ഇന്ത്യയിലെ പൊതു സേവന പ്രക്ഷേണ സ്ഥാപനമായ പ്രസാർ ഭാരതിയുടെ ചെയർമാനായി പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനും ആശയവിനിമയ വിദഗ്ധനുമായ പ്രസൂൺ ജോഷിയെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിയമിച്ചു.

 

 

സാഹിത്യം, പരസ്യം, ചലച്ചിത്രം, പൊതു ആശയവിനിമയം എന്നീ മേഖലകളിൽ വിപുലമായ സംഭാവനകൾ നൽകിയിട്ടുള്ള ഒരു വിശിഷ്ട സർഗ്ഗാത്മക പ്രതിഭയാണ് ശ്രീ. ജോഷി. സ്വാധീനശേഷിയുള്ള എഴുത്തിനും അഗാധമായ സാംസ്‌കാരിക സംവേദനക്ഷമതയ്ക്കും പേരുകേട്ട അദ്ദേഹം സമകാലിക ഇന്ത്യൻ മാധ്യമ ആഖ്യാനങ്ങളെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

 

 

അദ്ദേഹത്തിന്റെ കലാസൃഷ്ടികളിൽ രാജ്യത്തുടനീളമുള്ള വൈവിധ്യമാർന്ന പ്രേക്ഷകരെ ബന്ധിപ്പിക്കുന്ന നിരൂപകപ്രശംസ നേടിയ ചലച്ചിത്ര ഗാനരചനകൾ, പരസ്യ കാമ്പയിനുകൾ, സാമൂഹിക പ്രതിബദ്ധതയുള്ള കഥാകഥനം എന്നിവ ഉൾപ്പെടുന്നു.

 

 

ജോഷിയുടെ നിയമനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് ഇങ്ങനെ പറഞ്ഞു. ”’പ്രസാർ ഭാരതി ബോർഡിന്റെ ചെയർമാനായി നിയമിതനായ ആദരണീയനായ പ്രസൂൺ ജോഷിയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. പരസ്യം, സാഹിത്യം, കല, ചലച്ചിത്രം എന്നിവയിൽ ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന ഒരു അപൂർവ സർഗ്ഗാത്മക പ്രതിഭയാണ് ആദരണീയനായ ശ്രീ പ്രസൂൺ. എന്നിട്ടും അദ്ദേഹത്തിന്റെ ഹൃദയം സംശയത്തിനിടയില്ലാത്തവിധം ഇന്ത്യയോടൊപ്പമാണ്. അദ്ദേഹത്തിന്റെ വാക്കുകൾ നമ്മുടെ മണ്ണിന്റെ സുഗന്ധം വഹിക്കുന്നു, അദ്ദേഹത്തിന്റെ ദർശനം നമ്മുടെ സംസ്‌കാരത്തിന്റെ കാലാതീതമായ സത്തിനെ പ്രതിഫലിപ്പിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, പ്രസാർ ഭാരതി നവീകരിച്ച ഊർജ്ജം, ആഴമേറിയ ലക്ഷ്യങ്ങൾ, പുതിയൊരു സർഗാത്മക ശബ്ദം എന്നിവ കണ്ടെത്തും. വരാനിരിക്കുന്ന അവിസ്മരണീയവും അർത്ഥവത്തായതുമായ ഒരു കാലയളവിനായി അദ്ദേഹത്തിന് എന്റെ ആശംസകൾ.”.

 

 

 

ഈ നിയമനത്തിന് മുമ്പ്, ജോഷി 2017 ആഗസ്റ്റ് മുതൽ മുംബൈയിലെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സി.ബി.എഫ്.സി) ചെയർപേഴ്സണായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിടെ ചലച്ചിത്ര വ്യവസായത്തിലുടനീളമുള്ള പങ്കാളികളുമായി ഇടപഴകുന്നതിനൊപ്പം ചലച്ചിത്ര പ്രാമാണീകരണ (ഫിലിം സർട്ടിഫിക്കേഷൻ) പ്രക്രിയകൾ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം സംഭാവനയേകി. സി.ബി.എഫ്.സിയിലെ അദ്ദേഹത്തിന്റെ കാലാവധി സൃഷ്ടിപരമായ ആവിഷ്‌കാരത്തോടും നിയന്ത്രണ ഉത്തരവാദിത്തത്തോടുമുള്ള സന്തുലിതമായ സമീപനത്തെ പ്രതിഫലിപ്പിച്ചു. നേരത്തെ, മെക്കാൻ വേൾഡ് ഗ്രൂപ്പ് ഇന്ത്യയുടെ സി.ഇ.ഒ ആയും മെക്കാൻ വേൾഡ് ഗ്രൂപ്പ് ഏഷ്യ പസഫിക് (മെക്കാൻ എറിക്‌സണിന്റെ അനുബന്ധ സ്ഥാപനം) ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016 മുതൽ ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്‌സിന്റെ ട്രസ്റ്റികളിൽ ഒരാളാണ് അദ്ദേഹം.

