നാളെ സംസ്ഥാനത്തെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.കേന്ദ്രീയ വിദ്യാലയങ്ങൾക്ക് നാളത്തെ അവധി ബാധകമായിരിക്കില്ല.ലോകകപ്പിന്റെ ഫൈനൽ ആവേശത്തിൽ പങ്കുചേരാൻ ആണ് വിദ്യാർഥികൾക്ക് അവധി നൽകിയത് .ഇന്ന് അർധരാത്രിക്കുശേഷമാണ് ലോക കപ്പ് ഫൈനല്‍ നടക്കുന്നത് . നാളെ പുലർച്ചെയോടെയാകും കളി അവസാനിക്കുക.ചൊവ്വാഴ്ച മുതൽ സ്കൂളുകള്‍ സാധാരണ നിലയിൽ പ്രവർത്തിക്കും.സംസ്ഥാനത്തെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാൻ മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിർദേശം നൽകിയത്.അർജന്റീനയും സ്പെയിനുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇരുടീമുകൾക്കും കേരളത്തിൽ നല്ല ആരാധകര്‍ ഉണ്ട് .


