കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരളയുടെ എട്ടാം എഡിഷനിലെ 250 ഒഴിവുകളിലേയ്ക്കുളള (ഹോസ്പിറ്റല്‍) അഭിമുഖങ്ങള്‍ പൂര്‍ത്തിയായി.
2026 ഏപ്രില്‍ 22 മുതല്‍ 24 വരെ തിരുവനന്തപുരത്തും, 27 മുതല്‍ 29 വരെ എറണാകുളത്തും സംഘടിപ്പിച്ച അഭിമുഖങ്ങളില്‍ 320 പേർ പങ്കെടുത്തു. 2000 അപേക്ഷകരിൽ നിന്നും ഷോർട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികളെയാണ് അഭിമുഖങ്ങള്‍ക്ക് ക്ഷണിച്ചത്.
ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുടെ കീഴിലുള്ള പ്ലേയ്സ്‌മെന്റ് ഉദ്യോഗസ്ഥർമാരായ മിസ്റ്റർ. അബ്ദുൾറഹ്മാൻ അൽതാഹ്‌ലെ, മിസ്. സിന്തിയ റെയെസ്, മിസ്. നതാലിയ ബെസ്കെ, മിസ്. ആൻഡ്രിയ കോനിഗ്, മിസ്. തമര നിക്കോളിക്, മിസ്. നിലുഫർ കിലിൻസർ, മിസ്. ഡയാന ഹെസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അഭിമുഖങ്ങള്‍.
നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗം മാനേജര്‍ പ്രകാശ് പി ജോസഫ്, ജീവനക്കാര്‍, ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷന്‍ (GIZ) പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള.
കൂടുതൽ വിവരങ്ങൾക്ക് നോര്‍ക്ക ഗ്ലോബൽ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.


