്നിവ തമ്മിലുള്ള ഇതിഹാസതുല്യമായ ഏറ്റുമുട്ടലിലേക്ക് സംഘർഷം വളരുന്നു. ഒടുവിൽ രണ്ട് ലോകങ്ങളുടെയും ഭാവി നിർണയിക്കുന്ന പോരാട്ടമായി അത് മാറുന്നു.
രജതമയൂരം – പ്രത്യേക ജൂറി പുരസ്കാരം സ്വന്തമാക്കി അർജന്റീനിയൻ ചിത്രം ‘ദി റിവർ ട്രെയിൻ’
ലോറെൻസോ ഫെറോയും ലൂക്കാസ് എ. വിഗ്നാലെയും ചേർന്ന് സംവിധാനം ചെയ്ത അർജന്റീനിയൻ ചിത്രം ‘ദി റിവർ ട്രെയിൻ’ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ രജതമയൂരം പ്രത്യേക ജൂറി പുരസ്കാരം സ്വന്തമാക്കി. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ, ചലച്ചിത്രമേളയുടെ ഡയറക്ടർ ശ്രീ അശുതോഷ് ഗോവാരിക്കർ എന്നിവരുടെ സാന്നിധ്യത്തിൽ ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത് പുരസ്കാരം സമ്മാനിച്ചു.
മികച്ച നടിക്കുള്ള രജത മയൂരം മായ ഒ’റൂർക്കിന്; പുരസ്കാരം ‘ദ മെൽറ്റ്ഡൗൺ’ എന്ന ചിത്രത്തിലെ അഭിനയത്തിന്
57-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ (IFFI) മാനുവേല മാർട്ടെല്ലി സംവിധാനം ചെയ്ത ‘ദ മെൽറ്റ്ഡൗൺ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മായ ഒ’റൂർക്കിന് മികച്ച നടിക്കുള്ള രജത മയൂര പുരസ്കാരം ലഭിച്ചു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പുരസ്കാരം സമ്മാനിച്ചു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ചഞ്ചൽ കുമാർ, ഐ.എഫ്.എഫ്.ഐ ഫെസ്റ്റിവൽ ഡയറക്ടർ അശുതോഷ് ഗോവാരിക്കർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ആഴവും കലാപരമായ മികവും കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ച അഭിനയത്തിന് മായ ഒ’റൂർക്കിനെ ജൂറി അഭിനന്ദിച്ചു. വെള്ളിത്തിരയിൽ ആകർഷകമായ സാന്നിധ്യം സൃഷ്ടിക്കാൻ നടിക്ക് കഴിഞ്ഞതായും ജൂറി വിലയിരുത്തി.
57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) ‘ദി ഗോൾഡൻ ഏജ്’ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള രജതമയൂരം ബെറെഞ്ചർ തുയിന്
57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) ‘ദി ഗോൾഡൻ ഏജ്’ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള രജതമയൂരത്തിന് ബെറെഞ്ചർ തുയിൻ അർഹനായി. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ, ഫെസ്റ്റിവൽ ഡയറക്ടർ ശ്രീ അശുതോഷ് ഗോവാരിക്കർ എന്നിവരുടെ സാന്നിധ്യത്തിൽ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് പുരസ്കാരം സമ്മാനിച്ചു.
57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFI):’ഹനുമാൻ അംശി’ലൂടെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം നേടി ഡോ. വിശാൽ ചതുർവേദി
ഉള്ളടക്കത്തിന് പ്രാധാന്യം നൽകുന്ന സിനിമയുടെയും ഹൃദയസ്പർശിയായ കഥപറച്ചിലിന്റെയും കരുത്ത് ആഘോഷിച്ചുകൊണ്ട്, 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നവാഗത ഇന്ത്യൻ ചലച്ചിത്ര സംവിധായകനുള്ള പുരസ്കാരം ഡോ. വിശാൽ ചതുർവേദി സ്വന്തമാക്കി. തന്റെ ആദ്യ ഫീച്ചർ ചിത്രമായ ‘ഹനുമാൻ അംശി’ലൂടെയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. 2026 നവംബർ 28-ന് ഗോവയിൽ നടന്ന മേളയുടെ സമാപന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. ശില്പവും അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം.
57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) മികച്ച വെബ് സീരീസിനുള്ള (OTT) പുരസ്കാരം ‘മെയ്ഡ് ഇൻ ഇന്ത്യ: എ ടൈറ്റൻ സ്റ്റോറി’ക്ക്
ഗോവയിൽ നടന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) 2026-ലെ മികച്ച വെബ് സീരീസിനുള്ള (OTT) പുരസ്കാരം ഹിന്ദി ഡോക്യുഡ്രാമ സീരീസായ ‘മെയ്ഡ് ഇൻ ഇന്ത്യ: എ ടൈറ്റൻ സ്റ്റോറി’ സ്വന്തമാക്കി. റോബി ഗ്രെവാൾ സംവിധാനം ചെയ്ത്, പ്രഭ്ലീൻ സന്ധു ക്രിയേറ്റ് ചെയ്ത്, ഓൾമൈറ്റി മോഷൻ പിക്ചർ നിർമ്മിച്ച സീരീസാണിത്. ഇന്ന് വൈകിട്ട് നടന്ന ചലച്ചിത്രമേളയുടെ സമാപന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്.
ഈ വർഷം ലഭിച്ച 46 എൻട്രികളിൽ നിന്ന് വിവിധ ഇന്ത്യൻ ഭാഷകളിലായി ചുരുക്കപ്പട്ടികയിൽ ഇടംനേടിയ അഞ്ച് സീരീസുകളിൽ നിന്നാണ് വിജയിയെ തെരഞ്ഞെടുത്തത്.
Tiago Guedes’ ‘Aquí’ wins the Coveted Golden Peacock for Best Film at 57th IFFI
The Portuguese-French film Aquí, directed by Tiago Guedes and produced by Paulo Branco, has won the Golden Peacock for Best Film, the highest competitive honour at the 57th International Film Festival of India (IFFI). Director Tiago Guedes received the award at the festival’s closing ceremony in Goa. Chief Minister of Goa, Dr. Pramod Sawant, and Jury Chairperson, Shri Aanand L. Rai, jointly presented the award.
The 204-minute co-production emerged as the winner among 15 films in the Main International Competition. After its premiere at the Cannes Film Festival in May 2026, the film travelled to the São Paulo International Film Festival and Jakarta Film Festival before adding the Golden Peacock to its international festival journey.
The jury recognised the film for creating a comforting yet unpredictable cinematic universe, where uncertainty and a sense of belonging coexist. It also paid tribute to the late Manolo Solo, the film’s leading actor, acknowledging his enduring artistic legacy.
“The film transports us into a comforting and dreamlike universe that, despite its unpredictability, feels like one we belong to and don’t wish to leave. The Jury would also like to honour the leading actor, the late Manolo Solo, whose legacy will be fondly remembered,” the jury observed.
The Golden Peacock for Best Film recognises outstanding cinematic excellence in the Main International Competition. The award carries a cash prize of ₹51 lakh, shared equally between the director and producer. The director receives the Golden Peacock trophy and a certificate, while the producer receives a certificate, in addition to their respective shares of the prize money.
Synopsis of ‘Aquí’:
In a world where people begin anew without memories of their past, Simón takes a young boy, David, under his care. Convinced that the child needs a mother, he finds Inés, and the three gradually form an unconventional family. As David’s curiosity and independent spirit bring him into conflict with a society that demands conformity, Simón and Inés must confront the uncertainties of parenthood and learn to embrace the child’s individuality.