 

 

പൊതു പ്രക്ഷേപണം പെട്ടെന്നുള്ള സാങ്കേതിക പരിവർത്തനങ്ങളെയും, പരിണമിച്ചുകൊണ്ടിരിക്കുന്ന പ്രേക്ഷക പ്രതീക്ഷകളെയും അഭിമുഖീകരിക്കുന്ന ഈയൊരു സമയത്ത്, സർഗ്ഗാത്മക വ്യവസായങ്ങളിലും പൊതു ആശയവിനിമയത്തിലും തന്റെ വിപുലമായ അനുഭവസമ്പത്തിന്റെ സഹായത്തോടെ, പ്രസാർ ഭാരതിയുടെ നേതൃത്വത്തിന് ഒരു സവിശേഷ കാഴ്ചപ്പാട് കൊണ്ടുവരാൻ ശ്രീ ജോഷിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

 

 

പ്രസാർ ഭാരതിയെക്കുറിച്ച്

1990-ലെ പ്രസാർ ഭാരതി (ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) ആക്ട് പ്രകാരം സ്ഥാപിതമായതും 1997 മുതൽ പ്രവർത്തനക്ഷമമായതുമായ പ്രസാർ ഭാരതി, ഇന്ത്യയുടെ നിയമപരമായ സ്വയംഭരണ പൊതുസേവന പ്രക്ഷേപണ സ്ഥാപനമാണ്. ഇതിൽ രണ്ട് പ്രധാന ഡിവിഷനുകൾ ഉൾപ്പെടുന്നു:

 

 

* ഓൾ ഇന്ത്യ റേഡിയോ (എ.ഐ.ആർ) – ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ശൃംഖലകളിൽ ഒന്ന്. ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ദശലക്ഷക്കണക്കിന് ആളുകളിലേക്ക് വിവിധ ഭാഷകളിലും ഭാഷാഭേദങ്ങളിലും എത്തിച്ചേരുന്നു.

* ദൂരദർശൻ (ഡി.ഡി) – ഇന്ത്യയുടെ ദേശീയ ടെലിവിഷൻ പ്രക്ഷേപണ സ്ഥാപനം. വാർത്തകൾ, വിദ്യാഭ്യാസം, വിനോദം, സാംസ്‌കാരിക ഉള്ളടക്കം എന്നിവയുൾപ്പെടെ വിപുലമായ ശ്രേണിയിലുള്ള പരിപാടികൾ പ്രദാനം ചെയ്യുന്നു.

‘പൊതു പ്രക്ഷേപണത്തിന്റെ ആത്മാവിനെ ഉൾക്കൊണ്ടുകൊണ്ട്, സൗജന്യ (ഫ്രീ-ടു-എയർ) ഒ.ടി.ടി സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പ്രസാർ ഭാരതി വേവ്‌സ് ഒ.ടി.ടി പ്ലാറ്റ് ഫോമും ആരംഭിച്ചിട്ടുണ്ട്.

രാജ്യത്തുടനീളം വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലും, ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുന്നതിലും, സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിലും, വിശ്വസനീയമായ പൊതു പ്രക്ഷേപണ സേവനങ്ങൾ ലഭ്യമാക്കുന്നതിലും പ്രസാർ ഭാരതി നിർണായക പങ്ക് വഹിക്കുന്നു. വിശാലമായ ഭൗമ, ഡിജിറ്റൽ സാന്നിദ്ധ്യമുള്ള ഇത്, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ഡി.ടി.എച്ച് സേവനങ്ങൾ, പുരാരേഖ സംരക്ഷണ (ആർക്കൈവൽ) സംരംഭങ്ങൾ എന്നിവയിലൂടെ അതിന്റെ വ്യാപ്തി വിപുലീകരിക്കുന്നത് തുടരുന്നു.

