സ്‌കൂള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വനംവകുപ്പ് പരിശോധന നിര്‍ബന്ധമാക്കി. 2026-27 അധ്യയന വര്‍ഷത്തോടനുബന്ധിച്ച് സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്‌കൂള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് വനംവകുപ്പ് പരിശോധന. പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്‌കൂളുകളും സ്‌കൂള്‍ പരിസരത്തിലെ പാമ്പ് അപകടസാധ്യത വിലയിരുത്തുന്നതിന് വനംവകുപ്പിന്റെ പരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷയില്‍ സ്‌കൂളിന്റെ പേര്, പഞ്ചായത്ത്/ബ്ലോക്ക് പേര്, വിദ്യാഭ്യാസ ജി
ല്ല, ഫോണ്‍ നമ്പര്‍, സ്‌കൂള്‍ എന്നിവ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. അപേക്ഷ മെയ് ഏഴിനകം പത്തനംതിട്ട സോഷ്യല്‍ ഫോറസ്റ്റി വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന്റെ ഇ മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം.
ഇ മെയില്‍: [email protected]. ഫോണ്‍: 8547603707, 8547603708.