രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ മൊസാംബിക്, നിക്കരാഗ്വ, സുരിനാം, ഗാബോൺ റിപ്പബ്ലിക്, മംഗോളിയ, ബഹാമാസ് എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളിൽ നിന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരപത്രം സ്വീകരിച്ചു.
അർമാൻഡോ പെഡ്രോ മുയുവാനെ ജൂനിയർ( ഹൈക്കമ്മീഷണർ, റിപ്പബ്ലിക് ഓഫ് മൊസാംബിക്), മിസ്. നദെസ്ക ഇമാര കത്ബെർട്ട് കാൾസൺ( അംബാസഡർ, റിപ്പബ്ലിക് ഓഫ് നിക്കരാഗ്വ), ഹനിഷ ജയറാം( അംബാസഡർ, റിപ്പബ്ലിക് ഓഫ് സുരിനാം), ഔറേലിയൻ-മാർസെൽ മിന്റ്സ ഗേമ (ഹൈക്കമ്മീഷണർ, ഗാബോൺ റിപ്പബ്ലിക്), ഡോ. ഉൾസിത് ലുവ്സാൻജാവ്( അംബാസഡർ, മംഗോളിയ), പീറ്റർ നിക്കോളാസ് സിമണറ്റ്( ഹൈക്കമ്മീഷണർ, കോമൺവെൽത്ത് ഓഫ് ദി ബഹാമാസ്) എന്നിവരാണ് അംഗീകാരപത്രം രാഷ്ട്രപതിക്ക് കൈമാറിയത്.