Renowned Lyricist and Communication Expert Prasoon Joshi Appointed Chairman, Prasar Bharati

 

 

The Ministry of Information & Broadcasting has appointed noted lyricist, writer and communications expert Prasoon Joshi as the Chairman of Prasar Bharati, India’s public service broadcaster.

 

 

Joshi is a distinguished creative professional with wide-ranging contributions across literature, advertising, cinema, and public communication. Known for his impactful writing and deep cultural sensibility, he has played a significant role in shaping contemporary Indian media narratives. His body of work spans acclaimed film lyrics, advertising campaigns, and socially resonant storytelling that connects with diverse audiences across the country.

 

 

 

On his appointment, Union Minister of Information & Broadcasting Shri Ashwini Vaishnaw said, “My heartfelt congratulations to Shri Prasoon Joshi ji on his appointment as Chairman of the Prasar Bharati Board. Prasoon ji is a rare creative spirit celebrated across the world in advertising, literature, art and cinema, yet his heart beats unmistakably for India. His words carry the fragrance of our soil, and his vision reflects the timeless essence of our culture. Under his stewardship, Prasar Bharati will discover renewed energy, deeper purpose, and a fresh creative voice. My very best wishes to him for a memorable and meaningful tenure ahead.”

 

 

 

Before this appointment, Shri Joshi has served as Chairperson, Central Board of Film Certification (CBFC), Mumbai since August 2017 where he contributed to strengthening film certification processes while engaging with stakeholders across the film industry. His tenure at CBFC reflected a balanced approach towards creative expression and regulatory responsibility. Earlier, he had also served as CEO, McCann World Group India and Chairman, McCann World Group Asia Pacific (a subsidiary of McCann Erickson). He is also one of the Trustees of Indira Gandhi National Centre for Arts since 2016.

 

 

With his extensive experience in creative industries and public communication, Shri Joshi is expected to bring a unique perspective to the leadership of Prasar Bharati at a time when public broadcasting is navigating rapid technological transformation and evolving audience expectations.

 

 

About Prasar Bharati

Established under the Prasar Bharati (Broadcasting Corporation of India) Act, 1990, and operational since 1997, Prasar Bharati is India’s statutory autonomous public service broadcaster. It comprises two major divisions:

All India Radio (AIR) – one of the largest radio networks in the world, reaching millions across urban and rural India in multiple languages and dialects.
Doordarshan (DD) – India’s national television broadcaster, offering a wide range of programming including news, education, entertainment, and cultural content.
Prasar Bharati has also launched Waves OTT platform for strengthening free-to-air OTT services in the spirit of public broad casting.

Prasar Bharati plays a vital role in disseminating information, promoting national integration, preserving cultural heritage, and ensuring access to credible public broadcasting services across the country. With a vast terrestrial and digital footprint, it continues to expand its reach through digital platforms, DTH services, and archival initiatives.

 

प्रख्यात गीतकार और संचार विशेषज्ञ श्री प्रसून जोशी को प्रसार भारती का अध्यक्ष नियुक्त किया गया

 

सूचना एवं प्रसारण मंत्रालय ने प्रख्यात गीतकार, लेखक और संचार विशेषज्ञ श्री प्रसून जोशी को भारत के सार्वजनिक सेवा प्रसारक प्रसार भारती का अध्यक्ष नियुक्त किया है।

 

श्री जोशी साहित्य, विज्ञापन, सिनेमा और सार्वजनिक संचार के क्षेत्र में व्यापक योगदान देने वाले एक प्रतिष्ठित रचनात्मक व्यक्ति हैं। अपने प्रभावशाली लेखन और गहरी सांस्कृतिक संवेदनशीलता के लिए जाने जाने वाले जोशी ने समकालीन भारतीय मीडिया की दिशा तय करने में महत्वपूर्ण भूमिका निभाई है। उनके कार्यों में प्रशंसित फिल्मी गीत, विज्ञापन अभियान और सामाजिक रूप से प्रासंगिक कहानियां शामिल हैं जो देश भर के विभिन्न दर्शकों से जुड़ती हैं।

 

 

