ഓണക്കാലം പ്രമാണിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം ദക്ഷിണ റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ഈ സ്പെഷ്യൽ ട്രെയിനുകളിലേക്കുള്ള റിസർവേഷൻ ജൂലൈ 09 മുതൽ ആരംഭിച്ചു. ചെന്നൈ – കൊല്ലം – ചെന്നൈ(ട്രെയിൻ നമ്പർ 06119/06120), തിരുവനന്തപുരം – താംബരം – തിരുവനന്തപുരം (ട്രെയിൻ നമ്പർ 06110/06109) പ്രതിവാര എക്സ്പ്രസ് സ്പെഷ്യലുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ട്രെയിൻ നമ്പർ 06119 ചെന്നൈ – കൊല്ലം പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ 2026 ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 02 എന്നീ ബുധനാഴ്ചകളിൽ (ആകെ നാല് സർവീസുകൾ) ഉച്ചയ്ക്ക് 03.10-ന് എം.ജി.ആർ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട്, തൊട്ടടുത്ത ദിവസം രാവിലെ 07.20-ന് കൊല്ലം ജംഗ്ഷനിൽ എത്തും. അരക്കോണം, കാട്പാടി, ജോലാർപേട്ടൈ, സേലം, ഈറോഡ്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, തൃശ്ശൂർ (എത്തുന്ന സമയം 00.55 മണി/ പുറപ്പെടുന്ന സമയം 00.58 മണി), ആലുവ (01.50/01.52), എറണാകുളം ടൗൺ (02.13/02.18), കോട്ടയം (03.27/03.30), ചങ്ങനാശ്ശേരി (03.48/03.49), തിരുവല്ല (03.59/04.00), ചെങ്ങന്നൂർ (04.10/04.12), മാവേലിക്കര (04.33/04.34), കായംകുളം (04.42/04.44) എന്നിവയാണ് സ്റ്റോപ്പുകൾ.

മടക്ക യാത്രയിൽ ട്രെയിൻ നമ്പർ 06120 കൊല്ലം – ചെന്നൈ പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ 2026 ഓഗസ്റ്റ് 13, 20, 27, സെപ്റ്റംബർ 03 എന്നീ വ്യാഴാഴ്ചകളിൽ (ആകെ നാല് സർവീസുകൾ) രാവിലെ 10.40-ന് കൊല്ലം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട്, തൊട്ടടുത്ത ദിവസം പുലർച്ചെ 03.30-ന് എം.ജി.ആർ ചെന്നൈ സെൻട്രലിൽ എത്തും.
കായംകുളം (11.20 മണി/11.22 മണി), മാവേലിക്കര (11.31/11.32), ചെങ്ങന്നൂർ (11.43/11.45), തിരുവല്ല (11.54/11.55), ചങ്ങനാശ്ശേരി (12.03/12.04), കോട്ടയം (12.22/12.25), എറണാകുളം ടൗൺ (13.35/13.40), ആലുവ (14.03/14.05), തൃശ്ശൂർ (15.00/15.03), പാലക്കാട്, പോടന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ടൈ, കാട്പാടി, അരക്കോണം, പെരമ്പൂർ എന്നിവയാണ് സ്റ്റോപ്പുകൾ.പതിനാറ് 3-ടയർ എസി ഇക്കോണമി കോച്ചുകൾ ക്രമീകരിച്ചിട്ടുണ്ട്.

ട്രെയിൻ നമ്പർ 06110 തിരുവനന്തപുരം – താംബരം പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ 2026 ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 02 എന്നീ ബുധനാഴ്ചകളിൽ (ആകെ നാല് സർവീസുകൾ) ഉച്ചകഴിഞ്ഞ് 03.45-ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട്, തൊട്ടടുത്ത ദിവസം രാവിലെ 10.00-ന് താംബരത്ത് എത്തും. വർക്കല (16.15 മണി/16.17 മണി), കൊല്ലം (16.55/17.00), കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, ചെങ്കോട്ട, തെങ്കാശി, കടയനല്ലൂർ, ശങ്കരൻകോവിൽ, രാജപാളയം, ശ്രീവില്ലിപുത്തൂർ, ശിവകാശി, വിരുതുനഗർ, മധുര, കൊടൈക്കനാൽ റോഡ്, ഡിണ്ടിഗൽ, തിരുച്ചിറപ്പള്ളി, ശ്രീരംഗം, അരിയല്ലൂർ, വൃദ്ധാചലം, വില്ലുപ്പുരം, മേൽമരുവഥൂർ, ചെങ്കൽപട്ട് എന്നിവിയാണ് സ്റ്റോപ്പുകൾ.

മടക്ക യാത്രയിൽ ട്രെയിൻ നമ്പർ 06109 താംബരം – തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ 2026 ഓഗസ്റ്റ് 13, 20, 27, സെപ്റ്റംബർ 03 എന്നീ വ്യാഴാഴ്ചകളിൽ (ആകെ നാല് സർവീസുകൾ) ഉച്ചയ്ക്ക് 02.00-ന് താംബരത്ത് നിന്ന് പുറപ്പെട്ട്, തൊട്ടടുത്ത ദിവസം രാവിലെ 07.15-ന് തിരുവനന്തപുരത്ത് എത്തും. രണ്ട് 2-ടയർ എസി, നാല് 3-ടയർ എസി, നാല് 3-ടയർ എസി ഇക്കോണമി, ആറ് സ്ലീപ്പർ, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് എന്നിങ്ങനെയാണ് കോച്ചുകൾ ക്രമീകരിച്ചിരിക്കുന്നത്.