കൊച്ചി: ടൈറ്റൻ രാഗ ‘പാരീസ്, വിത്ത് ലവ്’ എന്ന പേരിലുള്ള പുതിയ വാച്ച് ശേഖരം വിപണിയിലവതരിപ്പിച്ചു. പാരീസ് നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ രണ്ട് വിസ്‌മയങ്ങളായ ഒഴുകുന്ന സീൻ നദി, ഊർജ്ജസ്വലമായ മൗലാ റൂഷ് എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചവയാണ് ഈ ശേഖരത്തിലെ വാച്ചുകള്‍. ‘പാരീസ്, വിത്ത് ലവ്’ എന്ന എക്‌സ്‌ക്ലൂസീവ് വാച്ച് ശേഖരത്തിൽ മൂന്ന് വ്യത്യസ്‌ത വാച്ചുകളാണുള്ളത്.

 

സീൻ നദിയുടെ തിളക്കമാർന്ന സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്നവയാണ് ദ റിവർസ് വിസ്‌പർ വാച്ചുകള്‍. മദർ ഓഫ് പേൾ മാർക്വെട്രി ഡയലും തിളങ്ങുന്ന ജലകണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ക്യൂബിക് സിർക്കോണിയ പതിപ്പിച്ച ബ്രേസ്‌ലെറ്റുമാണ് ഈ വാച്ചുകള്‍ക്കുള്ളത്.

 

തിളങ്ങുന്ന ക്യൂബിക് സിർക്കോണിയയാൽ ചുറ്റപ്പെട്ട ടെക്‌സ്‌ചർ ചെയ്‌ത റിപ്പിൾ പാറ്റേൺ ഡയലിലൂടെ നദിയുടെ മൃദുവായ ചലനത്തെ പകർത്തുന്നവയാണ് റിപ്പിൾസ് ഓഫ് ഡിസയർ വാച്ചുകള്‍. ഈ നിരയിലെ മൂന്നാമത്തെ വാച്ചായ സ്‌കാർലറ്റ്സ് സീക്രട്ട് പാരീസിലെ മൗലാൻ റൂഷിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതാണ്. ആകർഷകമായ ക്രിംസൺ നിറത്തിലുള്ള ഹൃദയം ആലേഖനം ചെയ്‌ത ഡയലും റിവേഴ്‌സിബിൾ ആയി ഉപയോഗിക്കാവുന്ന, കല്ലുകൾ പതിപ്പിച്ച ഇതിൻ്റെ കേസ് ബാക്കും കരവിരുതിന്‍റെ മികവ് വെളിപ്പെടുത്തുന്നവയാണ്.

 

ടൈറ്റൻ രാഗയുടെ ഏറ്റവും മികച്ച കരകൗശല മികവിനുള്ള ഉദാഹരണമാണ് ഇതിലെ ഓരോ സൂക്ഷ്‌മാംശങ്ങളും. ലക്ഷ്വറി വാച്ച് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഏറ്റവും ഉയർന്ന ഗ്രേഡിലുള്ള പ്രീമിയം 316എൽ സർജിക്കൽ-ഗ്രേഡ് സ്റ്റീലിലാണ് ഈ വാച്ചുകള്‍ നിർമ്മിച്ചിരിക്കുന്നത്. വെവ്വേറെ രൂപകൽപ്പന ചെയ്‌തിരിക്കുന്ന സോളിഡ് ലിങ്കുകൾ ഒരു പ്രീമിയം ബട്ടർഫ്ലൈ ക്ലാസ്‌പിലേക്ക് യോജിപ്പിച്ചിരിക്കുന്നു. തിളക്കമുള്ള മദർ-ഓഫ്-പേൾ മാർക്വെട്രി, റിപ്പിൾ-ടെക്‌സ്‌ചർഡ് ഡയലുകൾ, സഫയർ ക്രിസ്റ്റൽ ഗ്ലാസ്, റോഡിയം പൂശിയ ക്യൂബിക് സിർക്കോണിയ സെറ്റിംഗുകൾ, സങ്കീർണ്ണമായ റിവേഴ്‌സിബിൾ ഡിസൈനുകൾ എന്നിവ കൃത്യതയോടെ സംയോജിപ്പിച്ചിരിക്കുന്ന വാച്ചുകളാണ് ‘പാരീസ്, വിത്ത് ലവ്’ വാച്ച് ശേഖരത്തിലുള്ളത്.

 

ദ റിവർസ് വിസ്‌പറിന് 55,495 രൂപ, റിപ്പിൾസ് ഓഫ് ഡിസയറിന് 53,495 രൂപ, സ്‌കാർലറ്റ്സ് സീക്രട്ടിന് 41,995 രൂപ എന്നിങ്ങനെയാണ് ‘പാരീസ്, വിത്ത് ലവ്’ ശേഖരത്തിലെ വാച്ചുകളുടെ വില. ‘പാരീസ്, വിത്ത് ലവ്’ കളക്ഷൻ എല്ലാ ടൈറ്റൻ സ്റ്റോറുകളിലും ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്.