उनकी नियुक्ति पर सूचना एवं प्रसारण मंत्री श्री अश्विनी वैष्णव ने कहा, “प्रसार भारती बोर्ड के अध्यक्ष के रूप में श्री प्रसून जोशी जी की नियुक्ति पर हार्दिक बधाई। प्रसून जी एक विलक्षण रचनात्मक व्यक्तित्व हैं, जिन्हें विज्ञापन, साहित्य, कला और सिनेमा जगत में विश्व स्तर पर ख्याति प्राप्त है, फिर भी उनका हृदय भारत के लिए धड़कता है। उनके शब्दों में हमारी मिट्टी की सुगंध समाई है और उनकी दृष्टि हमारी संस्कृति के शाश्वत सार को प्रतिबिंबित करती है। उनके नेतृत्व में प्रसार भारती को नई ऊर्जा, गहरा उद्देश्य और एक नई रचनात्मक आवाज मिलेगी। उनके आगामी कार्यकाल के लिए मेरी हार्दिक शुभकामनाएं।”

 

 

इस नियुक्ति से पहले, श्री जोशी अगस्त 2017 से मुंबई स्थित केंद्रीय फिल्म प्रमाणन बोर्ड (सीबीएफसी) के अध्यक्ष के रूप में कार्यरत रहे हैं, जहां उन्होंने फिल्म उद्योग के हितधारकों के साथ जुड़कर फिल्म प्रमाणन प्रक्रियाओं को सुदृढ़ करने में योगदान दिया। सीबीएफसी में उनका कार्यकाल रचनात्मक अभिव्यक्ति और नियामक उत्तरदायित्व के प्रति संतुलित दृष्टिकोण को दर्शाता है। इससे पहले, वे मैक्कैन वर्ल्ड ग्रुप इंडिया के सीईओ और मैक्कैन वर्ल्ड ग्रुप एशिया पैसिफिक (मैक्कैन एरिक्सन की एक सहायक कंपनी) के अध्यक्ष भी रह चुके हैं। वह 2016 से इंदिरा गांधी राष्ट्रीय कला केंद्र के न्यासियों में से एक हैं।

 

 

रचनात्मक उद्योगों और सार्वजनिक संचार में अपने व्यापक अनुभव के साथ, श्री जोशी से प्रसार भारती के नेतृत्व में एक अनूठा दृष्टिकोण लाने की उम्मीद है, ऐसे समय में जब सार्वजनिक प्रसारण तीव्र तकनीकी परिवर्तन और विकसित होती श्रोताओं की अपेक्षाओं का सामना कर रहा है।

 

प्रसार भारती के बारे में

 

प्रसार भारती (ब्रॉडकास्टिंग कॉर्पोरेशन ऑफ इंडिया) अधिनियम, 1990 के तहत स्थापित और 1997 से कार्यरत, प्रसार भारती भारत का वैधानिक स्वायत्त सार्वजनिक सेवा प्रसारक है। इसके दो प्रमुख विभाग हैं:

ऑल इंडिया रेडियो (एआईआर)- विश्व के सबसे बड़े रेडियो नेटवर्कों में से एक, जो शहरी और ग्रामीण भारत में लाखों श्रोताओं तक कई भाषाओं और बोलियों में पहुंचता है।

दूरदर्शन (डीडी)- भारत का राष्ट्रीय टेलीविजन प्रसारक, जो समाचार, शिक्षा, मनोरंजन और सांस्कृतिक सामग्री सहित व्यापक कार्यक्रम प्रस्तुत करता है।
प्रसार भारती ने सार्वजनिक प्रसारण की भावना को बढ़ावा देने के लिए फ्री-टू-एयर ओटीटी सेवाओं को मजबूत करने हेतु वेव्स ओटीटी प्लेटफॉर्म भी लॉन्च किया है।
प्रसार भारती सूचना के प्रसार, राष्ट्रीय एकता को बढ़ावा देने, सांस्कृतिक विरासत के संरक्षण और देश भर में विश्वसनीय सार्वजनिक प्रसारण सेवाओं तक पहुंच सुनिश्चित करने में महत्वपूर्ण भूमिका निभाता है। अपने विशाल स्थलीय और डिजिटल नेटवर्क के साथ, यह डिजिटल प्लेटफॉर्म, डीटीएच सेवाओं और अभिलेखीय पहलों के माध्यम से अपनी पहुंच का विस्तार करना जारी रखता है।